ഞാനവനെ സ്‌കൂളീന്ന് പിടിച്ചോണ്ട് വന്നതല്ല, ഞാനവന്റെ ജീവിതം തകര്‍ക്കുന്നില്ല; അര്‍ജുനെക്കുറിച്ച് മലൈക

ബോളിവുഡിലെ മിന്നും താരമാണ് മലൈക അറോറ. തന്റെ ഡാന്‍സ് മികവിലൂടെയാണ് മലൈക താരമായി മാറുന്നത്. ഇന്നും യുവതാരങ്ങളെ പോലും അസൂയപ്പെടുത്തുന്ന മെയ് വഴക്കവും ഫിറ്റ്‌നസുമായി ആരാധകരുടെ കയ്യടി നേടുകയാണ് മലൈക. ബോളിവുഡിലെ ഫിറ്റ്‌നസ് ഫ്രീക്കുകളില്‍ ഒരാളാണ് മലൈക. സോഷ്യല്‍ മീഡിയയിലും താരമാണ് മലൈക. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വര്‍ക്കൗട്ടുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

പ്രായവുമായി ബന്ധപ്പെട്ടുള്ള സമൂഹത്തിന്റേയും സിനിമാ ലോകത്തിന്റേയും കാഴ്ചപ്പാടുകളെ പലവട്ടം തിരുത്തിയിട്ടുണ്ട് മലൈക. താരത്തിന്റെ പ്രണയം തന്നെ അതിനുദാഹരണമാണ്. യുവനടന്‍ അര്‍ജുന്‍ കപൂറാണ് മലൈകയുടെ കാമുകന്‍. നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയാണ് മലൈകയും അര്‍ജുനും.

12 വയസ് ഇളയതാണ് അര്‍ജുന്‍

മലൈകയേക്കാള്‍ 12 വയസ് ഇളയതാണ് അര്‍ജുന്‍ കപൂര്‍. ഇതിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയ മലൈകയെ ആക്രമിക്കാറുണ്ട്. എന്നാല്‍ വിമര്‍ശകര്‍ക്ക് കൃത്യമായി മറുപടി നല്‍കി അവരുടെ വായ അടപ്പിക്കാന്‍ മലൈകയ്ക്ക് അരിയാം. ഇപ്പോഴിതാ തന്റെ ഷോയായ മൂവിംഗ് ഇന്‍ വിത്ത് മലൈകയില്‍ വച്ച് വീണ്ടും വിമര്‍ശനങ്ങളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മലൈക. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഞാന്‍ അവന്റെ ജീവിതം നശിപ്പിക്കുകയല്ല


''എനിക്ക് പ്രായമുണ്ടെന്നത് മാത്രമല്ല ഞാന്‍ പ്രണയിക്കുന്നത് പ്രായം കുറഞ്ഞ ആളെയാണ്. എനിക്ക് ധൈര്യമുണ്ടല്ലോ. ഞാന്‍ അവന്റെ ജീവിതം നശിപ്പിക്കുകയാണോ? ഞാന്‍ അവന്റെ ജീവിതം നശിപ്പിക്കുകയല്ല. അവന്‍ സ്‌കൂളില്‍ പോവുന്ന കുട്ടിയല്ല. പഠിക്കാന്‍ പറ്റാതെ വന്നപ്പോള്‍ എന്റെ കൂടെ പോരൂവെന്ന് പറഞ്ഞ് ഞാന്‍ കൂടെ കൂട്ടിയതയല്ല. ഞങ്ങള്‍ ഡേറ്റിന് പോകുമ്പോള്‍ അവന്‍ ക്ലാസ് കട്ട് ചെയ്തല്ല വരുന്നത്. തെരുവിലൂടെ പോക്കിമോന് പിന്നാലെ പോയപ്പോള്‍ ഞാനവനെ പിടികൂടിയതല്ല''.. എന്നാണ് മലൈക പറയുന്നത്. അര്‍ജുന്‍ മുതിര്‍ന്ന പുരുഷനാണെന്നും മലൈക പറയുന്നു. തങ്ങള്‍ രണ്ടു പേര്‍ക്കും അവരുവരുടേതായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കുമെന്നാണ് മലൈക പറയുന്നത്.

