ആമിര്‍ പറഞ്ഞ വാക്ക് പാലിച്ചില്ല! കമലേഷിന്റെ കുടുംബം ഇന്ന് ജീവിക്കുന്നത് ബീഡി തെറുത്ത്!
തങ്ങളുടെ സിനിമയുടെ പ്രൊമോഷന് വേണ്ടി താരങ്ങള്‍ പല തരത്തിലുള്ള പരിപാടികളിലും പങ്കെടുക്കാറുണ്ട്. അത്തരത്തില്‍ ഒന്നാണ് ആരാധകരുമായുള്ള കൂടിക്കാഴ്ചകള്‍. സാധാരണക്കാരായ ആരാധകരെ കണ്ടുമുട്ടുന്നതിലൂടെ അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കുക എന്നത് സ്ഥിരം നടക്കുന്ന പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമാണ്. ഇങ്ങനെ കണ്ടുമുട്ടുമ്പോള്‍ താരങ്ങളില്‍ ചിലര്‍ ആരാധകര്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കാറുണ്ട്. അത് പിന്നീട് വലിയ വാര്‍ത്തയായും മാറും. എന്നാല്‍ ആ വാഗ്ദാനങ്ങള്‍ക്ക് ശേഷം എന്ത് സംഭവിച്ചുവെന്ന് അന്വേഷിച്ചിറങ്ങിയാല്‍ പലപ്പോഴും കണ്ടെത്താനാവുക വേദനിപ്പിക്കുന്ന കഥകളായിരിക്കാം. അത്തരത്തില്‍ ഒരു കഥയാണ് കമലേഷ് കോറി എന്നയാളുണ്ട്.
കടുത്ത ആമിര്‍ ഖാന്‍ ആരാധകനായിരുന്നു കമലേഷ്. 2009 ലാണ് ആമിര്‍ ഖാന്‍ കമലേഷിനെ നേരിട്ട് കാണാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നത്. സ്വര്‍ണത്തിന്റെ മോതിരവും ആമിര്‍ ഖാന്‍ കമലേഷിന് സമ്മാനമായി നല്‍കിയിരുന്നു. തന്റെ സിനിമയായ ത്രീ ഇഡിയറ്റ്‌സിന്റെ പ്രൊമോഷന് വേണ്ടായിരുന്നു കമലേഷിനെ കാണാന്‍ ആമിര്‍ ഖാന്‍ എത്തുന്നത്. ചിത്രത്തിലെ നായികയായ കരീന കപൂറും ആമിറിനൊപ്പമുണ്ടായിരുന്നു. നെയ്ത്തുകാരനായിരുന്നു കമലേഷ്. പച്ചക്കട്ട കൊണ്ട് നിര്‍മ്മിച്ച വീട്ടിലായിരുന്നു കമലേഷ് താമസിച്ചിരുന്നത്.

ഏറെ നേരം ആമിറും കരീനയും കമലേഷിന്റെ വീട്ടില്‍ ചിലവിട്ടു. കമലേഷിനും കുടുംബത്തിനുമൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു താരങ്ങള്‍. കമലേഷ് തുന്നിയ രണ്ട് സാരികള്‍ ആമിര്‍ വാങ്ങുകയും ചെയ്തു. 25000 രൂപ വിലമതിക്കുന്നതായിരുന്നു സാരികള്‍. ഇതിലൊന്ന് ആമിര്‍ കരീനയ്ക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. പോകുന്നതിന് മുമ്പ് കമലേഷിന്റെ ദുരിതത്തില്‍ നിന്നും കരയറ്റാമെന്ന് ആമിര്‍ ഖാന്‍ അദ്ദേഹത്തിന് വാഗ്ദാനം നല്‍കിയിരുന്നു. മുംബൈയില്‍ ഒരു ഷോറൂം തുടങ്ങാന്‍ സഹായിക്കാമെന്നായിരുന്നു ആമിറിന്റെ വാഗ്ദാനം. ഈ ഷോറൂമില്‍ വച്ച് നെയ്ത്തുകാര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ നേരിട്ട് വില്‍ക്കാനുള്ള അവസരവും ഒരുക്കാമെന്നും ആമിര്‍ പറഞ്ഞിരുന്നു. ആമിറിന്റെ ഈ പ്രവര്‍ത്തി വലിയ വാര്‍ത്തയായി മാറുകയും ചെയ്തിരുന്നു.

എന്നാല്‍ കമലേഷിന്റെ കുടുംബത്തിന്റെ അവസ്ഥ ഇപ്പോഴും വളരെ പരിതാപകരമാണെന്നാണ് മാധ്യമ വാര്‍ത്തകള്‍ പറയുന്നത്. പോയ വര്‍ഷം കമലേഷ് മരിക്കുക ചെയ്തതോടെ കുടുംബത്തിന്റെ അവസ്ഥ കൂടുതല്‍ വഷളായിരിക്കുകയാണ്. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗ ബാധിതനായ കമലേഷിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. അന്ന് കമലേഷിന്റെ വീട്ടില്‍ നിന്നും പോരുമ്പോള്‍ എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കാം എന്നു പറഞ്ഞ് ആമിര്‍ കമലേഷിന് തന്റെ പേഴ്‌സണല്‍ നമ്പര്‍ കൈമാറുകയും ചെയ്തിരുന്നു. കമലേഷ് മരിച്ചതോടെ കുടുംബം ബീഡി തെറുത്താണ് ജീവിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നത്. സാമ്പത്തിക ബാധ്യത മൂലം മകനും മകളും സ്‌കൂളില്‍ പോകുന്നത് തന്നെ നിര്‍ത്തിയിരുന്നു.

''അദ്ദേഹം കോറിയ്ക്ക് എകെ എന്നെഴുതിയ സ്വര്‍ണ മോതിരം സമ്മാനിച്ചിരുന്നു. ഇന്നും ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിന്റെ ഓര്‍മ്മയ്ക്കായി ആ മോതിരം ഞാന്‍ കാത്തുസൂക്ഷിച്ചിട്ടുണ്ട്. കമലേഷ് പോയതോടെ ഞങ്ങളുടെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടാന്‍ തുടങ്ങി. എനിക്ക് സാരി നെയ്യാന്‍ അറിയില്ല. അതുകൊണ്ട് ഞാന്‍് ജീവിക്കാന്‍ വേണ്ടി ബിഡി തെറുക്കുകയാണ് ഇപ്പോള്‍'' എന്നാണ് ഭാര്യ പറയുന്നത്. ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന സമയത്ത് കോറി ആമിര്‍ ഖാനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും ഭാര്യ പറയുന്നു. എന്നാല്‍ ആമിര്‍ നല്‍കിയ നമ്പറില്‍ വിളിച്ചപ്പോള്‍ ഒരിക്കല്‍ പോലും എടുത്തില്ലെന്നാണ് അവര്‍ പറയുന്നത്.
Recommended Video

അതേസമയം ആമിര്‍ ഖാന്‍ ശക്തമായൊരു തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. അവസാനം പുറത്തിറങ്ങിയ തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ വന്‍ പരാജയമായി മാറിയിരുന്നു. ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രത്തിലൂടെയാണ് ആമിര്‍ ഖാന്‍ തിരിച്ചുവരവിന് തയ്യാറെടുക്കുന്നത്. കരീന കപൂര്‍ ആണ് ചിത്രത്തിലെ നായിക. ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും അതിഥി വേഷത്തിലെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ ചിത്രത്തിലൂടെ തെലുങ്ക് സൂപ്പര്‍താരം നാഗ ചൈതന്യ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്യും.


Click it and Unblock the Notifications