നാല്‍പ്പതുകളിലുള്ള രാജ് കപൂറിനൊപ്പം പ്രണയ രംഗം ചെയത് കൗമാരക്കാരി ഹേമ മാലിനി; പേടി തോന്നിയെന്ന് നടി
സിനിമാ പ്രേമികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത പേരാണ് ഹേമ മാലിനി. ഇന്ത്യന്‍ സിനിമയുടെ ഡ്രീം ഗേളാണ് ഹേമ മാലിനി. സപ്‌നോ കാ സൗദാഗര്‍ എന്ന സിനിമയിലൂടെയാണ് ഹേമ മാലിനി ഹിന്ദിയില്‍ അരങ്ങേറുന്നത്. പിന്നീട് ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായി മാറുകയായിരുന്നു. ഷോലെ അടക്കം ഐക്കോണിക് ആയി മാറിയ നിരവധി ഹിറ്റുകളിലെ നായികയാണ് ഹേമ മാലിനി.
ഇപ്പോഴിതാ തന്റെ തുടക്കകാലത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ഹേമ മാലിനി. ലെഹ്‌റന്‍ റെട്രോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹേമ മാലിനി മനസ് തുറന്നത്. തുടക്കകാലത്ത് തന്റെ സിനിമകളടക്കം മാനേജ് ചെയ്തിരുന്നത് അമ്മ ജയ ചക്രവര്‍ത്തിയാണെന്നാണ് ഹേമ പറയുന്നത്. ഹേമ മാലിനിയിലൂടെ മുമ്പൊന്നും കാണാത്ത അത്ര വലിയ താരപദവി നേടിയെടുക്കുക എന്നതായിരുന്നു അമ്മയുടെ ലക്ഷ്യം എന്നാണ് ഹേമ പറയുന്നത്.

ഹേമയുടെ അരങ്ങേറ്റ ചിത്രത്തില്‍ രാജ് കപൂറായിരുന്നു നായകന്‍. തന്റെ നാല്‍പ്പതുകളിലായിരുന്നു ആ സമയത്ത് രാജ് കപൂര്‍. ഹേമയാകട്ടെ കൗമാരക്കാരിയും. തന്നേക്കാള്‍ ഒരുപാട് പ്രായമുള്ള രാജ് കപൂറിനെപ്പം പ്രണയ രംഗങ്ങളടക്കം അഭിനയിക്കേണ്ടി വന്നത് തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നാണ് ഹേമ പറയുന്നത്. എന്നാല്‍ സംവിധായകന്‍ മഹേഷ് കൗള്‍ ഈ ഘട്ടത്തില്‍ തന്നെ സഹായിച്ചെന്നും താരം പറയുന്നു.
താന്‍ വളരെ ചെറുപ്പായിരുന്നുവെന്നും തനിക്ക് രംഗങ്ങളിലെ വികാരവും മറ്റ് നൃത്തത്തിലൂടെ അദ്ദേഹം ബോധ്യപ്പെടുത്തിയെന്നാണ് ഹേമ പറയുന്നത്. അതേസമയം തനിക്ക് ലഭിച്ചത് വളരെ പ്രധാനപ്പെട്ടൊരു അവസരമാണെന്നത് താന്‍ തിരിച്ചറിയുന്നുണ്ടായിരുന്നുവെന്നും ഹേമ പറയുന്നുണ്ട്. അതിനാല്‍ നായകന് തന്നേക്കാള്‍ പ്രായം കൂടുതലാണെന്ന കാര്യം അവഗണിച്ചുവെന്നും പോസിറ്റീവ് വശങ്ങള്‍ മാത്രമാണ് ശ്രദ്ധിച്ചതെന്നും ഹേമ പറയുന്നു.
അതേസമയം ആ ക്യാരക്ടറിന് ഏറ്റവും അനുയോജ്യനായ നടന്‍ രാജ് കപൂര്‍ ആയിരുന്നുവെന്നും ഹേമ പറയുന്നു. രാജ് കപൂറുമായുള്ള പ്രണയ രംഗം അഭിനയിക്കുമ്പോള്‍ തുടക്കത്തില്‍ തനിക്ക് ഭയമുണ്ടായിരുന്നുവെന്നും ഹേമ പറയുന്നു. പിന്നീട് സത്യം ശിവം സുന്ദരം എന്ന ചിത്രം താന്‍ നിരസിച്ചതിനെക്കുറിച്ചും ഹേമ മാലിനി പറയുന്നുണ്ട്. തന്റെ അമ്മ ഉറച്ച നോ പറയുകയായിരുന്നുവെന്നാണ് ഹേമ പറയുന്നത്.
''രാജ് കപൂര്‍ വന്ന് എന്നോട് സത്യം ശിവം സുന്ദരം ചെയ്യാമോ എന്ന് ചോദിച്ചു. പക്ഷെ അദ്ദേഹം പറഞ്ഞത് നീ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല എന്നാണ്. പക്ഷെ നീ ചെയ്യണമെന്നാണ് എന്റെ ആഗ്രഹമെന്നും പറഞ്ഞു. പക്ഷെ നീ ചെയ്യില്ലെന്ന് എനിക്കറിയാം എന്നും കൂട്ടിച്ചേര്‍ത്തു. അതിനാല്‍ എനിക്കൊപ്പം ഉണ്ടായിരുന്ന അമ്മ ഇല്ല, അവള്‍ ഈ സിനിമ ചെയ്യില്ലെന്ന് പറഞ്ഞു'' എന്നാണ് ഹേമ മാലിനി ഓര്‍ക്കുന്നത്.

എന്തായാലും ഹേമ മാലിനി അധികം വൈകാതെ തന്നെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കുള്ള നായികയായി മാറി. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ കൂടെയെല്ലാം ഹേമ അഭിനയിച്ചിട്ടുണ്ട്. പിന്നീട് നടന്‍ ധര്‍മ്മേന്ദ്രയുമായി ഹേമ പ്രണയത്തിലാവുകയും ചെയ്തു. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം സിനിമയെ വെല്ലുന്ന സംഭവങ്ങളായിരുന്നു. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും വിട്ടു നിന്ന ഹേമ രാഷ്ട്രീയത്തില്‍ സജീവമായി. എന്നാല്‍ സിനിമയിലെ വിജയം ഹേമയ്ക്ക് രാഷ്ട്രീയത്തില്‍ ആവര്‍ത്തിക്കാനായില്ല.
ഹേമ മാലിനിയുടേയും ഭര്‍ത്താവ് ധര്‍മ്മേന്ദ്രയുടേയും പാതയിലൂടെ മക്കളും സിനിമയിലെത്തി. രണ്ട് പെണ്‍മക്കളാണ് താരദമ്പതികള്‍ക്ക്. മകള്‍ ഇഷ ഡിയോള്‍ അഭിനേത്രിയെന്ന നിലയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.


Click it and Unblock the Notifications











