'ഒന്നും ചിന്തിക്കാതെ വെറുതെ നിശബ്ദനായി ഇരിക്കാൻ കഴിയും'; രൺബീറിനെ കുറിച്ച് ആലിയ

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ മാസം തങ്ങൾ മാതാപിതാക്കളാകാൻ പോകുന്നു എന്ന വിവരവും ഇരുവരും ആരാധകരുമായി പങ്കുവച്ചിരുന്നു. പുതിയ അതിഥിയ്ക്കായി കാത്തിരിക്കുകയാണ് ഈ താരദമ്പതികൾ.

കരിയറിൽ തന്റെ സുവർണ കാലഘട്ടത്തിൽ നിൽക്കുമ്പോഴാണ് ആലിയ അമ്മയാവാനും ഒരുങ്ങുന്നത്. ആദ്യ ഹോളിവുഡ് ചിത്രമായ 'ഹാർട്ട് ഓഫ് സ്റ്റോണി'ൻ്റെ ചിത്രീകരണത്തിനിടയിലാണ് ആലിയ ഗർഭിണിയാണെന്ന വിവരം പങ്കുവച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയെങ്കിലും പുതിയ ചിത്രമായ 'ഡാർലിംഗ്‌സി'ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് താരം.

തന്റെ ഭർത്താവ് രൺബീർ കപൂറിന്റെ ഏറ്റവും വലിയ ശക്തിയെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആലിയ

പ്രമോഷന്റെ ഭാഗമായി വിവിധ മാധ്യമങ്ങൾക്ക് ആലിയ അഭിമുഖങ്ങൾ നൽകുന്നുണ്ട്. അതിനിടയിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ഭർത്താവ് രൺബീർ കപൂറിന്റെ ഏറ്റവും വലിയ ശക്തിയെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആലിയ.

രൺബീറിന്റെ ഏറ്റവും വലിയ ശക്തി അദ്ദേഹത്തിന്റെ 'നിശബ്ദത' ആണെന്നാണ് ആലിയ പറയുന്നത്.
"സംസാരിക്കണമെന്ന് അദ്ദേഹത്തിന് തോന്നാറില്ല, എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് അദ്ദേഹം കരുതാറില്ല. അതുകൊണ്ടാണ് അദ്ദേഹം എല്ലാം നിരീക്ഷിക്കുന്നത്, എല്ലാം അദ്ദേഹത്തിലേക്ക് എത്തുന്നുണ്ട്. ഒന്നും ചിന്തിക്കാതെ വെറുതെ നിശബ്ദനായി ഇരിക്കാൻ അദ്ദേഹത്തിന് കഴിയും, അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി." ആലിയ പറഞ്ഞു.

രൺബീറിന്റെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനം ബർഫിയിലെ ആണെന്നും ആലിയ

രൺബീറിന്റെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനം ബർഫിയിലെ ആണെന്നും ആലിയ അഭിമുഖത്തിൽ പറയുന്നുണ്ട്. സുഹൃത്തുക്കളായ രൺവീർ സിംഗിന്റെയും വരുൺ ധവാന്റെയും ശക്തിയെ കുറിച്ചും ആലിയയോട് ചോദിച്ചു. രൺവീർ വളരെ സഹജാവബോധമുള്ള ആളാണെന്നും വരുൺ വളരെ നിഷ്കളങ്കനാണെന്നുമായിരുന്നു ആലിയയുടെ മറുപടി.

താൻ ഗർഭിണിയാണെന്ന വാർത്തകൾക്ക് പിന്നാലെ വന്ന മോശം പ്രതികരണങ്ങളോടും ആലിയ പ്രതികരിച്ചു. അത്തരം പ്രതികരണങ്ങളിൽ അത്ഭുതം തോന്നിയില്ലെന്നും ഞാൻ അവരെ ശ്രദ്ധിക്കുന്നില്ലെന്നും ആലിയ പറഞ്ഞു.

നല്ല കാര്യങ്ങൾ മാത്രം ഞാൻ ഓർക്കുന്നു

"അതൊരു മനോഹരമായ അനുഭവമായിരുന്നു. ഞങ്ങൾക്ക് വളരെയധികം സ്നേഹവും പോസിറ്റിവിറ്റിയും
ലഭിച്ചു. മോശം പ്രതികരണങ്ങൾ ഞാൻ പ്രതീക്ഷിച്ചതാണ്, എല്ലാ മനോഹരമായ കാര്യത്തിനെയും എതിർക്കുന്ന ആരെങ്കിലും കാണും. അത്തരം പ്രതികരണങ്ങളിൽ ആശ്ചര്യപ്പെടുകയോ വിഷമം തോന്നുകയോ ചെയ്തില്ല. വളരെ വിഡ്ഢിത്തങ്ങളാണ് ഇതെല്ലാം ഇടുങ്ങിയ ചിന്താഗതിയിൽ നിന്ന് ഉയർന്നു വരുന്നതാണ് ഇതെല്ലാമെന്ന് തോനുന്നു. നല്ല കാര്യങ്ങൾ മാത്രം ഞാൻ ഓർക്കുന്നു, ഇപ്പോഴും വളരെയധികം സ്നേഹം ലഭിക്കുന്നുണ്ട്." ആലിയ പറഞ്ഞു.

നേരത്തെയും വിമർശകർക്ക് ശക്തമായ ഭാഷയിൽ ആലിയ മറുപടി നൽകിയിരുന്നു

നേരത്തെയും വിമർശകർക്ക് ശക്തമായ ഭാഷയിൽ ആലിയ മറുപടി നൽകിയിരുന്നു. ഒരു സ്ത്രീ ചെയ്യുന്ന എന്തും വാർത്തയാവുകയാണെന്നും എല്ലാവരുടെയും കണ്ണ് സ്ത്രീകളുടെ തിരഞ്ഞെടുപ്പുകളിലാണെന്നും ആലിയ വിമർശിച്ചിരുന്നു. തന്റെ ജീവിതത്തിലെ പ്രധാന കാര്യങ്ങളെല്ലാം പ്ലാൻ ചെയ്യാതെ സംഭവിച്ചതാണെന്നും ആലിയ പറഞ്ഞിരുന്നു.

Recommended Video

ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam
ഓഗസ്റ്റ് അഞ്ചിനാണ് ആലിയയുടെ ഏറ്റവും പുതിയ ചിത്രം 'ഡാർലിംഗ്‌സ്' നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തുന്നത്

ഓഗസ്റ്റ് അഞ്ചിനാണ് ആലിയയുടെ ഏറ്റവും പുതിയ ചിത്രം 'ഡാർലിംഗ്‌സ്' നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തുന്നത്. ഷാരൂഖ് ഖാനും ആലിയ ഭട്ടും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആലിയക്ക് പുറമെ വിജയ് വർമ്മ, ഷെഫാലി ഷാ, റോഷൻ മാത്യു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X