For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ മക്കള്‍ക്ക് ജന്മം നല്‍കിയത് ഹൃദയം കൊണ്ടാണ്; 24-ാം വയസിലെ ദത്തെടുക്കലിനെക്കുറിച്ച് സുസ്മിത

  |

  ബോളിവുഡിലെ സൂപ്പര്‍നായികയായിരുന്നു ഒരു കാലത്ത് സുസ്മിത സെന്‍. ഒരിടവേളയ്്ക്ക് ആര്യ സൂപ്പര്‍ഹിറ്റ് സീരീസിലൂടെ ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സുസ്മിത. സൗന്ദര്യ മത്സരത്തിലൂടെ ബോളിവുഡിലെത്തിയ സുസ്മിത തന്റെ പ്രകടനം കൊണ്ടും വ്യക്തിത്വം കൊണ്ടും ഒരുപാട് പേരുടെ ആരാധന സമ്പാദിച്ച താരമാണ്. 1994 ല്‍ മിസ് യൂണിവേഴ്‌സ് പട്ടം നേടി രാജ്യത്തിന് അഭിമാനമായി മാറിയ താരമാണ് സുസ്മിത. പിന്നാലെ സുസ്മിത ബോളിവുഡിലേക്ക് എത്തുകയും താരറാണിയായി മാറുകയുമായിരുന്നു.

  കടലിനെ ചൂടൂപിടിപ്പിച്ച് പൂജ; താരസുന്ദരിയുടെ ഹോട്ട് ചിത്രങ്ങള്‍

  അഭിനയത്തിന് പുറമെ സുസ്മിതയുടെ നിലപാടുകളം വ്യക്തിത്വവുമെല്ലാം ആരാധകരുടെ പ്രശംസ നേടിയതാണ്. തന്റെ 24-ാം വയസില്‍ തന്നെ സുസ്മിത അമ്മയായി മാറിയിരുന്നു. റെനെ എന്നെ പെണ്‍കുട്ടിയെ ദത്തെടുക്കുകയായിരുന്നു സുസ്മിത. ചെറിയ പ്രായത്തില്‍ തന്നെ ഒരു കുട്ടിയെ ദത്തെടുക്കുക എന്നതും അമ്മയാവുക എന്നതുമൊക്കെ പല കോണില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന തീരുമാനമായിരുന്നു സുസ്മിതയുടേത്. എന്നാല്‍ അതൊന്നും സുസ്മിതയെ തളര്‍ത്തിയില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ മകള്‍ അലീസയേയും സുസ്മിത ദത്തെടുത്തു. തന്റെ മക്കള്‍ക്കൊപ്പമുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം സുസ്മിത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

  Sushmita Sen

  തന്റെ അഭിപ്രായങ്ങളും തീരുമാനങ്ങളും എന്നും തുറന്നു പറയാറുണ്ട് സുസ്മിത സെന്‍. സുസ്മിതയുടെ പ്രസ്താവനകള്‍ പലപ്പോഴും സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തവിയാണ്. ഇന്ന് സുസ്മിത തന്റെ ജന്മദിനം ആഘോഷിക്കുമ്പോള്‍ സുസ്മിതയുടെ ഏറെ ചര്‍ച്ചയായി മാറിയ പ്രസ്താവനകള്‍ വായിക്കാം. സിംഗിള്‍ മദര്‍ എന്ന പൊതുവെ സമൂഹം സദാചാരക്കണ്ണോടെ നോക്കുന്ന ജീവിതത്തെക്കുറിച്ചുള്ള സുസ്മിതയുടെ വാക്കുകളാണ് വിശദമായി വായിക്കാം.

  ഒരിക്കല്‍ ഹൈദരാബാദില്‍ നടന്നൊരു പരിപാടിക്കിടെ സുസ്മിത ദത്തെടുക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് പറഞ്ഞത് തന്റെ ജീവിതത്തില്‍ താനെടുത്ത ഏറ്റവും ബുദ്ധിപരമായ തീരുമാനം ആണെന്നായിരുന്നു. ''എന്റെ 24-ാം വയസില്‍ ഞാനെടുത്ത ജീവിതത്തിലെ ഏറ്റവും ബുദ്ധിപരമായ തീരുമാനമായിരുന്നു ഒരു അമ്മയാവുക എന്നത്. അതെന്റെ ജീവിതത്തെ സന്തുലിതമാക്കി. പലരും അതിനെ ഒരു ചാരിറ്റി പ്രവര്‍ത്തനമായാണ് കാണുന്നത്. പക്ഷെ അത് അങ്ങനെയല്ല. എന്നെ തന്നെ കണ്ടെത്തലും സംരക്ഷിക്കലുമാണ്. ഞാന്‍ എന്നെ തന്നെ സംരക്ഷിക്കുകയായിരുന്നു'' എന്നായിരുന്നു സുസ്മിതയുടെ വാക്കുകള്‍.

