കോളേജില്‍ പോകാന്‍ കാര്‍ വേണമെന്ന് പറഞ്ഞു; അച്ഛന്റെ മറുപടി കേട്ടതോടെ നടക്കാന്‍ തുടങ്ങി

ബോളിവുഡിലെ സൂപ്പര്‍താരമാണ് സഞ്ജയ് ദത്ത്. ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളുമെല്ലാം ഒരുപാടുണ്ട് സഞ്ജയ് ദത്തിന്റെ കരിയറില്‍. അതേസമയം വിവാദങ്ങള്‍ക്കും യാതൊരു പഞ്ഞവുമില്ല. തന്റെ കരിയറിന്റെ തുടക്കം മുതല്‍ക്കു തന്നെ സഞ്ജയ് ദത്തിന്റെ വ്യക്തിജീവിതം ഒരുപാട് വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. നായികമാരുമായുള്ള പ്രണയവും മയക്കുമരുന്ന് ഉപയോഗവും കേസും ജയില്‍വാസവും വിവാഹ ജീവിതവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

തുടക്കത്തിലെ തന്റെ ചീത്ത ശീലകള്‍ പലപ്പോഴും സഞ്ജയ് ദത്തിനെ കൊണ്ടു ചെന്നെത്തിച്ചത് വലിയ പ്രശ്‌നങ്ങളിലേക്കായിരുന്നു. എന്തായാലും അതെല്ലാം ഇന്ന് പഴയകഥകളാണ്. ഈയ്യടുത്ത് സഞ്ജയ് ദത്തിന്റെ ജീവിതം സിനിമയായി മാറിയിരുന്നു. ബോളിവുഡിലെ യുവടന്മാരിലെ സൂപ്പര്‍ താരമായ രണ്‍ബീര്‍ കപൂര്‍ ആയിരുന്നു സിനിമയില്‍ സഞ്ജയ് ദത്തിനെ അവതരിപ്പിച്ചത്. സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ പല സംഭവങ്ങളും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

Sanjay Dutt

എന്നാല്‍ സിനിമയില്‍ കാണിക്കാത്ത സംഭവങ്ങളും ഒരുപാടുണ്ട്. തന്റെ കുട്ടിക്കാലത്തെ കുറിച്ചുള്ള സഞ്ജയ് ദത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു സഞ്ജയ് ദത്ത് മനസ് തുറന്നത്. തന്നേയും രണ്ട് സഹോദരിമാരേയും മാതാപിതാക്കളായ സുനില്‍ ദത്തും നര്‍ഗിസ് ദത്തും എങ്ങനെയാണ് വളര്‍ത്തിയതെന്നാണ് സഞ്ജയ് തുറന്നു പറഞ്ഞത്.

''അവര്‍ ഞങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള അധികാരവും നല്‍കാതെയാണ് വളര്‍ത്തിയത്. എളിമയുള്ളവരായി വളരാനാണ് പഠിപ്പിച്ചത്. മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ പഠിപ്പിച്ചു. കുട്ടികളെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചു. സുനില്‍ ദത്തിന്റേയും നര്‍ഗിസ് ദത്തിന്റേയും മക്കളാണെന്ന ചിന്തയില്ലാതെ വളരാനായിരുന്നു ശീലിപ്പിച്ചത്'' എന്നാണ് താരം പറഞ്ഞത്. തന്റെ കോളേജ് പഠനക്കാലത്തിന്റെ തുടക്കത്തിലുണ്ടായ ഒരു അനുഭവവും സഞ്ജയ് ദത്ത് പങ്കുവെക്കുന്നുണ്ട്.

''കോളേജിലെ ആദ്യത്തെ ദിവസമായിരുന്നു. എന്നെ കോളേജിലേക്ക് കൊണ്ടു പോകാന്‍ അച്ഛന്‍ കാര്‍ അയക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്. കോളേജിലേക്ക് ഇറങ്ങുന്നതിന് മുമ്പ് അദ്ദേഹം എന്നെ അരികിലേക്ക് വിളിപ്പിച്ചു. എന്നിട്ട് ഒരു സെക്കന്റ് ക്ലാസ് ട്രെയിന്‍ പാസ് നല്‍കി. ബാന്ദ്രയില്‍ നിന്നുമായിരുന്നു ട്രെയിന്‍ എടുത്തിരുന്നത്. ഞാന്‍ കാര്‍ വേണമെന്ന് പറഞ്ഞപ്പോള്‍ സ്വന്തമായി ഒരെണ്ണം വാങ്ങുമ്പോള്‍ ഇരുന്നാല്‍ മതിയെന്നായിരുന്നു മറുപടി. ടിക്കറ്റ് തന്നിട്ട് നടന്നോ ബസില്‍ കയറിയോ ഓട്ടോ പിടിച്ചോ ബാന്ദ്ര സ്‌റ്റേഷനിലേക്ക് പോകാന്‍ പറഞ്ഞു'' സഞ്ജയ് ദത്ത് പറയുന്നു.

''ഞാന്‍ നടന്നു. ഓട്ടോയും കാറിലും കയറി. ബാന്ദ്രയില്‍ നിന്നും ഞാന്‍ ചര്‍ച്ച് ഗേറ്റിലേക്ക് പോകും. വിടെ നിന്നും എല്‍ഫിന്‍സ്റ്റോണ്‍ കോളേജിലേക്ക് നടന്നു പോകുമായിരുന്നു. അങ്ങനെയായിരുന്നു അവര്‍ ഞങ്ങളെ വളര്‍ത്തിയത്'' കുടുംബവുമായി, പ്രത്യേകിച്ച് അമ്മയുമായി വളരെ അടുത്ത ബന്ധമായിരുന്നു സഞ്ജയ് ദത്തിനുണ്ടായിരുന്നത്. സഞ്ജയ് ദത്തിന്റെ അരങ്ങേറ്റ സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ അമ്മ മരിക്കുകയായിരുന്നു. അത് താരത്തിന്റെ ജീവിതത്തെ സാരമായി ബാധിച്ചിരുന്നുവെന്നാണ് പിന്നീട് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരങ്ങളായിരുന്നു സഞ്ജയ് ദത്തിന്റെ മാതാപിതാക്കള്‍.

അതേസമയം ഈയ്യടുത്തായിരുന്നു സഞ്ജയ് ദത്തിന് ക്യാന്‍സര്‍ സ്ഥിരീകരിക്കപ്പെടുന്നത്. പിന്നീട് താരം അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തിരുന്നു. ചികിത്സയ്ക്ക് ശേഷം സഞ്ജയ് ദത്ത് സിനിമയിലേക്ക് തിരികെ എത്തുകയായിരുന്നു. കെജിഎഫ് ചാപ്റ്റര്‍ ടുവിലെ വില്ലനായി എത്തുന്നത് സഞ്ജയ് ദത്താണ്. ബിഗ് ബജറ്റ് ചിത്രമായ കെജിഎഫിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ നിന്നുമുള്ള ദത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിക്കുന്ന ഷംഷേര, തുള്‍സിദാസ് ജുനിയര്‍ എന്നിവയാണ് പുറത്തിറങ്ങാനുള്ള മറ്റ് സിനിമകള്‍.

Read more about: sanjay dutt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X