For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവന്‍ എല്ലാം കൊണ്ടു പോയി...; രണ്‍ബീര്‍-കത്രീന പ്രണയത്തെ കുറിച്ച് സല്‍മാന്റെ ഒളിയമ്പ്

  |

  ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. ആരാധകരുടെ പ്രിയപ്പെട്ടവന്‍. വര്‍ഷങ്ങളായി തന്റെ മാസ് ചിത്രങ്ങളിലൂടെ പകരക്കാരനില്ലാതെ വിജയക്കുതിപ്പ് തുടരുന്നു. സ്‌ക്രീനില്‍ ഹിറ്റുകള്‍ സമ്മാനിക്കുന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനില്‍ വിവാദങ്ങളിലും നിറഞ്ഞു നിന്നിരുന്നു സല്‍മാന്‍ ഖാന്‍. താരത്തിന്റെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമെല്ലാം വലിയ വിവാദമായി മാറിയിരുന്നു. പൊതുവെ മാധ്യമങ്ങളില്‍ നിന്നുമെല്ലാം അകലം പാലിക്കുകയും അഭിമുഖങ്ങളില്‍ ഒന്നും വിട്ടു പറയാതെയുമാണ് സല്‍മാന്‍ എത്താറെങ്കിലും ചിലപ്പോള്‍ താരത്തിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറാറുണ്ട്.

  ബോള്‍ഡ് ലുക്കില്‍ സ്രിന്ദ; മേക്കോവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

  അത്തരത്തിലൊരു അവസരമായിരുന്നു കോഫി വിത്ത് കരണില്‍ സല്‍മാന്‍ ഖാന്‍ എത്തിയപ്പോള്‍. അവതാരകനായ കരണ്‍ ജോഹറിനേയും പ്രേക്ഷകരേയുമെല്ലാം ഞെട്ടിച്ച പ്രസ്താവനകളായിരുന്നു സല്‍മാന്‍ ഖാന്‍ നടത്തിയത്. തന്റെ മുന്‍ കാമുകി കത്രീന കൈഫും രണ്‍ബീര്‍ കപൂറും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ പ്രചരിക്കുന്ന സമയത്തായിരുന്നു സല്‍മാന്‍ ഖാന്‍ പരിപാടിയിലെത്തിയത്. ഇരുവരേയും പരോക്ഷമായി പരിഹസിക്കുന്നതായിരുന്നു സല്‍മാന്‍ ഖാന്റെ പ്രസ്താവനകള്‍.

  സല്‍മാന്‍ ഖാനും കത്രീന കൈഫും തമ്മിലുള്ള പ്രണയം ഒരു കാലത്ത് ബോളിവുഡിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയങ്ങളിലൊന്നായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നതായി വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ഏഴ് വര്‍ഷം പ്രണയിച്ച ശേഷം സല്‍മാനും കത്രീനയും പിരിയുകയായിരുന്നു. 2010 ലായിരുന്നു ഇരുവരും പിരിയുന്നത്. പിന്നാലെ കത്രീനയും രണ്‍ബീറും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു. ഈ സമയത്തായിരുന്നു സല്‍മാന്‍ ഖാന്‍ കോഫി വിത്ത് കരണിലെത്തിയത്.

  കത്രീനയും രണ്‍ബീറും തമ്മിലുള്ള പ്രണയ വാര്‍ത്തകളില്‍ സല്‍മാന്‍ ഖാന്‍ അസ്വസ്ഥനായിരുന്നു. കരണ്‍ ജോഹറുടെ റാപ്പിഡ് ഫയര്‍ ചോദ്യങ്ങള്‍ക്കിടെ തമാശ രൂപേണ തന്റെ അമര്‍ഷം സല്‍മാന്‍ അറിയിക്കുകയും ചെയ്തിരുന്നു. റാപ്പിഡ് ഫയറിനിടെ ഭാവിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സംവിധായകന്റെ പേര് പറയാന്‍ കരണ്‍ ആവശ്യപ്പെട്ടപ്പോള്‍ രാജ്കുമാര്‍ ഹിറാനി, രോഹിത് ഷെട്ടി എന്നിവരെയൊക്കെ മറികടന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞത് കരണ്‍ ജോഹറിന്റെ പേരായിരുന്നു.

  തനിക്ക് കരണ്‍ ജോഹറിനൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ കരണ്‍ തയ്യാറാകുന്നില്ലെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. കരണ്‍ ജോഹര്‍ അടുത്ത സിനിമയിലേക്ക് രണ്‍ബീറുമായി കരാറില്‍ ഒപ്പിട്ടുവെന്ന് കേള്‍ക്കുന്നുണ്ടെന്നും സല്‍മാന്‍ പറഞ്ഞു. പിന്നാലെയായിരുന്നു സല്‍മാന്‍ ഖാന്റെ രണ്‍ബീറിനെതിരായ ഒളിയമ്പ്. അവന്‍ എല്ലാം കൊണ്ടു പോവുകയാണ്, ഇത് ശരിയല്ല എന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്. മറ്റൊരു ഘട്ടത്തില്‍ രാവിലെ ഉറന്ന് എഴുന്നേല്‍ക്കുമ്പോള്‍ കത്രീന ആണെങ്കില്‍ എന്താകും ചെയ്യുക എന്ന ചോദ്യത്തിന് രണ്‍ബീര്‍ എവിടെ എന്ന് ചോദിക്കുമെന്നായിരുന്നു സല്‍മാന്‍ ഖാന്‍ നല്‍കിയ ഉത്തരം.

  രണ്‍ബീര്‍ ആണെങ്കില്‍ എന്തായിരിക്കും പ്രതികരണം എന്ന ചോദ്യത്തിന് അവനാണോ സല്‍മാന്‍ ആണോ കൂടുതല്‍ ഭാഗ്യം ചെയ്തതെന്ന് ചിന്തിക്കുമെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. താരത്തിന്റെ പരോക്ഷമായ തമാശകള്‍ രണ്‍ബീറിനേയും കത്രീനയേയും ലക്ഷ്യം വച്ചുള്ളതാണെന്നായിരുന്നു പിന്നീട് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലുമെല്ലാം ചര്‍ച്ച ചെയ്തത്.

  Also Read: ബിഗ് ബോസിൽ നിന്നും നല്ല പ്രതിഫലം ലഭിച്ചു; 35 ദിവസവും താൻ യഥാര്‍ഥ വ്യക്തിയായി നിന്നുവെന്ന് ശ്വേത മേനോന്‍

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  എന്തായാലും രണ്‍ബീറും കത്രീനയും ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം പിരിഞ്ഞു. ജഗ്ഗാജാസൂസിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും പിരിയുന്നത്. അതേസമയം പ്രണയ ബന്ധം അവസാനിച്ചുവെങ്കിലും കത്രീനയും സല്‍മാനും തുടര്‍ന്നും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. ഇപ്പോള്‍ സല്‍മാന്‍ ഖാന്‍ അഭിനയിക്കുന്ന ടൈഗര്‍ ത്രീയിലും കത്രീനയാണ് നായിക. രണ്‍ബീര്‍ കപൂര്‍ ആലിയ ഭട്ടുമായി പ്രണയത്തിലായി. ഇരുവരും വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സല്‍മാന്‍ ഖാനും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരത്തിന്റെ വിവാഹവും കുറച്ചു നാളുകളായി എയറിലുണ്ട്.

  English summary
  He Got Everything When Salman Khan Took A Dig At Ranbir Kapoor Katrina Kaif Affair
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X