For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുതിയ കാമുകനും ഉപേക്ഷിച്ചുപോയി! രാഖി സാവന്തിനെ കാണാന്‍ തയ്യാറാകാതെ ആദില്‍, കരഞ്ഞ് കണ്ണ് കലങ്ങി താരം

  |

  എപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കാറുള്ള താരമാണ് രാഖി സാവന്ത്. താരത്തിന്റെ പ്രണയബന്ധങ്ങള്‍ പലപ്പോഴും ബോളിവുഡ് മാധ്യമങ്ങളിലെ വലിയ തലക്കെട്ടുകളായിട്ടുണ്ട്. വിവാദനായിക എന്ന വിളിപ്പേര് പോലും രാഖിക്ക് ഒരു കാലത്തുണ്ടായിരുന്നു.

  അടുത്തിടെയാണ് രാഖി സാവന്ത് വിവാഹമോചിതയായത്. വലിയ ബഹളങ്ങളോടെ റിതേഷ് സിങ്ങുമായി നടത്തിയ വിവാഹം അധികംകാലം കഴിയും മുമ്പെ അവസാനിപ്പിക്കുകയായിരുന്നു. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ രാഖി ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.

  എന്നാല്‍ റിതേഷുമായുള്ള വിവാഹബന്ധം പിരിഞ്ഞ ശേഷം താമസിയാതെ മൈസൂര്‍ സ്വദേശിയായ ആദില്‍ ഖാന്‍ ദുറാനിയുമായി പ്രണയത്തിലായ താരം അടുത്തിടെ തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതായി അറിയിച്ചിരുന്നു. തെളിവിനായി തന്റെ വിവാഹമോതിരം ഉയര്‍ത്തിക്കാണിക്കുകയും ചെയ്തിരുന്നു. എന്റെ പ്രണയം എന്ന് പറഞ്ഞ് ഏറെ വികാരനിര്‍ഭരമായിട്ടായിരുന്നു രാഖിയുടെ തുറന്നുപറച്ചില്‍.

  ബിസിനസുകാരനായ ആദില്‍ രാഖിയേക്കാള്‍ ആറ് വയസ്സിന് ഇളയതാണ്. എങ്കിലും പ്രായവ്യത്യാസം തങ്ങള്‍ക്കിടയില്‍ പ്രശ്‌നമില്ലെന്നായിരുന്നു രാഖി സാവന്തിന്റെ വാദം. രാഖിയെ പ്രപ്പോസ് ചെയ്ത ആദില്‍ ഒരു ബിഎംഡബ്ല്യുവും ഡയമണ്ടിന്റെ വിലയേറിയ ഒരു മോതിരവും സമ്മാനമായി നല്‍കിയിരുന്നു. ഇരുവരും ഒന്നിച്ചായിരുന്നു പൊതുപരിപാടികളില്‍ പങ്കെടുക്കാറുണ്ടായിരുന്നത്.

  Also Read: എന്റെ എക്‌സ് എല്ലാവരുടേയും എക്‌സ്! സാറയ്ക്ക് മുമ്പേ മുന്‍കാമുകന്മാരെ കീറി ഒട്ടിച്ച താരസുന്ദരിമാര്‍

  എന്നാല്‍ ഇപ്പോള്‍ രാഖിയുമായി ആദില്‍ അകന്നുവെന്നാണ് പുതിയ സൂചനകള്‍. കഴിഞ്ഞ ദിവസം ആദിലിനെ ദില്ലിയിലെ വസതിയില്‍ കാണാനെത്തിയ രാഖിക്ക് അതിനു സാധിച്ചില്ല. തന്നെ കാണാനോ ഫോണ്‍ വിളിച്ചാല്‍ എടുക്കാനോ ആദിലിന് ഇപ്പോള്‍ താത്പര്യമില്ലെന്നായിരുന്നു രാഖി പറയുന്നത്.

  തിരിച്ച് മുംബൈ വിമാനത്താവളത്തില്‍ കരഞ്ഞുകൊണ്ട് പോകാന്‍നിന്ന രാഖിയെ മാധ്യമങ്ങളാണ് കണ്ടെത്തിയത്. ദില്ലിയില്‍ ആദിലിനെ കാണാന്‍ വേണ്ടി പോയ രാഖിയ്ക്ക് ഏറെ നിരാശയോടെയാണ് മടങ്ങിയത്.

