For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവനാംശമായി കരിഷ്മയ്ക്ക് കിട്ടിയത് 15 കോടി! ബോളിവുഡിനെ ഞെട്ടിച്ച വിവാഹ മോചനം!

  |

  ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ നടിമാരില്‍ ഒരാളാണ് കരിഷ്മ കപൂര്‍. അഭിനയപ്രതിഭ കൊണ്ടും നൃത്ത മികവ് കൊണ്ടും ഒരു കോൊലഘട്ടത്തിന്റെ ആവേശമായി മാറിയ നടി. ഇന്നും കരിഷ്മയെ സ്നേഹത്തോടെയും ആരാധനയോടെയും മാത്രമാണ് ആരാധകര്‍ ഓര്‍ക്കുന്നത്. സിനിമയില്‍ സജീമല്ലായിരുന്നുവെങ്കിലും താരം ഈയ്യടുത്ത് തിരികെ വന്നിരുന്നു. ബോളിവുഡിലെ താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരിഷ്മ സിനിമയിലെത്തുന്നത്.

  കടലിനെ ചൂടൂപിടിപ്പിച്ച് പൂജ; താരസുന്ദരിയുടെ ഹോട്ട് ചിത്രങ്ങള്‍

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാല്‍ നിറഞ്ഞ കുടുംബമായിരുന്നിട്ടും പെണ്‍കുട്ടികള്‍ അഭിനയിക്കുന്നതിന് എതിരായിരുന്നു കപൂര്‍ കുടുംബം. ഇതേകാരണം കൊണ്ടാണ് ഋഷി കപൂറുമായുള്ള വിവാഹ ശേഷം നീതു സിംഗ് അഭിനയം നിര്‍ത്തിയതും. എന്നാല്‍ ആ പതിവ് തെറ്റിച്ച് കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ആദ്യത്തെ പെണ്‍കുട്ടിയാണ് കരിഷ്മ. കരിഷ്മ തുറന്നിട്ട പാതയിലൂടെ സഹോദരി കരീന കപൂറും സിനിമയിലെത്തി.

  തൊണ്ണൂറുകളില്‍ ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു കരിഷ്മ. ഗോവിന്ദ-കരിഷ്മ ജോഡി ബോളിവുഡിലെ എക്കാലത്തേയും മികച്ച ജോഡികളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട് കരിഷ്മ. സ്‌ക്രീനില്‍ മിന്നും വിജയങ്ങള്‍ സ്വന്തമാക്കുമ്പോഴും ഓഫ് സ്‌ക്രീനിലെ കരിഷ്മയുടെ ജീവിതം എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. പ്രണയവും പ്രണയ തകര്‍ച്ചയുമൊക്കെ ആ ജീവിതത്തിലുണ്ടായിട്ടുണ്ട്. അഭിഷേക് ബച്ചനുമായുള്ള വിവാഹ നിശ്ചയം അടക്കം കഴിഞ്ഞ ശേഷമുണ്ടായ വേര്‍ പിരിയലൊക്കെ വലിയ വിവാദമായിരുന്നു.

  വിവാഹ ശേഷവും വിവാദങ്ങള്‍ കരിഷ്മയുടെ ജീവിതത്തെ വേട്ടയാടി. 2003 ലായിരുന്നു കരിഷ്മ ബിസിനസുകാരന്‍ സഞ്ജയ് കപൂറിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ 2016 ജൂണ്‍ 13 ന് ഇരുവരും പിരിയുകയായിരുന്നു. മുംബൈയിലെ കുടുംബ കോടതിയില്‍ വച്ചായിരുന്നു വേര്‍പിരിയല്‍. ബോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാര്‍ത്തയായി മാറിയ വിവാഹ മോചനമായിരുന്നു അത്. കോടതിയില്‍ സഞ്ജയ് കപൂറിനും അമ്മയ്ക്കുമെതിരെ കടുത്ത ആരോപണങ്ങളും വെളിപ്പെടുത്തലുകളുമായിരുന്നു കരിഷ്മ ഉയര്‍ത്തിയത്. വിവാഹ മോചനത്തിന് പിന്നാലെ മക്കള്‍ സമൈറയും കിയാനും ദുബായില്‍ നിന്നും മുംബൈയിലേക്ക് മാറുകയും കരിഷ്മയ്ക്കൊപ്പം താമസിക്കാന്‍ ആരംഭിക്കുകയുമായിരുന്നു.

