എന്റെ എക്‌സ് എല്ലാവരുടേയും എക്‌സ്! സാറയ്ക്ക് മുമ്പേ മുന്‍കാമുകന്മാരെ കീറി ഒട്ടിച്ച താരസുന്ദരിമാര്‍

ജനപ്രീയ പരിപാടിയാണ് കോഫി വിത്ത് കരണ്‍. സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണ്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുള്ള പരിപാടിയാണ്. ബോളിവുഡിലെ മുന്‍നിര താരങ്ങളാണ് കോഫി വിത്ത് കരണില്‍ അതിഥികളായി എത്തുക. താരങ്ങളുടെ തുറന്നു പറച്ചിലുകളും പോരുമൊക്കെ കോഫി വിത്ത് കരണിനെ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

കോഫി വിത്ത് കരണില്‍ അതിഥികളായി എത്തുക എന്നത് പോലും ഒരു പ്രിവിലേജായാണ് ബോളിവുഡ് വിലയിരുത്തപ്പെടുന്നത്. നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോഫി വിത്ത് കരണ്‍ മടങ്ങിയെത്തിയിരിക്കുകയാണ്. ഏഴാമത്തെ സീസണുമായിട്ടാണ് കോഫി വിത്ത് കരണിന്റെ മടങ്ങിവരവ്. തിരിച്ചുവരവിലെ ആദ്യത്തെ എപ്പിസോഡില്‍ അതിഥികളായി എത്തിയത് രണ്‍വീര്‍ സിംഗും ആലിയ ഭട്ടുമായിരുന്നു.

കോഫി വിത്ത് കരണ്‍

കോഫി വിത്ത് കരണിന്റെ രണ്ടാമത്തെ എപ്പിസോഡില്‍ അതിഥികളായി എത്തിയത് സാറ അലി ഖാനും ജാന്‍വി കപൂറുമായിരുന്നു. ബോളിവുഡിലെ ഭാവി സൂപ്പര്‍ നായികമാര്‍ ഒരുമിച്ചെത്തിയപ്പോള്‍ രസകരമായ ഒരുപാട് മുഹൂര്‍ത്തങ്ങളും കോഫി വിത്ത് കരണില്‍ അരങ്ങേറി. അതിലൊന്നായിരുന്നു തന്റെ മുന്‍ കാമുകനെക്കുറിച്ച് സാറ നടത്തിയ പരാമര്‍ശം. എന്തുകൊണ്ട് നിങ്ങളുടെ മുന്‍ കാമുകന്‍ മുന്‍കാമുകനായത് എന്നായിരുന്നു കരണ്‍ ചോദിച്ചത്.

ഇതിന് സാറ നല്‍കിയ മറുപടി അവന്‍ എല്ലാവരുടേയും മുന്‍ കാമുകന്‍ ആണെന്നായിരുന്നു. യുവനടന്‍ കാര്‍ത്തിക് ആര്യനെയാണ് സാറ ഉദ്ദേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും ലവ് ആജ് കലില്‍ ഒരുമിച്ച് അഭിനയിച്ചിരുന്ന കാലത്ത് സാറയും കാര്‍ത്തിക്കും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയായിരുന്നു.

മുന്‍ കാമുകനെക്കുറിച്ച്

കോഫി വിത്ത് കരണില്‍ തങ്ങളുടെ മുന്‍ കാമുകനെക്കുറിച്ച് സംസാരിക്കുന്ന ആദ്യത്തെ താരമല്ല സാറ അലി ഖാന്‍. ഐശ്വര്യ റായ് മുതല്‍ ദീപിക പദുക്കോണ്‍ വരെയുള്ള താരങ്ങള്‍ മുന്‍കാമുകനെക്കുറിച്ച് സംസാരിക്കുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

കോഫി വിത്ത് കരണിന്റെ ആദ്യത്തെ സീസണില്‍ തന്നെ ഐശ്വര്യ റായ് അതിഥിയായി എത്തിയിരുന്നു. സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കൊപ്പമായിരുന്നു ഐശ്വര്യ എത്തിയത്. പരിപാടിയുടെ ഭാഗമായുള്ള റാപ്പിഡ് ഫയര്‍ റൗണ്ടിനിടെ കരണ്‍ ജോഹര്‍ ഐശ്വര്യയോടോ ഓരോ താരങ്ങളുടേയും പേര് കേള്‍ക്കുമ്പോള്‍ എന്താണ് തോന്നുതെന്ന് പറഞ്ഞു. സല്‍മാന്‍ ഖാന്‍ എന്ന പേര് പറഞ്ഞപ്പോള്‍ അടുത്ത ചോദ്യം എന്നായിരുന്നു ഐശ്വര്യയുടെ മറുപടി. വിവേക് ഒബ്‌റോയുടെ പേര് പറഞ്ഞപ്പോള്‍ വളരെ നല്ല സുഹൃത്തെന്നായിരുന്നു ഐശ്വര്യയുടെ പ്രതികരണം. ഷാരൂഖ് ഖാനേയും ആമിര്‍ ഖാനേയും പുകഴത്തിയ ഐശ്വര്യ സല്‍മാനെ ഒഴിവാക്കുകയായിരുന്നു.

ഒരു പാക്കറ്റ് കോണ്ടം

കോഫി വിത്ത് കരണ്‍ സീസണ്‍ 3 ലെ ഏറ്റവും വിവാദങ്ങളിലൊന്നായിരുന്നു ഐശ്വര്യയും സോനം കപൂറും അതിഥികളായി എത്തിയ എപ്പിസോഡ്. ഇരുവരും ഒരിക്കല്‍ രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്നു. പരിപാടിക്കിടെ ദീപിക രണ്‍ബീറിനോട് കോണ്ടം കമ്പനിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ പറയുകയായിരുന്നു. രണ്‍ബീറിന് എന്ത് സമ്മാനമാണ് കൊടുക്കുക എന്ന് ചോദിച്ചപ്പോള്‍ ഒരു പാക്കറ്റ് കോണ്ടം എന്നായിരുന്നു ദീപികയുടെ മറുപടി. രണ്‍ബീര്‍ നല്ല സുഹൃത്താണ് പക്ഷെ നല്ല കാമുകനല്ലെന്നായിരുന്നു സോനം കപൂര്‍ പറഞ്ഞത്.

Recommended Video

Dr. Robin Crazy Fan Girl: റോബിനെ കാണാൻ മഴയത്തും എത്തിയ ഫാൻ ഗേൾ | *BiggBoss
മൂന്നാം എപ്പിസോഡ്

അതേസമയം കോഫി വിത്ത് കരണിന്റെ മൂന്നാം എപ്പിസോഡ് അടുത്ത ദിവസം സംപ്രേക്ഷണം ചെയ്യും. മൂന്നാമത്തെ എപ്പിസോഡില്‍ അതിഥികളായി എത്തുന്നത് സമാന്തയും അക്ഷയ് കുമാറുമാണ്. സമാന്തയെ എടുത്തു കൊണ്ടാണ് അക്ഷയ് കടന്നു വരുന്നത്. പ്രൊമോ വീഡിയോയില്‍ കരണിനോട് നാട്ടിലെ വിവാഹ മോചനങ്ങളുടെ കാരണക്കാരന്‍ നിങ്ങളാണെന്ന് സമാന്ത പറയുന്നുണ്ട്. കരണ്‍ വിവാഹം എന്നാല്‍ കകകജി ആണെന്നാണ് ധരിപ്പിച്ചു വെച്ചേക്കുന്നതും പക്ഷെ ശരിക്കും കെജിഎഫ് ആണെന്നാണ് സമാന്ത പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X