ബോളിവുഡിലെത്തിയത് ആ സിനിമയില്‍ നിന്നും പുറത്താക്കിയതിനാല്‍, ഇല്ലെങ്കില്‍ ഇപ്പോഴും തമിഴില്‍: ഹേമ മാലിനി

ബോളിവുഡിലെ ഐക്കോണിക് നായികയാണ് ഹേമ മാലിനി. സിനിമ പോലെ തന്നെ അതിനാടകീയമാണ് ഹേമയുടെ ജീവിതവും. പ്രണയവും പ്രണയ നഷ്ടങ്ങളും തിരിച്ചുവരവുമെല്ലാം നിറഞ്ഞ പക്കാ ബോളിവുഡ് ചിത്രമാണ് ഹേമ മാലിനിയുടെ ജീവിതം. അതേസമയം തന്റെ ഭൂതകാലത്ത് മോശമായി പെരുമാറിയവരോടൊന്നും തനിക്ക് യാതൊരു വിദ്വേഷവും ഇല്ലെന്നാണ് ഹേമ മാലിനി പറയുന്നത്. വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും താന്‍ അങ്ങനെയാണെന്ന് താരം പറയുന്നു.

തന്റെ കരിയറിന്റെ തുടക്കകാലത്ത് നാല് ദിവസം അഭിനയിച്ച ശേഷം ഒരു സിനിമയില്‍ നിന്നും തന്നെ പുറത്താക്കിയിട്ടുണ്ടെന്നാണ് ഹേമ മാലിനി പറയുന്നത്. എന്നാല്‍ പിന്നീട് താന്‍ വലിയ താരമായി മാറിയപ്പോള്‍ അയാള്‍ തന്നെ നായികയാക്കാന്‍ തയ്യാറായെന്നും ഹേമ മാലിനി പറയുന്നു. തന്റെ മുന്‍ കാമുകന്മാരായ സഞ്ജീവ് കുമാര്‍, ജിതേന്ദ്ര എന്നിവരുമായും സൗഹൃദം നിലനിര്‍ത്തുന്നതിനെക്കുറിച്ചും ഹേമ മാലിനി സംസാരിക്കുന്നുണ്ട്.

Hema Malini

ലെഹ്രെന്‍ റെട്രോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹേമ മാലിനി മനസ് തുറന്നത്. ഹേമയുമായി പ്രണയത്തിലായിരുന്നവരാണ് സഞ്ജീവ് കുമാര്‍ ജീതേന്ദ്രയും. പിന്നീട് ഹേമ മാലിനി ധര്‍മ്മേന്ദ്രയെ വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് സഞ്ജീവ് കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായപ്പോള്‍ താന്‍ കാണാന്‍ പോയിരുന്നുവെന്നാണ് ഹേമ മാലിനി പറയുന്നത്. പിരിഞ്ഞ ശേഷവും ജിതേന്ദ്രയ്‌ക്കൊപ്പം അഭിനയിക്കുന്നത് തുടര്‍ന്നിരുന്നു ഹേമ മാലിനി.

ജീവിതത്തില്‍ നടന്ന സംഭവങ്ങളില്‍ താന്‍ വിദ്വേഷം സൂക്ഷിക്കാറില്ലെന്നാണ് ഹേമ മാലിനി പറയുന്നത്. നമ്മള്‍ ഒന്നും മനസില്‍ കൊണ്ടു നടക്കരുതെന്നും മറക്കാനും പൊറുക്കാനുമാണ് ശ്രമിക്കേണ്ടതെന്നും ഹേമ മാലിനി പറയുന്നു. താന്‍ എല്ലാ കാലത്തും ഇങ്ങനെ തന്നെയായിരുന്നുവെന്നും ഹേമ മാലിനി പറയുന്നുണ്ട്. അതേസമയം തന്നെ ആദ്യം ഒഴിവാക്കുകയും പിന്നീട് കാസ്റ്റ് ചെയ്യുകയും ചെയ്ത നിര്‍മ്മാതാവ് പിന്നീട് മാപ്പ് പറഞ്ഞിരുന്നോ എന്ന ചോദ്യത്തിനും ഹേമ മാലിനി മറുപടി പറയുന്നുണ്ട്.

അദ്ദേഹം തന്നോട് ഏറ്റവും മാന്യമായിട്ടാണ് പെരുമാറിയതെന്നാണ് ഹേമ മാലിനി പറയുന്നത്. പക്ഷെ പഴയ കാര്യങ്ങള്‍ ചര്‍ച്ചയിലേക്ക് വന്നതേയില്ല. അങ്ങനൊരു സംഭവം നടന്നതേയില്ല എന്ന നിലയിലാണ് തങ്ങള്‍ സംസാരിച്ചതെന്നാണ് ഹേമ പറയുന്നത്. അതേസമയം ചെറിയ പ്രായത്തില്‍ നേരിടേണ്ടി വന്ന റിജക്ഷന്‍ തനിക്ക് നല്ലതായി മാറിയെന്നാണ് ഹേമ പറയുന്നത്. അതോടെ തനിക്ക് സ്വയം തെളിയിക്കാനുള്ള വാശിയായി. അന്ന് തന്നെ പുറത്താക്കിയില്ലായിരുന്നുവെങ്കില്‍ താന്‍ ഇപ്പോഴും തമിഴ് സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരുന്നേനെ, ബോളിവുഡിലേക്ക് എത്തില്ലായിരുന്നു എന്നാണ് ഹേമ മാലിനി പറയുന്നത്.

Hema Malini

ജിതേന്ദ്രയും ഹേമയും വിവാഹത്തിന്റെ വക്കോളം എത്തിയതാണ്. ഇരുവരുടേയും കുടുംബങ്ങള്‍ വിവാഹ ആലോചനയുമായി മുന്നോട്ട് പോവുകയായിരുന്നു. വിവാഹത്തിനായി ജിതേന്ദ്രയും കുടുംബവും തമിഴ്‌നാട്ടിലെത്തുകയും ചെയ്തിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം ആലോചിച്ചിരുന്നത്. എന്നാല്‍ ഈ സമയത്ത് ഹേമ മാലിനി ധര്‍മ്മേന്ദ്രയുമായി പ്രണയത്തിലായിരുന്നു. ഹേമ മാലിനി വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞ് ധര്‍മ്മേന്ദ്ര ഹേമയുടെ വീട്ടിലെത്തുകയും വിവാഹം തടയുകയുമായിരുന്നു.

ഹേമയുമായി പ്രണയത്തിലാകുമ്പോള്‍ ധര്‍മ്മേന്ദ്ര വിവാഹിതനും നാല് മക്കളുടെ അച്ഛനുമായിരുന്നു. അതാണ് വിവാഹത്തെ ഹേമ മാലിനിയുടെ കുടുംബം എതിര്‍ക്കാനുള്ള കാരണം. എന്നാല്‍ എതിര്‍പ്പുകളെ മറികടന്ന് ഹേമ മാലിനിയും ധര്‍മ്മേന്ദ്രയും വിവാഹം കഴിച്ചു. 1980 ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. അതേസമയം തന്റെ ആദ്യ ഭാര്യയേയും കുടുംബത്തേയും ഒഴിവാക്കാനും ധര്‍മ്മേന്ദ്ര തയ്യാറായിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X