26-ാം വയസില്‍ അവന് കുടുംബമില്ലാതായി, നേരിട്ട് കണ്ടിട്ടുണ്ട്; ഷാരൂഖിനെക്കുറിച്ച് മനോജ് ബാജ്‌പേയ്‌

ഷാരൂഖ് ഖാന്‍ എന്നത് വെറുമൊരു പേരല്ല. പകരം വെക്കാനില്ലാത്ത, ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നൊരു പ്രതിഭാസമാണ്. ഇനി ഷാരൂഖ് ഖാനെ പോലൊരു താരത്തെ സൃഷ്ടിക്കാന്‍ ബോളിവുഡിനോ ഇന്ത്യന്‍ സിനിമയ്‌ക്കോ സാധിക്കില്ല. ലോകമെമ്പാടും ആരാധകരുള്ള കിങ് ഖാന്‍. എന്നാല്‍ ഈ നേട്ടങ്ങളൊക്കെ സ്വന്തമാക്കുമ്പോഴും ഷാരൂഖ് ഖാന്റെ ജീവിതത്തില്‍ വലിയൊരു വിടവുണ്ട്. തന്റെ അച്ഛന്റേയും അമ്മയുടെയും അസാന്നിധ്യം.

മകന്‍ നടനാകുന്നതും സൂപ്പര്‍ താരമാകുന്നതുമൊന്നും കാണാന്‍ നില്‍ക്കാതെയാണ് ഷാരൂഖ് ഖാന്റെ മാതാപിതാക്കള്‍ പോയത്. തന്റെ 26 വയസിലാണ് ഷാരൂഖ് ഖാന് തന്റെ കുടുംബം നഷ്ടമാകുന്നത്. അക്ഷാര്‍ത്ഥത്തില്‍ സീറോയില്‍ നിന്നായിരുന്നു അദ്ദേഹം പിന്നീടെല്ലാം പടുത്തുയര്‍ത്തിയത്. ഇപ്പോഴിതാ ഷാരൂഖ് ഖാന്റ തുടക്കകാലത്തെക്കുറിച്ച് മനസ് തുറക്കുകയാണ് നടന്‍ മനോജ് ബാജ്‌പേയ്.

Manoj Bajpayee

മനോജും ഷാരൂഖും സിനിമയില്‍ സ്വന്തമായി ഇടം കണ്ടെത്തുന്നതിനും മുമ്പേയുള്ള സൗഹൃദമാണ്. ലല്ലന്‍ ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് സുഹൃത്തിനെക്കുറിച്ച് മനോജ് ബാജ്‌പേയ് മനസ് തുറന്നത്. ഷാരൂഖ് ഖാനോട് തനിക്ക് ഒരുപാട് ബഹുമാനമുണ്ട്. ഇന്ന് അദ്ദേഹം എത്തി നില്‍ക്കുന്ന ഉയരം കാണുമ്പോള്‍ തനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നുണ്ട്. 26 വയസില്‍ കുടുംബം നഷ്ടപ്പെട്ടിടത്തു നിന്നുമാണ് ഷാരൂഖ് ഖാന്‍ എല്ലാം ഉണ്ടാക്കിയെടുത്തതെന്നും മനോജ് പറയുന്നത്.

''അദ്ദേഹം എത്തിച്ചേര്‍ന്ന നില കാണുമ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നാറുണ്ട്. തന്റെ ലോകം മുഴുവന്‍ വേരൊടെ പിഴുതെറിയപ്പെട്ടൊരു മനുഷ്യനാണ് ഇന്ന് ഇതുപോലൊരു ലോകം പടുത്തുയര്‍ത്തിയിരിക്കുന്നത്. 26-ാമത്തെ വയസില്‍ അവന്റെ കുടുംബം മുഴുവന്‍ നഷ്ടപ്പെട്ടിരുന്നു. പിന്നെയാണ് അവന്‍ തന്റെ ലോകം കെട്ടിപ്പടുക്കുന്നത്. കുടുംബമുണ്ടാക്കി. ഇത്രയും വലിയ പേരും ആദരവും നേടിയെടുത്തു'' എന്നാണ് മനോജ് ബാജ്‌പേയ് പറയുന്നത്.

തങ്ങളുടെ കരിയറിന്റെ തുടക്കകാലത്ത് തങ്ങള്‍ ഒരുമിച്ച് കറങ്ങി നടക്കുന്നതിനെക്കുറിച്ചൊക്കെ സംസാരിക്കുന്നുണ്ട് മനോജ് ബാജ്‌പേയ്. ഇപ്പോള്‍ സ്ഥിരമായി കാണാന്‍ സാധിക്കാറില്ലെങ്കിലും പരസ്പരം ഒരുപാട് ബഹുമാനിക്കുന്നവരാണ് തങ്ങളെന്നും മനോജ് പറയുന്നു. തന്റെ മാതാപിതാക്കളുടെ മരണത്തോടെ ഷാരൂഖിന് തന്റെ ലോകം തന്നെ നഷ്ടമാകുന്നത് താന്‍ കണ്ടതാണെന്നാണ് മനോജ് പറയുന്നത്. ആ വേദനയെ മറി കടന്ന് വന്നതില്‍ ഷാരൂഖ് ഖാനോട് തനിക്ക് അതിയായ ബഹുമാനമുണ്ടെന്നാണ് മനോജ് പറയുന്നത്.

Manoj Bajpayee

''അവന് നേരിടേണ്ടി വന്നതൊക്കെ കാണേണ്ടി വന്ന സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. എനിക്ക് ഒരിക്കലും ഷാരൂഖ് ഖാനെക്കുറിച്ച് മോശമായൊരു അഭിപ്രായമുണ്ടാകില്ല'' എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം നേരത്തെ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ താനും ഷാരൂഖ് ഖാനും ഡല്‍ഹിയില്‍ ചെലവിട്ട കാലത്തെക്കുറിച്ചും മനോജ് വാജ്‌പേയ് മനസ് തുറന്നിരുന്നു. തന്നെ ആദ്യമായി ഡിസ്‌കോയില്‍ കൊണ്ടു പോയത് ഷാരൂഖും കൂട്ടുകാരും ചേര്‍ന്നായിരുന്നുവെന്നാണ് മനോജ് പറയുന്നത്.

ഒരിക്കല്‍ തന്റെ അച്ഛന്റേയും അമ്മയുടേയും മരണത്തെക്കുറിച്ച് ഷാരൂഖ് ഖാന്‍ മനസ് തുറന്നിരുന്നു.'''എന്റെ 15-ാം വയസിലാണ് അച്ഛന്‍ മരിക്കുന്നത്. 26-ാം വയസില്‍ അമ്മയും മരിച്ചു. ഞങ്ങള്‍ക്കത് വളരെ വേദനയുണ്ടാക്കി. അച്ഛന്റേയും അമ്മയുടേയും അഭാവമുണ്ടാക്കിയ ശൂന്യത എന്നേയും സഹോദരിയേയും വേട്ടയാടി. ആ ഏകാന്തതയും വേദനയും സങ്കടവും എന്റെ ജീവിതം തന്നെ ഇല്ലാതാക്കാന്‍ തക്കതായിരുന്നു. ആ വിടവ് അഭിനയത്തിലൂടെ മറി കടക്കാനാണ് ഞാന്‍ ശ്രമിച്ചത്'' എന്നായിരുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X