  500 മുതല്‍ 5000 വരെ, ബോളിവുഡ് താരങ്ങള്‍ക്ക് സിനിമയില്‍ നിന്നും ലഭിച്ച ആദ്യ പ്രതിഫലം

  ''സ്വഭാവിക ജനനത്തില്‍ അമ്മയും മകളും ബന്ധപ്പെടുന്നത് പൊക്കിള്‍ കൊടിയിലൂടെയാണ്. പക്ഷെ ദത്തെടുക്കലില്‍ ആ ബന്ധം ഒരു ഉന്നതമായ ശക്തിയിലൂടെയാണ്. ആ ബന്ധം ഒരിക്കലും മുറിച്ച് മാറ്റാന്‍ സാധിക്കാത്തതാണ്. അത് രണ്ട് വട്ടം അനുഭവിക്കാന്‍ എനിക്ക് സാധിച്ചു. ഹൃദയത്തില്‍ നിന്നും ജന്മം നല്‍കിയാണ് ഞാന്‍ അമ്മയായത്. മാതൃത്വത്തിന്റെ സന്തോഷം ഒരു ദിവസം പോലും ഞാന്‍ നഷ്ടപ്പെടുത്തിയിട്ടില്ല'' എന്നും സുസ്മിത പറയുന്നുണ്ട്.

  പിന്നീടൊരിക്കല്‍ രാജീവ് മസന്ദുമായുള്ള അഭിമുഖത്തില്‍ സുസ്മിത പറഞ്ഞത് അമ്മയാവുക എന്നത് എന്നും തന്റെ ആഗ്രഹമായിരുന്നുവെന്നാണ്. ''എനിക്ക് എന്നും അമ്മയാകാന്‍ ആഗ്രഹമുണ്ടായിരുന്നു. അമ്മയാവുക എന്നത് കുട്ടിയുണ്ടാവുക എന്നതായല്ല കാണേണ്ടത്.എനിക്ക് അത് എളുപ്പമായിരുന്നു. ഞാനാണ് അവരെ തിരഞ്ഞെടുത്തത്. അവര്‍ എന്നെ തിരഞ്ഞെടുക്കും എന്ന ഉറപ്പിനായാണ് ഞാന്‍ ബാക്കി ജീവിതം ജീവിക്കുന്നത്. '' എന്നും പറയുന്നുണ്ട് സുസ്മിത. മറ്റൊരിക്കല്‍ സുസ്മിത പറഞ്ഞത് കുട്ടിയ്ക്ക് ജന്മം നല്‍കിയത് കൊണ്ട് മാത്രം അമ്മയാകില്ലെന്നാണ്. അവരെ എങ്ങനെയാണ് വളര്‍ത്തുന്നു എന്നതാണ് ഒരുവളെ അമ്മയാക്കുന്നതെന്നാണ് സുസ്മിത പറയുന്നത്.

  പറ്റിക്കപ്പെട്ടു, ജീവിതത്തിലെ സമ്പാദ്യത്തിന്റെ 70 ശതമാനവും നഷ്ടപ്പെട്ടു; വെളിപ്പെടുത്തി സെയ്ഫ് അലി ഖാന്‍

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  സിനിമയില്‍ നിന്നും കുറച്ചുനാളുകളായി വിട്ടു നില്‍ക്കുകയായിരുന്നു സുസ്മിത. എന്നാല്‍ പോയ വര്‍ഷം ആര്യ എന്ന ഹോട്ട് സ്റ്റാര്‍ സീരീസിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു സുസ്മിത. സീരീസും സുസ്മിതയുടെ പ്രകടനവുമെല്ലാം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം സീരീസിന്റെ രണ്ടാം സീസണിന്റെ ടീസറും പുറത്ത് വന്നിരുന്നു. വലിയ പ്രതീക്ഷയോടെയാണ് രണ്ടാം സീസണിനായി ആരാധകര്‍ കാത്തു നില്‍ക്കുന്നത്. ബംഗാളി ചിത്രമായ നിര്‍ബാക്കിലാണ് സുസ്മിത അവസാനമായി ബിഗ് സ്‌ക്രീനില്‍ അഭിനയിച്ചത്. 2015 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്.

  Read more about: sushmita sen
  English summary
  Happy Birthday Sushmita Sen, Actress Opens Up Mother Should Given Birth From Her Heart
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X