For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിര്‍മ്മാതാക്കളുടെ ഭാര്യമാര്‍ പോലും നാണം കെടുത്തും; നേരിട്ട അധിക്ഷേപത്തെക്കുറിച്ച് ഹേമ മാലിനി

  |

  ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരമാണ് ഹേമ മാലിനി. ബോളിവുഡിന്റെ ഡ്രീം ഗേള്‍. തന്റെ പ്രൈം ടൈമില്‍ ഹേമ മാലിനിയെ പോലെ ആരാധക പിന്തുണയുണ്ടായിരുന്ന മറ്റൊരു നടിയെ നമുക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ഇന്ത്യയിലെവിടേയും ആരാധകരുള്ള, തങ്ങളുടെ മകള്‍ക്ക് ഹേമ മാലിനി എന്ന് പേരിടുന്ന അത്ര ഭ്രാന്തന്‍ ആറാധകരുള്ള താരമായിരുന്നു ഹേമ മാലിനി. ഇന്നും താരത്തിനുള്ള സ്വീകാര്യതയ്ക്ക് ഒരു കുറവും വന്നിട്ടില്ല. ഹേമ മാലിനി നേടിയ വിജയം കൈവരിക്കുക അത്ര എളുപ്പത്തില്‍ സാധ്യമാകുന്ന ഒന്നല്ല. ഒരുപാട് ദുര്‍ഘടം പിടിച്ച വഴികളിലൂടെ സഞ്ചരിച്ചാണ് ഹേമ മാലിനി ബോളിവുഡിന്റെ ഡ്രീം ഗേള്‍ ആയി മാറുന്നത്.

  മഞ്ഞ സാരിയില്‍, തമിഴ് ടച്ചുള്ള ചിത്രങ്ങളുമായി ഷംന കാസിം; ഫോട്ടോഷൂട്ട് കാണാം

  ബോളിവുഡ് വിശേഷങ്ങള്‍ പിന്തുടര്‍ന്നവര്‍ക്ക് അറിയാം ഹേമ മാലിനിയുടെ ഫാഷന്‍ സെന്‍സിനെക്കുറിച്ച്. ഓരോ ഘട്ടത്തിലും തന്റെ ലുക്കില്‍ രസകരമായ മാറ്റങ്ങള്‍ വരുത്താറുണ്ട് ഹേമ മാലിനി. ഇന്നും ലുക്കിന്റെ കാര്യത്തില്‍ ഹേമ മാലിനി യുവതാരങ്ങളെ പോലും പിന്നിലാക്കും. പക്ഷെ രസകരമായ മറ്റൊരു വസ്തുത ഇതേ ഫാഷന്‍ സെന്‍സിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ഹേമ മാലിനയിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നതാണ്.

  2015 ല്‍ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെക്കുറിച്ച് ഹേമ മാലിനി മനസ് തുറക്കുന്നുണ്ട്. നിര്‍മ്മാതാക്കളുടെ ഭാര്യമാരില്‍ നിന്നു പോലും തനിക്ക് അധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് താരം പറയുന്നത്. വസ്ത്ര ധാരണത്തിന്റെ പേരിലായിരുന്നു വിമര്‍ശനങ്ങളെന്നാണ് ഹേമ മാലിനിയുടെ വെളിപ്പെടുത്തല്‍. ''എന്റെ അമ്മ എന്നെ കൊണ്ട് ഭാരിച്ച കാഞ്ചീവരം സാരി ഉടുപ്പിച്ചിരുന്നു. ഞാന്‍ കുറേ എതിര്‍ത്തു നോക്കി. പക്ഷെ അതൊന്നും അമ്മ കേട്ടില്ല. പഞ്ചാബുകാരികളായ, നിര്‍മ്മാതാക്കളുടെ ഭാര്യമാര്‍ എന്റെ സാരിയെ കളിയാക്കുമായിരുന്നു. നോക്കൂ മദ്രാസന്‍ വരുന്നുവെന്നായിരുന്നു അവര്‍ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞിരുന്നത്'' എന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

