ദേവ് ആനന്ദിന്റെ മടിയിൽ ഇരിക്കേണ്ടി വന്നു! വളരെ അസുഖകരമായിരുന്നു അത്; അനുഭവം പറഞ്ഞ് ഹേമ മാലിനി

ബോളിവുഡിലെ ഐക്കോണിക്ക് നായികയാണ് ഹേമ മാലിനി. ഇന്ത്യന്‍ സിനിമയിലെ ഡ്രീം ഗേളായാണ് ഒരുകാലത്ത് താരം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 1963 ൽ പുറത്തിറങ്ങിയ ഇധു സത്യം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഹേമ മാലിനി സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. നാല് വർഷങ്ങൾക്കിപ്പുറം സപ്‌നോ കാ സൗദാഗര്‍ എന്ന സിനിമയിലൂടെ ഹിന്ദി സിനിമയിലേക്കും ഹേമ മാലിനി ചുവടുവെച്ചു. പിന്നാലെ നിരവധി അവസരങ്ങളാണ് നടിയെ തേടിയെത്തിയത്.

അധികം വൈകാതെ ഹേമ മാലിനി ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായി മാറി. ഷോലെ അടക്കം സൂപ്പർ ഹിറ്റ് സിനിമകളിൽ നായികയാകാൻ ഹേമ മാലിനിക്ക് കഴിഞ്ഞു. എഴുപതുകളിൽ ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു നടി. അക്കാലത്തെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം ഹേമ മാലിനി അഭിനയിച്ചു. അനശ്വര നടൻ ദേവ് ആനന്ദിനോടൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്.

Hema Malini dev anand

1970 ൽ പുറത്തിറങ്ങിയ ജോണി മേരാ നാം എന്ന സിനിമയിലാണ് ഹേമയും ദേവ് ആനന്ദും ആദ്യമായി ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ ലജ്ജാകരമായ ഒരു സാഹചര്യത്തിലൂടെ ഹേമയ്ക്ക് കടന്നുപോകേണ്ടി വന്നിരുന്നു. ദേവ് ആനന്ദിന്റെ 100-ാം ജന്മവാർഷിക ആഘോഷത്തിൽ ആ സംഭവത്തെ കുറിച്ച് പറയുകയാണ് നടി. ജയ്പൂർ ദേവ് ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹേമ മാലിനി.

വിജയ് ആനന്ദ് സംവിധാനം ചെയ്ത ജോണി മേരാ നാം അക്കാലത്ത് വൻ ഹിറ്റായി മാറിയിരുന്നു. അതിലെ ഗാനങ്ങളും ശ്രദ്ധ നേടി. അതിലൊന്നായ 'ഓ മേരെ രാജ' എന്ന ഗാനരംഗത്തിന്റെ ഷൂട്ടിംഗിനിടെ ഒരു സ്കൈ ട്രോളിയിൽ തങ്ങൾ കുടുങ്ങിയെന്നും പിന്നീട് ഉണ്ടായത് വളരെ നാണക്കേടാണെന്നും ഹേമ മാലിനി പറഞ്ഞു.

'ഞങ്ങൾ റോപ് ചെയറിൽ പോകേണ്ട ഒരു രംഗമുണ്ടായിരുന്നു. അദ്ദേഹം അതിനകത്ത് ആദ്യമേ കയറി ഇരിക്കുന്നുണ്ടാകും, ഞാൻ മറ്റൊരു ചെയറിൽ ഇരിക്കണം, പക്ഷേ എനിക്ക് അതിൽ കയറാൻ പറ്റാതെ വന്നതിനാൽ, അദ്ദേഹം എന്നെ മടിയിൽ ഇരുത്തി. അത് എനിക്ക് ലജ്ജാകരമായി തോന്നി. സിനിമയിലും യാഥാർത്ഥത്തിലും എനിക്ക് വളരെ അസ്വസ്ഥത തോന്നുന്ന ഒന്നായിരുന്നു അത്,' ഹേമ മാലിനി ഓർമ്മിച്ചു.

'ഷോട്ട് ആരംഭിച്ചു, റോപ് ചെയർ നീങ്ങി, പക്ഷേ പകുതി എത്തിയപ്പോൾ അത് നിന്നു. കറണ്ട് പോയി. ഞാൻ പറഞ്ഞു ദേവ് സാബ്, എനിക്ക് ഇങ്ങനെ ഇരിക്കാൻ പറ്റില്ല. എന്റെ ഭാരം മുഴുവൻ അദ്ദേഹത്തിന്റെ മടിയിൽ വയ്ക്കാൻ എനിക്ക് തോന്നിയില്ല. അത് വളരെ അസുഖകരമായിരുന്നു,' ഹേമ മാലിനി പറഞ്ഞു.

Hema Malini dev anand

അതേസമയം റോപ് കാർ നിന്നുപോയ സമയത്ത് തന്റെ കണ്ണുകളിലേക്ക് നോക്കണമെന്നും താഴേക്ക് നോക്കരുതെന്നും പറഞ്ഞ് ദേവ് ആനന്ദ് മാലിനിയെ ആശ്വസിപ്പിച്ചിരുന്നു എന്നാണ് നടൻ പറഞ്ഞതെന്നും ഭാവന സോമയ്യയുമായി നടത്തിയ ഒരു അഭിമുഖത്തിൽ ഹേമ മാലിനി പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ഹേമ മാലിനിയുടെ കരിയറിലെ ആദ്യത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു ജോണി മേരാ നാം. കല്യാണ്ജി-ആനന്ദ്ജിയാണ് സംഗീതം നൽകിയത്. ദേവ് ആനന്ദ് ഒരു സൂപ്പർ സ്റ്റാർ ആയി തിളങ്ങി നിൽക്കുന്ന സമയമായിരുന്നു അത്. ചിത്രത്തിലെ 'പൽ ഭർ കേ ലിയേ', 'ഓ മേരേ രാജ' എന്നീ ഗാനങ്ങൾക്ക് ഇന്നും നിരവധി ആരാധകരുണ്ട്. അതേ സമയം ദേവ് ആനന്ദിന്റെ 100-ാം ജന്മദിനത്തിൽ, മുതിർന്ന നടി സൈറ ബാനു അടക്കമുള്ള താരങ്ങൾ നടനുമായുള്ള ഓർമ്മകൾ പങ്കുവെച്ച് എത്തിയിരുന്നു. 2011ലാണ് നടൻ മരിച്ചത്.

Read more about: hema malini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X