For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുൻ കാമുകന് പിറന്നാൾ ആശംസകൾ നേർന്ന് ജാൻവി കപൂർ; ചർച്ചയായി താരത്തിന്റെ പോസ്റ്റ്

  |

  ബോളിവുഡിലെ യുവനടിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ജാന്‍വി കപൂര്‍. വിടപറഞ്ഞ നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാൻവി അമ്മയുടെ പാത പിന്തുടര്‍ന്നാണ് അഭിനയത്തിലേക്ക് എത്തിയത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടാനും ബോളിവുഡിൽ ഒരു ഇടം കണ്ടെത്താനും ജാൻവിക്ക് കഴിഞ്ഞിട്ടുണ്ട്.

  ധടക്, ഗുഡ് ലക്ക് ജെറി, റൂഹി, ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ തുടങ്ങിയ സിനിമകളിലൂടെ ജാൻവി തന്റെ അഭിനയ മികവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ പുലര്‍ത്തുന്ന ജാന്‍വിയുടെ പോസ്റ്റുകൾ സോഷ്യല്‍ മീഡിയയിലും ശ്രദ്ധനേടാറുണ്ട്. ചിത്രങ്ങൾ വൈറലാകുന്നതിനൊപ്പം ഇടയ്ക്കിടെ ജാൻവിയുടെ വ്യക്തിജീവിതവും വാർത്തകളിൽ ഇടം നേടാറുണ്ട്.

  Also Read: നതാഷയെ പ്രണയിക്കുമ്പോള്‍ തന്നെ പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു; വെളിപ്പെടുത്തി വരുണ്‍ ധവാന്‍

  താരം പ്രണയത്തിലാണെന്നുള്ള വാർത്തകൾ പലപ്പോഴായി ഉയർന്നുവന്നിട്ടുണ്ട്. താരങ്ങളുടെ ഉൾപ്പെടെ പലരുടെയും പേരുകൾ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ജാൻവി ഒരിക്കലും അതൊന്നും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. അക്കൂട്ടത്തിൽ ആദ്യം വരുന്ന പേരുകളിൽ ഒന്നാണ് ജാൻവിയുടെ കളിക്കൂട്ടുകാരൻ കൂടിയായ അക്ഷത് രാജന്റേത്. കുറച്ചു നാളുകൾക്ക് മുൻപ് ഇരുവരും വേർപിരിഞ്ഞു എന്നതടക്കമുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

  Also Read: ജാക്കി ഷ്രോഫിനെ ഞാൻ അന്ന് ഭയപ്പെട്ടിരുന്നു; കോഫി വിത്ത് കരണിൽ തുറന്ന് പറഞ്ഞ് അനിൽ കപൂർ

  അങ്ങനെ പല അഭ്യൂഹങ്ങളും നിലനിൽക്കെ ജാൻവി അക്ഷത് രാജന് പിറന്നാൾ ആശംസകൾ നേർന്നതാണ് ഇപ്പോൾ ബി ടൗണിൽ ചർച്ചയാകുന്നത്. അക്ഷത് രാജനൊപ്പമുള്ള ചിത്രവും കേക്ക് മുറിക്കുന്ന ഒരു ചിത്രവും പങ്കുവച്ചു കൊണ്ടാണ് ജാൻവി ആശംസകൾ നേർന്നത്. 'ഹാപ്പി ബർത്ത്ഡേ ടു മൈ ഹാർട്ട് കിസി, ടു യു ഫോറെവർ ലവ് യു' എന്നാണ് ജാൻവി ആശംസകൾ നേർന്നിരിക്കുന്നത്. 'ആദ്യ ദിനം മുതൽ ഒന്ന്' എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

  ജാൻവി പലപ്പോഴും അക്ഷത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്, മുമ്പ് പല അവസരങ്ങളിലും 'ഐ ലവ് യു' എന്നും പറഞ്ഞിട്ടുണ്ട്. അവരുടെ വൈറൽ ചിത്രങ്ങളും മറ്റുമാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾക്ക് കാരണമായത്.

  Also Read: പ്രണയത്തിലായിരുന്നു, വഞ്ചിക്കപ്പെട്ടതോടെ പിരിഞ്ഞു; കൂടെ നിന്ന നടന് നന്ദി പറഞ്ഞ് കരണ്‍ ജോഹര്‍

  2016ൽ ഗൗരി ഷിൻഡെയുടെ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിൽ ജാൻവിക്കും അമ്മ ശ്രീദേവിക്കും ഒപ്പം അക്ഷത്തും എത്തിയിരുന്നു. അന്നാണ് ജാൻവിയും അക്ഷത്തും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചത്. എന്നാൽ, കുട്ടിക്കാലം മുതലുള്ള തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അക്ഷത്ത് എന്ന് പറഞ്ഞു ജാൻവി അഭ്യൂഹങ്ങൾ നിഷേധിച്ചിരുന്നു. പാപ്പരാസികൾ കാരണം തനിക്കൊപ്പം കറങ്ങാൻ അക്ഷത്തിന് ഭയമാണെന്നും ജാൻവി പറഞ്ഞിരുന്നു.

  അതേസമയം, കുറച്ചു നാൾ മുന്നേ അക്ഷത് രാജനും ജാൻവിയുടെ സഹോദരി ഖുശി കപൂറും ഒന്നിച്ചുള്ള ഒരു ചിത്രം വൈറലായിരുന്നു. ഇരുവരും പ്രണയത്തിലാണോ എന്ന് അന്ന് ചില ആരാധകർ സംശയമുന്നയിച്ചിരുന്നു.

  യൂറോപ്പിൽ വരുൺ ധവാനൊപ്പം ബവാൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ജാൻവി ഇപ്പോൾ. രാജ്കുമാർ റാവുവിനൊപ്പം മിസ്റ്റർ ആൻഡ് മിസ്സിസ് മഹി ആണ് അണിയറയിൽ ഉള്ള ജാൻവിയുടെ മറ്റൊരു ചിത്രം.

  Read more about: jhanvi kapoor
  English summary
  Here's How Janhvi Kapoor Wished Her Ex Boyfriend Akshat Rajan On His Birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X