  കാഞ്ചീവരം സാരി ഹേമ മാലിനിയുടെ സ്ഥിരം വേഷമായിരുന്നു. സാരിയില്‍ അതിസുന്ദരിയായ ഹേമ മാലിനിയുടെ സൗന്ദര്യം ഒന്നുകൂടി കൂടും. തന്റെ ഫാഷന്‍ ചോയ്‌സിന്റെ ക്രെഡിറ്റ് മുഴുവന്‍ ഹേമ മാലിനി നല്‍കുന്നത് അമ്മയ്ക്കാണ്. തുടക്കത്തില്‍ അമ്മയുടെ ചോയ്‌സുകളോട് ഹേമ മാലിനി എതിര്‍പ്പ് കാണിച്ചിരുന്നു. പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ അമ്മ നിര്‍ബന്ധിക്കുന്നത് ഹേമയ്ക്ക് ഇഷ്ടമായിരുന്നില്ല. എന്നാല്‍ ഇന്ന് തന്റെ അമ്മയുടെ തിരഞ്ഞെടുപ്പുകളെ അഭിമാനത്തോടെയാണ് ഹേമ മാലിനി ഓര്‍ക്കുന്നത്.

  ''എന്നെ മാറ്റിയെടുക്കുന്നതില്‍ അമ്മയുടെ കരങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ക്ലാസില്‍ ഫോം പഠിക്കാനും മുന്നോട്ട് കൊണ്ടു പോകാനും നിര്‍ബന്ധിച്ചത് അമ്മയായിരുന്നു. ഞാനൊരു നര്‍ത്തകി അല്ലായിരുന്നുവെങ്കില്‍ ഇന്നത്തെ ഒരു നേട്ടവും ഞാന്‍ നേടുമായിരുന്നില്ല'' എന്നാണ് ഹേമ മാലിനി പറയുന്നത്. ജൂണിലായിരുന്നു ഹേമ മാലിനിയുടെ അമ്മയുടെ മരണ വാര്‍ഷികം. ആ ദിവസം തന്റെ അമ്മയെ ഹേമ മാലിനി സ്മരിച്ചിരുന്നു.

  മുന്‍ഭാര്യ മീര വാസുദേവിൻ്റെ പിന്തുണ തൻ്റെ വളർച്ചയിലുണ്ട്; കുടുംബവിളക്കിൻ്റെ വിജയം സന്തോഷമാണെന്ന് ജോണ്‍

  Recommended Video

  John Brittas about why Mammootty not get Padma Bhushan

  ''അറിയുന്നവരെല്ലാം മമ്മി എന്നു വിളിച്ചിരുന്ന എന്റെ അമ്മ ജയ ചക്രവര്‍ത്തി മുംബൈയിലെ ഒരു ഐക്കോണിക് ഫിഗര്‍ തന്നെയായിരുന്നു. എല്ലാവരാലും ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തി. 17 വര്‍ഷം മുമ്പ് ഈ ദിവസമാണ് അവര്‍ ഞങ്ങളെ വിട്ടു പോയത്. എന്നെ സംബന്ധിച്ച് അവരായിരുന്നു എല്ലാം. എന്നെയും എന്റെ കരിയറിനേയും വളര്‍ത്തിയത് അമ്മയാണ്. ഇന്നും അമ്മയുടെ സാന്നിധ്യം എന്നെ നയിക്കുന്നതായി എനിക്ക് തോന്നാറുണ്ട്'' എന്നായിരുന്നു താരം അമ്മയെക്കുറിച്ച് പറഞ്ഞത്. ഷിംല മിര്‍ച്ച് ആണ് ഹേമ മാലിനിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.

  Read more about: hema malini
  English summary
  Hema Malini Once Revealed She Was Humiliated By Producer's Wives
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X