For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡിന്നറിന്റെ ബില്ല് കൊടുക്കാന്‍ പോലും കാശില്ല; സിദ്ധാര്‍ത്ഥ് മല്യയുമായി പിരിഞ്ഞതിനെപ്പറ്റി ദീപിക

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് ദീപിക പദുക്കോണ്‍. താരകുടുംബങ്ങളുടെ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാതെ കടന്നു വരികയും ബോളിവുഡില്‍ ഇന്ന് ഏറ്റവും വലിയ നായികമാരില്‍ ഒരാളായി മാറുകയും ചെയ്ത താരമാണ് ദീപിക പദുക്കോണ്‍. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ കൊണ്ടെന്നത് പോലെ തന്നെ ദീപികയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സൂപ്പര്‍ താരമായ രണ്‍വീര്‍ സിംഗാണ് ദീപികയുടെ ജീവിത പങ്കാളി. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തയായിരുന്നു.

  Also Read: നയൻതാരയെ പോലെ ആവണം, തലൈവി എന്നൊക്കെ പറയണം; അക്കാര്യം എന്തായാലും നടക്കും!: ഗായത്രി സുരേഷ്

  രണ്‍വീറുമായി പ്രണയത്തിലാകും മുമ്പ് ദീപികയുടെ ജീവിതത്തില്‍ വേറേയും കാമുകന്മാരുണ്ടായിരുന്നു. സിനിമയ്ക്ക് പുറത്തും ദീപികയ്ക്ക് പ്രണയങ്ങളുണ്ടായിരുന്നു. ദീപികയുടെ പ്രണയങ്ങളില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ത്ഥ് മല്യയുമായുള്ളത്. ഐപിഎല്‍ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഉടമ കൂടിയായിരുന്നു വിജയ് മല്യ. ഈ സമയത്ത് ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ സിദ്ധാര്‍ത്ഥിനൊപ്പം ദീപിക എത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

  ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ വച്ച് പരസ്യമായി തന്നെ സിദ്ധാര്‍ത്ഥ് ദീപികയെ ചുംബിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സജീവമായി മാറുന്നത്. എന്നാല്‍ അധികം വൈകാതെ ഈ പ്രണയ ബന്ധം അവസാനിക്കുകയായിരുന്നു. തങ്ങളുടെ പ്രണയത്തെക്കുറിച്ച് ദീപികയോ സിദ്ധാര്‍ത്ഥോ പരസ്യമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ പ്രണയ തകര്‍ച്ചയെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: എന്നോട് സംസാരിക്കില്ല, കംഫർട്ടബിൾ അല്ലെന്ന് പറഞ്ഞു, പ്രശ്നമാക്കേണ്ടെന്ന് ഞാനും കരുതി; റോഷനെക്കുറിച്ച് നൂറിൻ

  ഐബിടിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദീപിക മനസ് തുറന്നത്. താനും സിദ്ധാര്‍ത്ഥും ഒരുമിച്ച് ഡിന്നറിന് പോയപ്പോള്‍ സിദ്ധാര്‍ത്ഥ് തന്നോട് ബില്ല് കൊടുക്കാന്‍ പറഞ്ഞുവെന്നാണ് ദീപിക പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

  ''ഈ റിലേഷന്‍ഷിപ്പിനെ നല്ല നിലയില്‍ കൊണ്ടു പോകാന്‍ ഞാന്‍ പരാമവധി ശ്രമിച്ചിട്ടുണ്ട്. പക്ഷെ സമീപകാലത്തെ അവന്റെ പെരുമാറ്റം അറപ്പുളവാക്കുന്നതാണ്. അവസാനമായി ഞങ്ങള്‍ ഡിന്നര്‍ ഡേറ്റിന് പോയപ്പോള്‍ അവന്‍ എന്നോട് ബില്ല് കൊടുക്കാന്‍ പറഞ്ഞു. എന്നെ സംബന്ധിച്ച് അത് അപമാനിക്കപ്പെടുന്ന സംഭവമായിരുന്നു'' എന്നാണ് ദീപിക പറഞ്ഞത്. പിന്നീടൊരു അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥും ദീപികയ്‌ക്കെതിരെ തുറന്നടിച്ചു.

