ആ സ്ത്രീ എന്നെ കെട്ടിപ്പിടിച്ചു, ചെവി നക്കി! ലൈംഗിക അതിക്രമം നേരിട്ടെന്ന് ഗായകന്‍ ഹാര്‍ഡി സന്ധു

സംഗീത ലോകത്തെ മിന്നും താരമാണ് ഹാര്‍ഡി സന്ധു. പഞ്ചാബി സിനിമയിലേയും മുന്‍നിര താരമാണ് ഹാര്‍ഡി സന്ധു. ബോളിവുഡിലും ഹാര്‍ഡി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയത്തിലും സംഗീതത്തിലുമെല്ലാം ഒരുപോലെ കയ്യൊപ്പ് ചാര്‍ത്താന്‍ ഹാര്‍ഡിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ ആദ്യത്തെ ഇന്ത്യന്‍ ടൂറിലാണ് ഹാര്‍ഡി. ഇതിനിടെ ഇപ്പോഴിതാ തനിക്കുണ്ടായൊരു ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഹാര്‍ഡി.

തനിക്കെതിരെ ഒരിക്കല്‍ ഒരു മധ്യവയസ്‌കയില്‍ നിന്നുമുണ്ടായ ദുരനുഭവമാണ് ഹാര്‍ഡി സന്ധു വെളിപ്പെടുത്തിയത്. താരം നടത്തുന്ന തുറന്ന് പറച്ചിലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ മാറുകയാണ്. രണ്ട് വര്‍ഷം മുമ്പാണ് സംഭവം നടക്കുന്നത്. ഒരു വിവാഹത്തിന്റെ ഭാഗാമായി പരിപാടി അവതരിപ്പിക്കാനായി എത്തിയതായിരുന്നു ഹാര്‍ഡി സന്ധു.

Harrdy Sandhu

താന്‍ പാട്ടു പാടിക്കൊണ്ടിരിക്കെ മുന്നിലൊരു സ്ത്രീ ഡാന്‍സ് കളിക്കുന്നുണ്ടായിരുന്നുവെന്നും പെട്ടെന്ന് അവര്‍ തന്നോടൊപ്പം വേദിയില്‍ വന്ന് ഡാന്‍സ് കളിച്ചോട്ടെ എന്ന് ചോദിച്ചുവെന്നുമാണ് ഹാര്‍ഡി പറയുന്നത്. എന്നാല്‍ അവരെ അനുവദിച്ചാല്‍ ബാക്കിയുള്ളവരും അതേ ആവശ്യവുമായി വരുമെന്നതിനാല്‍ ആ ആവശ്യം അംഗീകരിക്കാന്‍ ഹാര്‍ഡി ഒരുക്കമായിരുന്നില്ല. പക്ഷെ അവര്‍ പിന്മാറാന്‍ തയ്യാറായില്ല. ഇതോടെ താന്‍ വഴങ്ങുകയായിരുന്നുവെന്നാണ് ഹാര്‍ഡി പറയുന്നത്.

''ഒന്നര-രണ്ട് വര്‍ഷം മുമ്പൊരു വിവാഹത്തിന്റെ പരിപാടിയില്‍ വച്ചാണ്. എന്റെ മുന്നിലായി 40-45 വയസുള്ളൊരു സ്ത്രീയുണ്ടായിരുന്നു. അവര്‍ ഡാന്‍സ് കളിക്കുകയായിരുന്നു. അവര്‍ക്ക് എന്റെ കൂടെ സ്റ്റേജില്‍ ഡാന്‍സ് ചെയ്യണമെന്ന് പറഞ്ഞു. പക്ഷെ നിങ്ങളെ ഞാന്‍ അനുവദിച്ചാല്‍ പിന്നെയത് ബുദ്ധിമുട്ടാകുമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ അവര്‍ സമ്മതിച്ചില്ല. അവര്‍ വാശി പിടിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചു. അവര്‍ വരികയും എനിക്കൊപ്പം ഡാന്‍സ് ചെയ്യണമെന്ന് പറയുകയും ചെയ്തു. ഞാനും സമ്മതിച്ചു'' ഹാര്‍ഡി പറയുന്നു.

''ഒരു പാട്ട് മൊത്തം ഞങ്ങള്‍ ഡാന്‍സ് ചെയ്തു. നിങ്ങള്‍ക്ക് സന്തോഷമായില്ലേ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവര്‍ എന്നോട് ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിച്ചു. ഞാന്‍ സമ്മതിച്ചു. പക്ഷെ അവര്‍ കെട്ടിപിടിക്കാന്‍ നേരം എന്റെ നാവില്‍ നക്കി. ചിന്തിച്ചു നോക്കൂ, ഇവിടെ റോളുകള്‍ വച്ച് മാറിയിരുന്നുവെങ്കിലോ? ഞാന്‍ എന്തായിരിക്കും പറയുക. ഇത്തരം സംഭവങ്ങളും നടക്കാറുണ്ട്'' എന്നാണ് അദ്ദേഹം പറയുന്നത്.

Harrdy Sandhu

അഭിനയത്തിനും സംഗീതത്തിനും പുറമെ ക്രിക്കറ്റിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഹാര്‍ഡി സന്ധു. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെ അംഗമായിരുന്നു ഹാര്‍ഡി സന്ധു. തന്റെ പേരിന് പിന്നില്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയാണെന്നും ഹാര്‍ഡി സന്ധു പറയുന്നുണ്ട്. തന്റെ യഥാര്‍ത്ഥ പേര് വിളിക്കാന്‍ ദക്ഷിണേന്ത്യക്കാരനായ റോബിന്‍ ഉത്തപ്പയ്ക്ക് സാധിച്ചിരുന്നില്ല. അതിനാല്‍ ഹാര്‍ഡി എന്നായിരുന്നു റോബിന്‍ ഉത്തപ്പ വിളിച്ചിരുന്നത്. പിന്നീട് തന്റെ പേര് അത് തന്നെയായെന്നും താരം പറയുന്നു. ഹാര്‍ഡിയുടെ യഥാര്‍ത്ഥ പേര് ഹാര്‍ദേവിന്ദന്‍ സിംഗ് സന്ധുവെന്നാണ്.

ക്രിക്കറ്റ് താരമാകണമെന്നും ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്നുമായിരുന്നു ഹാര്‍ഡിയുടെ ആഗ്രഹം. എന്നാല്‍ പിന്നീട് താരം ക്രിക്കറ്റ് ഉപേക്ഷിച്ച് സംഗീതത്തിലേക്ക് കടക്കുകയായിരുന്നു. കരിയറിന്റെ തുടക്കകാലത്ത് ഒരുപാട് കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നിരുന്നു ഹാര്‍ഡിയ്ക്ക്. ക്രിക്കറ്ററാവുക എന്ന മോഹം സന്ധു പൂര്‍ത്തീകരിക്കുന്നത് സിനിമയിലൂടെയാണ്. ബോളിവുഡ് ചിത്രം 83ല്‍ മദന്‍ലാലിനെ അവതരിപ്പിച്ചത് ഹാര്‍ഡിയായിരുന്നു.

More from Filmibeat

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X