രണ്‍വീര്‍ സീരിയസായിരുന്നു, പക്ഷെ ദീപികയ്ക്ക് അവനോട് പ്രണയമുണ്ടെന്ന് തോന്നിയിട്ടില്ല: ഗുല്‍ഷന്‍

കോഫി വിത്ത് കരണിലൂടെ ദീപിക പദുക്കോണിന്റേയും രണ്‍വീര്‍ സിംഗിന്റേയും പ്രണയം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. ഇരുവര്‍ക്കുമിടയിലെ പരസ്പര ധാരണയും ബഹുമാനവുമെല്ലാം കയ്യടി നേടുമ്പോള്‍ ചിലര്‍ പരിഹാസങ്ങളും അധിക്ഷേപങ്ങളുമായി എത്തുകയാണ്. കോഫി വിത്ത് കരണില്‍ തങ്ങളുടെ പ്രണയകാലത്തെക്കുറിച്ചും മറ്റും ദീപികയും രണ്‍വീറും നടത്തിയ തുറന്നു പറച്ചിലുകളാണ് ചര്‍ച്ചയായി മാറിയത്.

2018 ലാണ് ദീപികയും രണ്‍വീറും വിവാഹിതരാകുന്നത്. രണ്‍വീര്‍ തന്നെ പ്രൊപ്പോസ് ചെയ്യുന്നത് വരെ താന്‍ ഈ ബന്ധത്തില്‍ കമ്മിറ്റഡ് ആയിരുന്നില്ലെന്നാണ് ദീപിക പറയുന്നത്. തങ്ങളുടേത് ഓപ്പണ്‍ റിലേഷന്‍ഷിപ്പ് ആയിരുന്നുവെന്നും ദീപിക പറഞ്ഞിരുന്നു. ഇതോടെ ദീപികയെ അധിക്ഷേപിച്ചും വിമര്‍ശിച്ചുമെല്ലാം നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിനിടെ ഇപ്പോഴിതാ ദീപികയുടേയും രണ്‍വീറിന്റേയും പ്രണയത്തെക്കുറിച്ച് നടന്‍ ഗുല്‍ഷന്‍ ദേവയ്യ സംസാരിക്കുന്ന വീഡിയോ വൈറലാവുകയാണ്.

Deepika Padukone

രണ്‍വീറും ദീപികയും പ്രണയത്തിലാകുന്നത് രാം ലീലയുടെ സമയത്താണ്. ഈ ചിത്രത്തില്‍ ഇരുവര്‍ക്കുമൊപ്പം അഭിനയിച്ചിരുന്ന നടനാണ് ഗുല്‍ഷന്‍. ദീപികയുടേയും രണ്‍വീറിന്റേയും പ്രണയത്തിന്റെ തുടക്കം താന്‍ കണ്ടിട്ടുണ്ടെന്നാണ് ഗുല്‍ഷന്‍ പറയുന്നത്. ദീപികയോടുള്ള പ്രണയത്തില്‍ രണ്‍വീര്‍ വളരെ സീരിയസായിരുന്നുവെന്നാണ് ഗുല്‍ഷന്‍ പറയുന്നത്.

''തുടക്കത്തില്‍ അവര്‍ക്കിടയിലെ സ്പാര്‍ക്ക് ഞാന്‍ കണ്ടിരുന്നില്ല. ഞാന്‍ കരുതിയത് അവന് മാത്രമാണ് അവളോട് താല്‍പര്യം എന്നാണ്. മുംബൈയിലെ 25 ദിവസത്തെ ഷൂട്ടിന് ശേഷം ഞങ്ങള്‍ ഉദയ്പൂരിലേക്ക് പോയി. പിന്നെ നടന്നത് കണ്ട് ഇതെപ്പോ സംഭവിച്ചുവെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. അവളുടെ കാര്യത്തില്‍ അവന്‍ വളരെ സീരിയസായിരുന്നു. പക്ഷെ അവള്‍ക്ക് അവനോട് അത്ര താല്‍പര്യമില്ലെന്നാണ് ഞാന്‍ കരുതിയത്. രണ്‍വീര്‍ എന്നോട് ക്ഷമിക്കണം. പക്ഷെ ഇന്നവര്‍ ഒരുമിച്ചാണ്'' എന്നാണ് ഗുല്‍ഷന്‍ പറഞ്ഞത്.

രണ്‍വീറും താനും ഓപ്പണ്‍ റിലേഷന്‍ഷിപ്പിലായിരുന്നുവെന്നാണ് ദീപിക പറഞ്ഞത്. ഈ സമയത്ത് താന്‍ മറ്റുള്ളവര്‍ക്കൊപ്പം സമയം ചെലവിടാറുണ്ടായിരുന്നുവെന്നും എന്നാല്‍ തന്റെ മനസില്‍ രണ്‍വീര്‍ തന്നെയായിരുന്നുവെന്നുമാണ് ദീപിക പറഞ്ഞത്. ദീപികയുടെ ഈ വാക്കുകളാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലെങ്ങും ദീപികയുടെ മുന്‍ പ്രണയങ്ങളുടെ പേരില്‍ താരത്തെ അധിക്ഷേപിക്കുന്നവര്‍ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഒരു കോളേജില്‍ നടന്ന പരിപാടിക്കിടെ ദീപിക അധിക്ഷേപിച്ചുള്ള സ്‌കിറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദീപികയുടെ മുന്‍ പ്രണയങ്ങളെയാണ് വിദ്യാര്‍ത്ഥികള്‍ സ്‌കിറ്റില്‍ അവതരിപ്പിച്ചത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ശക്തമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടത്.

Deepika Padukone

അതേസമയം തന്റെ പുതിയ സിനിമയായ ഫൈറ്ററിന്റെ തിരക്കിലാമ് ദീപിക പദുക്കോണ്‍. ഹൃത്വിക് റോഷനാണ് ചിത്രത്തിലെ നായകന്‍. ദീപികയും ഹൃത്വിക്കും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ഫൈറ്റര്‍. പിന്നാലെ പ്രഭാസിനൊപ്പം അഭിനയിക്കുന്ന കല്‍ക്കി 2829 എഡി എന്ന ചിത്രവും അണിയറയിലുണ്ട്. അതേസമയം രോഹിത് ഷെട്ടി ഒരുക്കുന്ന സിംഗം എഗെയ്‌നിലൂടെ രണ്‍വീറും ദീപികയും വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒരുമിക്കുന്നുണ്ട്.

പഠാന്‍ ആണ് ദീപിക നായികയായി ഒടുവിലിറങ്ങിയ സിനിമ. പിന്നാലെ ജവാനിലെ അതിഥി വേഷത്തിലും ദീപികയെത്തിയിരുന്നു. രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയമായി മാറുകയും ചെയ്തിരുന്നു. റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് രണ്‍വീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഈ ചിത്രവും മികച്ച വിജയമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X