  ''ദീപികയൊരു ഭ്രാന്തിയാണ്. അച്ഛന്‍ കടങ്ങളൊക്കെ തീര്‍ക്കുകയും സര്‍ക്കാര്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്യുമ്പോള്‍ നിന്റെ പണം തിരികെ തരാം എന്ന് ഞാന്‍ പറഞ്ഞിരുന്നതാണ്. പക്ഷെ അവള്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. ഞാന്‍ അവള്‍ക്ക് വിലകൂടിയ ഡയമണ്ടുകളും ബാഗുകളും സമ്മാനിച്ചതും അവള്‍ മറന്നു. അവളുടെ വെക്കേഷനുകള്‍ക്കായി ഞാന്‍ ഒരുപാട് ചിലവിട്ടിട്ടുണ്ട്. അവള്‍ക്ക് വേണ്ടി അവളുടെ സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി നടത്തിയിട്ടുണ്ട്'' സിദ്ധാര്‍ത്ഥ് പറയുന്നു.


  പിന്നാലെ തങ്ങള്‍ പിരിയാനുള്ള കാരണവും ദീപിക വെളിപ്പെടുത്തി. ''വളരെ ചീപ്പാണ്. മെഴ്‌സിഡസിന് പകരം ഓട്ടോയില്‍ യാത്ര ചെയ്യാമെന്നാണ് അവന്‍ ആദ്യം പറഞ്ഞത്. പിന്നെ ഞാനൊരു ഡ്രസ് ചോദിച്ചു. അവന്‍ എന്നെ ഒരു തെരുവിലെ വിറ്റൊഴിക്കല്‍ നടക്കുന്നിടത്ത് കൊണ്ടു പോയി. എന്നിട്ട് ഒരു ടോപ്പിന് വേണ്ടി വില പേശി. എനിക്ക് അപമാനിക്കപ്പെട്ടതായി തോന്നി. താജിലെ ഡിന്നറിന് ശേഷം ബില്ലടയ്ക്കാന്‍ പറഞ്ഞത് അവസാനത്തെ ആണിയായിരുന്നു'' എന്നാണ് ദീപിക പറയുന്നത്.

  സിദ്ധാര്‍ത്ഥുമായുള്ള പ്രണയം ബന്ധം അവസാനിച്ച ശേഷമാണ് ദീപിക പദുക്കോണ്‍ രണ്‍ബീര്‍ കപൂറുമായി അടുപ്പത്തിലാകുന്നത്. എന്നാല്‍ വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷം ഇരുവരും പിരിയുകയായിരുന്നു. പിന്നീടാണ് ദീപിക രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാകുന്നത്. ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിക്കുകയായിരുന്നു. ഇന്ന് ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് രണ്‍വീറും ദീപികയും.

  അതേസമയം ഗെഹരായിയാം ആണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിലെ ദീപികയുടെ പ്രകടനം കയ്യടി നേടിയിരുന്നു. പഠാന്‍ ആണ് ദീപികയുടെ പുതിയ സിനിമ. ഏറെ നാളുകള്‍ക്ക് ശേഷമാണ് ദീപികയും ഷാരൂഖ് ഖാനും ഒരുമിക്കുന്നത്. പിന്നാലെ ഹൃത്വിക് റോഷനൊപ്പം അഭിനയിക്കുന്ന ഫൈറ്ററും അണിയറയിലുണ്ട്. ഇരുവരും ഇതാദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. പ്രഭാസിനൊപ്പം അഭിനയിക്കുന്ന പ്രൊജക്ട് കെയും ദീപികയുടേതായി അണിയറയിലുണ്ട്.

  Read more about: deepika padukone
  English summary
  He Asked Me To Pay For Our Dinner Date Says Deepika Padukone About Siddharth Mallya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X