എആര്‍ റഹ്‌മാന്‍ എനിക്ക് അച്ഛനെ പോലെ, മകള്‍ക്കും എനിക്കും ഒരേ പ്രായം; വിവാദങ്ങളോട് മോഹിനി

സിനിമാ ലോകത്തെ ഞെട്ടിച്ചതായിരുന്നു സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്റെ വിവാഹ മോചന വാര്‍ത്ത. 29 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് സൈറ ബാനു റഹ്‌മാനുമായി പിരിയാന്‍ തീരുമാനിക്കുന്നത്. എന്തുകൊണ്ടാണ് താന്‍ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് സൈറ വെളിപ്പെടുത്തിയിട്ടില്ല. ഇതിനിടെയായിരുന്നു റഹ്‌മന്റെ മ്യൂസിക് ബാന്റിലെ ബാസിസ്റ്റായ മോഹിനി ഡേയും വിവാഹ മോചിതയാകുന്നത്.

റഹ്‌മാന്റെ വിവാഹ മോചനത്തിന് പിന്നാലെ മോഹിനിയും വിവാഹ മോചിതയായതോടെ സോഷ്യല്‍ മീഡിയ പല കഥകളും മെനയാന്‍ ആരംഭിച്ചു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടു കൊണ്ട് സൈറയുടെ അഭിഭാഷക രംഗത്തെത്തിയിരുന്നു. റഹ്‌മാന്റേയും സൈറയുടേയും മക്കളും ആരോപണങ്ങള്‍ നിരസിച്ചെത്തി. ഇപ്പോഴിതാ മോഹിനിയുടെ പ്രതികരണം എത്തിയിരിക്കുകയാണ്.

AR Rahman

വീഡിയോയിലൂടെയായിരുന്നു മോഹിനിയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ റഹ്‌മാനെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുകയാണ് മോഹിനി. എആര്‍ റഹ്‌മാന്‍ തനിക്ക് അച്ഛനെ പോലെയാണെന്നാണ് മോഹിനി പറയുന്നത്. തന്റെ അച്ഛനേക്കാള്‍ ചെറുപ്പമാണ് റഹ്‌മാന്‍ എന്നും മോഹിനി പറയുന്നുണ്ട്. റഹ്‌മാന്റെ മകള്‍ക്ക് തന്റെ പ്രായം മാത്രമേയുള്ളൂവെന്നും തങ്ങള്‍ക്കിടയിലെ പരസ്പര ബഹുമാനത്തെക്കുറിച്ചും മോഹിനി സംസാരിക്കുന്നുണ്ട്.

''എആര്‍ റഹ്‌മാന്‍ ഒരു ഇതിഹാസമാണ്. അദ്ദേഹം എനിക്ക് അച്ഛനെ പോലെ. എന്റെ കരിയറിലും വളര്‍ച്ചയിലും നിര്‍ണായക പങ്കുവച്ച റോള്‍ മോഡലുകളും ഫാദര്‍ ഫിഗറുകളും ഒരുപാടുണ്ട് എനിക്ക്'' എന്നാണ് മോഹിനി പറയുന്നത്. എട്ടര വര്‍ഷം താന്‍ റഹ്‌മാനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് മോഹിനി പറയുന്നത്. എന്നാല്‍ അഞ്ച് വര്‍ഷം മുമ്പ് താന്‍ യുഎസിലേക്ക് സ്ഥിരതാമസമാക്കി. അവിടെ തനിക്ക് സ്വന്തമായി ബാന്റുണ്ടെന്നും മോഹിനി പറയുന്നു.

''ആളുകളുടെ മനസിലും ജീവിതത്തിലും ഇതൊക്കെയുണ്ടാക്കുന്ന സ്വാധീനം മീഡിയ മനസിലാക്കുന്നില്ല. കുറച്ച് സെന്‍സിറ്റീവ് ആകണം. ഞാന്‍ ആര്‍ക്കും വിശദീകരണം നല്‍കേണ്ടതില്ല. എങ്കിലും, ഇത് എന്റെ ദിവസങ്ങളെ ബാധിക്കാന്‍ പാടില്ല. ഞങ്ങളുടെ സ്വകാര്യതയെ മാനിച്ച് വ്യാജ പ്രചരണം നിര്‍ത്തുക'' എന്നാണ് മോഹിനി പറയുന്നത്.

അതേസമയം എന്തുകൊണ്ടാണ് റഹ്‌മാനും സൈറിയും പിരിയാന്‍ തീരുമാനിച്ചതെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ സൈറയുടെ അഭിഭാഷക തയ്യാറായില്ല. തങ്ങളുടെ ബന്ധത്തിലുണ്ടായ വൈകാരിക പ്രശ്‌നങ്ങള്‍ മൂലമാണ് പിരിയുന്നതെന്നാണ് അഭിഭാഷകയുടെ പ്രതികരണം. അതേസമയം റഹ്‌മാനേയും മോഹിനിയേയും ബന്ധപ്പെടുത്തി കഥകള്‍ മെനയുന്നത് അസംബന്ധമാണെന്നും മോഹിനി പറയുന്നുണ്ട്.

''ഇങ്ങനൊരു കിംവദന്തിയെക്കുറിച്ച് എങ്ങനെയാണ് ആളുകള്‍ക്ക് ചിന്തിക്കാനാകുന്നത്. വെറും വിവരക്കേട്.'' എന്നാണ് അഭിഭാഷക പറഞ്ഞത്. അതേസമയം റഹ്‌മാനും സൈറയും പിരിയുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ ജീവനാംശത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഉടലെടുത്തിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം റഹ്‌മാന്റെ സ്വത്ത് 1700 മുതല്‍ 2000 കോടി വരെയാണ്. ഇതിന്റെ പകുതിയോളം സൈറയ്ക്ക് ലഭിക്കുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

AR Rahman

ജീവനാംശം സംബന്ധിച്ച പൊതുധാരണയേയും അഭിഭാഷക തിരുത്തുന്നുണ്ട്. വിവാഹ മോചനത്തില്‍ ഭര്‍ത്താവിന്റെ സ്വത്തിന്റെ 50 ശതമാനം ഭാര്യയ്ക്ക് ലഭിക്കുമെന്നത് മിഥ്യാധാരണ ആണെന്നാണ് അഭിഭാഷക പറയുന്നത്. എത്ര ശതമാനം നല്‍കണമെന്നത് നിമയത്തില്‍ നിര്‍ബന്ധം പറഞ്ഞിട്ടില്ല. കോടതിയില്‍ നടക്കുന്ന വാദ പ്രതിവാദങ്ങള്‍ക്കും സ്വത്ത് വിവരങ്ങളുടെ കണക്കെടുപ്പുമെല്ലാം കഴിയണം. എങ്കില്‍ പോലും പകുതി നല്‍കാറില്ലെന്നാണ് അഭിഭാഷക പറഞ്ഞത്.

അതേസമയം റഹ്‌മാന്റേയും സൈറയുടേയും പരസ്പര ധാരണയോടെയുള്ള വിവാഹമോചനമാണെന്നും അതിനാല്‍ ജീവനാംശം സംബന്ധിച്ച ചോദ്യം ഉയരുന്നില്ലെന്നും അഭിഭാഷക വ്യക്തമാക്കുന്നുണ്ട്.

More from Filmibeat

Read more about: ar rahman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X