അവന്‍ പ്ലെയറാകും

''പ്രായമുള്ള പുരുഷന്‍ ചെറുപ്പക്കാരിയെ പ്രണയിച്ചാല്‍ അവന്‍ പ്ലെയറാകും. പക്ഷെ മുതിര്‍ന്ന സ്ത്രീയൊരു ചെറുപ്പക്കാരനെ പ്രണയിച്ചാല്‍ അവള്‍ മോശക്കാരിയും'' എന്നും മലൈക തുറന്നടിക്കുന്നുണ്ട്. അത് ന്യായമല്ലെന്നും താരം പറയുന്നുണ്ട്. നേരത്തെ കഴിഞ്ഞ എപ്പിസോഡില്‍ അര്‍ജുനുമായുള്ള വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചുമൊക്കെ മലൈക സംസാരിച്ചിരുന്നു. ഭാവി എന്താണ് തനിക്കായി ഒരുക്കി വച്ചിരിക്കുന്നതെന്ന് അറിയില്ലെന്നാണ് മലൈക പറയുന്നത്. അതേസമയം ഭാവിയെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും മലൈക പറയുന്നു.

എന്താണ് ഭാവി


''എന്താണ് ഭാവി എനിക്കായി കാത്തുവച്ചതെന്ന് അറിയില്ല. ഇതേക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. പങ്കാളിയുമായി ഇത്തരം കാര്യങ്ങള്‍ സംസാരിക്കും. ഇന്ന് എന്റെ ജീവിതത്തിലുള്ള പുരുഷന്‍ എന്നെ സന്തോഷിപ്പിക്കുന്നുണ്ട്. അതേക്കുറിച്ച് ലോകം എന്താണ് ചിന്തിക്കുന്നതെന്ന് എന്റെ വിഷയമല്ല'' എന്നാണ് മലൈക പറഞ്ഞത്.

''എനിക്കൊട്ടും ഭയം തോന്നുന്നില്ല, ഞാനൊരു വിവാഹ മോചനത്തിലൂടെ കടന്നു പോന്നുവെന്ന് കരുതി. നല്ലൊരു വ്യക്തിയുമായാണ് ഞാന്‍ റിലേഷന്‍ഷിപ്പിലുള്ളത്. ജീവിതത്തില്‍ ഞാനെടുത്ത തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളും എന്നും സന്തോഷത്തിന് വേണ്ടിയുള്ളതായിരുന്നു. എന്റെ ജീവിതത്തില്‍ ഇപ്പോഴുള്ള വ്യക്തി എന്നെ സന്തോഷപ്പിക്കുന്നുണ്ട്'' എന്നാണ് വിമര്‍ശനങ്ങളെക്കുറിച്ച് കഴിഞ്ഞ എപ്പിസോഡില്‍ മലൈക പറഞ്ഞത്.

മൂവിംഗ് ഇന്‍ വിത്ത് മലൈക

സിനിമയിലും റിയാലിറ്റി ഷോയുമൊക്കെയായി സജീവമാണ് മലൈക ഇപ്പോഴും. ആയുഷ് മാന്‍ ഖുറാനയ്‌ക്കൊപ്പം ആന്‍ ആക്ഷന്‍ ഹീറോ എന്ന സിനിമയില്‍ ചുവടുവച്ചാണ് മലൈക അവസാനമായി ബിഗ് സ്‌ക്രീനിലെത്തിയത്. അതേസമയം തന്റെ പുതിയ ഷോയുമായി ഒടിടിയിലെത്തിയിരിക്കുകയാണ് മലൈക. മൂവിംഗ് ഇന്‍ വിത്ത് മലൈക എന്ന ഹോട്ട്‌സ്റ്റാര്‍ ഷോയിലൂടെയാണ് മലൈകയുടെ ഒടിടി എന്‍ട്രി. മികച്ച പ്രതികരണങ്ങളാണ് ഷോയ്ക്ക് ലഭിക്കുന്നത്.

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X