For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാം എന്റെ തെറ്റ്, എല്ലാ അതിരും ഞാന്‍ ലംഘിച്ചു; പ്രിയങ്കയുമായുള്ള പ്രണയ തകര്‍ച്ചയെക്കുറിച്ച് നടന്‍

  |

  ബോളിവുഡിലെ താരറാണിയാണ് പ്രിയങ്ക ചോപ്ര. സൗന്ദര്യ മത്സരത്തിലൂടെ രാജ്യത്തിന് അഭിമാനമായ മാറിയ ശേഷമാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രം ഏറ്റെടുത്ത് വിജയിപ്പിച്ച താരമാണ് പ്രിയങ്ക. തന്റെ പ്രതിഭ കൊണ്ട് കൈയ്യടി നേടിയ പ്രിയങ്ക ബോളിവുഡിലെ സൂപ്പര്‍നായികയായി വളരുകയായിരുന്നു. പിന്നാലെ ഹോളിവുഡിലെത്തിയ പ്രിയങ്ക അവിടേയും സാന്നിധ്യമായി മാറി. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര.

  ബിക്കിനി ചിത്രങ്ങളുമായി സാറ അലി ഖാന്‍ വീണ്ടും; ചിത്രങ്ങളിതാ

  പോപ്പ് ഗായകന്‍ നിക്ക് ജൊനാസാണ് പ്രിയങ്കയുടെ ഭര്‍ത്താവും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയതായിരുന്നു. ആരാധകര്‍ ഉറ്റുനോക്കുന്ന താരജോഡിയാണ് പ്രിയങ്കയും നിക്കും. എന്നാല്‍ നിക്ക് ജൊനാസല്ല പ്രിയങ്കയുടെ ജീവിതത്തിലെ ആദ്യത്തെ പ്രണയം. നിക്കുമായി പ്രണയത്തിന് മുമ്പ് പല താരങ്ങളുമായി പ്രിയങ്ക പ്രണയത്തിലായിരുന്നു. പ്രിയങ്കയും ഹര്‍മന്‍ ബവേജയും തമ്മിലുണ്ടായിരുന്ന പ്രണയം ഒരു കാലത്ത് ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു.

  പ്രിയങ്കയും ഹര്‍മനും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും 2008 ല്‍ പുറത്തിറങ്ങിയ ലവ് സ്റ്റോറി 2050 ന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു. ഹര്‍മന്റെ ആദ്യ സിനിമയായിരുന്നു അത്. എന്നാല്‍ രണ്ടാമത് അഭിനയിച്ച സിനിമ പൂര്‍ത്തിയാകുന്നതോടെ ഇരുവരും തമ്മിലുള്ള പ്രണയം അവസാനിക്കുകയായിരുന്നു. ഇരുവരുടേയും പ്രണയവും പ്രണയ തകര്‍ച്ചയുമെല്ലാം ബോളിവുഡിലെ ഹോട്ട് ചര്‍ച്ചാ വിഷയമായിരുന്നു. ഇതേക്കുറിച്ച് ഹര്‍മന്‍ തന്നെ പിന്നീട് മനസ് തുറന്ന് സംസാരിച്ചിട്ടുണ്ട്.

  ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹര്‍മന്‍ ബവേജ മനസ് തുറന്നത്. ''ഞാന്‍ എന്നെ തന്നെയാണ് കുറ്റം പറയുന്നത്. അവള്‍ എന്നോട് അവള്‍ക്ക് വേണ്ടി കുറച്ചു സമയം മാറ്റിവെക്കാന്‍ പറഞ്ഞിരുന്നു. പക്ഷെ എനിക്ക് സാധിച്ചില്ല. രണ്ട് പരാജയങ്ങള്‍ക്ക് ശേഷം മൂന്നാമത്തെ സിനിമ നന്നായി വരാനുള്ള സമ്മര്‍ദ്ദത്തിലായിരുന്നു ഞാന്‍. അതില്‍ ഞാന്‍ വല്ലാതെ മുഴുകിപ്പോയി. സിനിമയില്‍ തന്നെയായിരുന്നു എന്റെ ശ്രദ്ധ. സത്യത്തില്‍ അഷു സര്‍ പോലും പറഞ്ഞു തങ്ങളുടെ സിനിമയില്‍ താരങ്ങളെ ഇത്രമാത്രം ഇന്‍വോള്‍ഡ് ആകാന്‍ സമ്മതിക്കാറില്ലെന്ന്. എല്ലാ ഘട്ടത്തിലും ഞാന്‍ ഭാഗമായിരുന്നു. വാട്‌സ് യുവര്‍ രാഷി എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്'' എന്നായിരുന്നു ഹര്‍മന്‍ പറഞ്ഞത്.

  ഹര്‍മന്റെ മൂന്നാമത്തെ സിനിമയിലും പ്രിയങ്ക തന്നെയായിരുന്നു നായിക. പ്രണയ തകര്‍ച്ചയ്ക്ക് ശേഷവും ഒരുമിച്ച് അഭിനയിക്കുന്നതിനെക്കുറിച്ചും ഹര്‍മന്‍ ബവേജ മനസ് തുറന്നിരുന്നു. ''യാതൊരു തരത്തിലും ബാധിക്കാറില്ല. ഞങ്ങള്‍ ഒരുമിച്ചാണെങ്കിലും അല്ലെങ്കിലും ജോലിയെ ബാധിക്കാറില്ല. ഞങ്ങള്‍ നല്ല പ്രൊഫഷണലുകളാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഇന്നും നല്ല ബന്ധമുണ്ട്. അവള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് നല്ല അനുഭവമായിരുന്നു. വ്യക്തി ബന്ധങ്ങള്‍ ജോലിയെ ബാധിക്കാറില്ല'' എന്നായിരുന്നു താരം പറഞ്ഞത്.

  ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് പ്രിയങ്ക ചോപ്രയും ഹര്‍മന്‍ ബവേജയും. പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹ റിസപ്ഷന്‍ മുംബൈയില്‍ നടന്നപ്പോഴും ഹര്‍മന്‍ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയിരുന്നു. അതേസമയം വലിയ പ്രതീക്ഷകളോടെ അവതരിപ്പിക്കപ്പെട്ട ഹര്‍മന്റെ കരിയര്‍ പച്ച പിടിക്കാതെ പോവുകയായിരുന്നു. ലവ് സ്‌റ്റോറി 2050 ആയിരുന്നു ആദ്യ സിനിമ. 2014 ല്‍ പുറത്തിറങ്ങിയ ഡിഷ്‌ക്യൂം ആയിരുന്നു അവസാനം അഭിനയിച്ച സിനിമ. പിന്നീട് എഴുത്തുകാരനായും ഹര്‍മന്‍ ഒരു കൈ നോക്കിയിരുന്നു.

  Also Read: അത്ര പാവമല്ല, വില്ലത്തി കഥാപാത്രങ്ങളാണ് കൂടുതൽ ഇഷ്ടം, അതിന് കാരണമുണ്ട്, വെളിപ്പെടുത്തി കൂടെവിടെ താരം മാൻവി

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  അതേസമയം പ്രിയങ്ക ചോപ്രയുടെ പുതിയ സിനിമയായ മെട്രിക്‌സ് റിസറക്ഷന്‍സ് റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ജീ ലേ സര എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ് പ്രിയങ്ക. കത്രീന കൈഫും ആലിയ ഭട്ടുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫര്‍ഹാന്‍ അക്തറാണ് ചിത്രത്തിന്റെ സംവിധാനം. റോഡ് മൂവി ചിത്രമാണ് ജീ ലേ സര.

  Read more about: priyanka chopra
  English summary
  Harman Baweja Recalls His Break Up With Priyanka Chopra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X