  കാളിദാസ് ജയറാമിനെ ഹോട്ടലില്‍ തടഞ്ഞ് വെച്ചോ? ഒടുവില്‍ വിഷയത്തില്‍ പ്രതികരിച്ച് താരപുത്രന്‍ രംഗത്ത്

  എന്നാല്‍ കോടതിയിലെ രംഗങ്ങള്‍ അവിടം കൊണ്ട് അവസാനിച്ചില്ല. കോടതി നിശ്ചയിച്ച ജീവനാശം നല്‍കാന്‍ സഞ്ജയ് കൂട്ടാക്കുന്നില്ലെന്ന് കാണിച്ച് കരിഷ്മ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. കരിഷ്മ പണത്തിന് വേണ്ടി മാത്രമാണ് തന്നെ വിവാഹം കഴിച്ചതെന്നായിരുന്നു സഞ്ജയ് കോടതിയില്‍ പറഞ്ഞത്. പിന്നീട് തങ്ങള്‍ ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പിലെത്തിയതായി സഞ്ജയ് കപൂറിന്റെ വക്കീല്‍ അറിയിക്കുകയായിരുന്നു. വേര്‍ പിരിയലിന് ശേഷം സഞ്ജയ് കപൂറിന്റെ ഖറിലുള്ള, പിതാവിന്റെ പേരിലുള്ള വീട് കരിഷ്മയുടെ പേരിലാക്കും, കുട്ടികളുടെ ചെലവിലേക്കായി സഞ്ജയ് 14 കോടി നല്‍കണം, ഇതില്‍ 10 ലക്ഷം വീതം ഓരോ മാസവും നല്‍കണം എന്നിങ്ങനെയായിരുന്നു തീരുമാനങ്ങള്‍.

  കുട്ടികളുടെ ചെലവ് സഞ്ജയ് വഹിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. കുട്ടികള്‍ കരിഷ്മയുടെ കൂടെയാണ് താമസിക്കുക. അതേസമയം സഞ്ജയ്ക്ക് ഇടയ്ക്ക് ഇവരെ കാണാന്‍ അനുമതിയുണ്ടാകും. ഒരു വര്‍ഷം മൂന്ന് മാസക്കാലമാണ് സഞ്ജയ്ക്ക് മക്കളോടൊപ്പം ചെലവിടാനാവുക. കരിഷ്മയുമായുള്ള വിവാഹം തകര്‍ന്നതിന് ശേഷം സഞ്ജയ് മോഡല്‍ പ്രിയ സച്ച്ദേവിനെ വിവാഹം കഴിക്കുകയായിരുന്നു. ഇരുവര്‍ക്കും ഒരുമകനുമുണ്ട്. 2017 ലായിരുന്നു വിവാഹം. അതേസമയം കരിഷ്മയും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  500 മുതല്‍ 5000 വരെ, ബോളിവുഡ് താരങ്ങള്‍ക്ക് സിനിമയില്‍ നിന്നും ലഭിച്ച ആദ്യ പ്രതിഫലം

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  2018 ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രമായ സീറോയിലാണ് കരിഷ്മയെ അവസാനമായി ബിഗ് സ്‌ക്രീനില്‍ കണ്ടത്. അതിഥി വേഷത്തിലായിരുന്നു താരം എത്തിയത്. 2012 ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചറസ് ഇഷ്‌കിലാണ് കരിഷ്മ അവസാനമായൊരു മുഴുനീള വേഷത്തില്‍ അഭിനയിച്ചത്. ഈയ്യുടുത്ത് മെന്റല്‍ഹുഡ് എന്ന സീരീസിലൂടെ ഡിജിറ്റല്‍ രംഗത്തും കരിഷ്മ അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. താരത്തിന്റെ ബിഗ് സ്‌ക്രീനിലേക്കുളള ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Read more about: karishma kapoor
  English summary
  Here Is How Much Is The Alimony Karishma Kapoor Got From Her Divorce With Sanjay Kapur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X