  താന്‍ എത്തുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നതായും എന്നാല്‍ തന്നെ സ്വീകരിക്കാനോ കാണാനോ ആദില്‍ കൂട്ടാക്കിയില്ലെന്നും രാഖി പറയുന്നു. ഇനി മേലാല്‍ ആദിലിനെ ഫോണ്‍ ചെയ്യില്ലെന്നാണ് രാഖി പറഞ്ഞത്.

  'അവൻ ഇരുപതുകളിലായിരുന്നു, എനിക്കാണെങ്കിൽ 35 വയസ്സും'; എല്ലാം തമാശയ്ക്ക് തുടങ്ങിയതായിരുന്നെന്ന് പ്രിയങ്ക

  ഗ്ലാമറസ്സായ വസ്ത്രങ്ങള്‍ ധരിക്കുന്ന താന്‍ ആദിലിന് വേണ്ടി സല്‍വാര്‍ കമ്മീസ് ധരിച്ചാണ് അവിടേക്ക് പോയത്. എന്നാല്‍ ആദിലിന്റെ ഭാഗത്തുനിന്നുണ്ടായ അവഗണനയെത്തുടര്‍ന്ന് ദില്ലിയില്‍ നിന്നും മടങ്ങിയ താരം വിമാനത്തിലിരുന്ന് മുഴുവന്‍ സമയം കരച്ചിലായിരുന്നു. കരഞ്ഞ് കരഞ്ഞ് തന്റെ കണ്‍മഷിയെല്ലാം പോയല്ലോ എന്ന് രാഖി സങ്കടപ്പെട്ടു.

  അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ആദിലുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ രാഖി സാവന്ത് പൊട്ടിക്കരയുകയായിരുന്നു. രാഖിയെ വിവാഹം കഴിച്ചാല്‍ ആദിലിന്റെ സഹോദരിയെ ആരും വിവാഹം കഴിയ്ക്കില്ലെന്ന് ആളുകള്‍ അദ്ദേഹത്തോട് പറയുന്നുണ്ടെന്നായിരുന്നു രാഖിയുടെ വെളിപ്പെടുത്തല്‍.

  അവള്‍ അവനെ ഇട്ടിട്ടു പോയി, അവന്‍ തകര്‍ന്നുപോകും; മാധുരി-സഞ്ജു പ്രണയത്തെക്കുറിച്ച് ആദ്യ ഭാര്യ

  Recommended Video

  Dilsha Opening A Giftbox She Received From A Fan | ആരാധകന്റെ സമ്മാനപെട്ടി തുറന്ന് ദിൽഷ

  'ബോളിവുഡില്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള എത്രയോ നടിമാരുണ്ട്, അവരെല്ലാം ശരീരം കാണിക്കുന്നില്ലേ, ഐറ്റം ഡാന്‍സ് ചെയ്യുന്നില്ലേ, അവര്‍ വിവാഹം കഴിയ്ക്കുന്നില്ലേ, പിന്നെ എനിക്ക് മാത്രം എന്താണ് സവിശേഷത. എന്നെപ്പോലെയുള്ളവരുടെ പശ്ചാത്തലമാണോ അവര്‍ക്ക് പ്രശ്‌നം.' രാഖി സാവന്ത് തുറന്നുചോദിക്കുന്നു.

  നേരത്തെ തന്റെ വസ്ത്രധാരണ രീതിയോട് ആദിലിന്റെ വീട്ടുകാര്‍ക്ക് താത്പര്യമില്ലെന്ന് രാഖി സാവന്ത് പറഞ്ഞിരുന്നു. മാത്രമല്ല ഇക്കാര്യം ആദിലും തുറന്നുപ്രകടിപ്പിച്ചിരുന്നു. ഗ്ലാമറസ്സായതും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുമായ വസ്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്ന രാഖി സാവന്തിനോട് ആദില്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

  Read more about: rakhi sawant
  English summary
  Heartbroke for Rakhi Sawant, her new Boyfriend Adil Khan Durrani denies to met her in Delhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X