നിങ്ങളൊക്കെ മണ്ടന്മാരാണോ? സല്‍മാനുമായി രഹസ്യ വിവാഹമെന്ന വാര്‍ത്തകളോട് സൊനാക്ഷി
താരങ്ങളെ സംബന്ധിച്ച് ഒഴിച്ചു കൂടാനാകാത്തതാണ് സോഷ്യല്‍ മീഡിയ ജീവിതം. എന്നാല്‍ സോഷ്യല്‍ മീഡിയ എന്നത് ഒരേ സമയം നല്ല അനുഭവങ്ങളും ചീത്ത അനുഭവങ്ങളും നല്‍കുന്ന ഇടമാണ്. താരങ്ങളെ സംബന്ധിച്ച് അനായാസം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുകയും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയുമൊക്കെ ചെയ്യുന്നത് പതിവ് സംഭവങ്ങളാണ്. താരങ്ങളുടെ പ്രണയവും പ്രണയ തകര്‍ച്ചയും വിവാഹവും മുതല്‍ മരണം വരെ പലപ്പോഴും വ്യാജ വാര്‍ത്തയായി മാറാറുണ്ട്. സോഷ്യല്‍ മീഡിയ സജീവമായ കാലത്ത് ഇത്തരം വാര്‍ത്തകളുടെ സത്യം പുറത്ത് വരാന്‍ അധികം സമയം വേണ്ടെങ്കിലും നുണ പ്രചരിക്കാനും അധികം സമയം വേണ്ടതെന്നത് പലപ്പോഴും താരങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കാറുണ്ട്.
ബോളിവുഡില്‍ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്റെ സിനിമാ ജീവിതം പോലെ തന്നെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. സല്‍മാന്‍ ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ട് തന്നെ താരത്തിന്റെ പ്രണയവും വിവാഹവുമൊക്കെ എന്നും ആരാധകരുടെ പ്രിയപ്പട്ടെ ചര്‍ച്ചാ വിഷയമാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ക്കും ഒരു പഞ്ഞമില്ല. സല്‍മാന്റെ വിവാഹവുമായി ബന്ധപ്പെട്ടൊരു വ്യാജ വാര്‍ത്ത ഈയ്യടുത്തും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

സല്‍മാന്‍ ഖാന്‍ രഹസ്യമായി വിവാഹം കഴിച്ചുവെന്നായിരുന്നു വാര്‍ത്ത. ബോളിവുഡിലെ മുന്‍നിര നായികയായ സൊനാക്ഷി സിന്‍ഹയെ സല്‍മാന്‍ ആരുമറിയാതെ രഹസ്യമായി വിവാഹം കഴിച്ചുവെന്നായിരുന്നു വാര്‍ത്ത. ഇരുവരുടേയും വിവാഹ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സല്‍മാന്‍ ഖാന്‍ നായകനായ ദബാംഗ് എന്ന ചിത്രത്തിലൂടെയായിരുന്നു സൊനാക്ഷിയുടെ അരങ്ങേറ്റം. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ഫോട്ടോഷോപ്പിലൂടെയായിരുന്നു സല്‍മാന്റേയും സൊനാക്ഷിയുടേയും വിവാഹ ചിത്രം ആരോ സൃഷ്ടിച്ചത്. വാര്‍ത്തയും വ്യാജമാണെന്ന് അധികം വൈകാതെ തന്നെ വ്യക്തമാവുകയായിരുന്നു.

ഇപ്പോഴിതാ വ്യാജ വാര്‍ത്തയോട് പ്രതികരിച്ചു കൊണ്ട് സൊനാക്ഷി സിന്‍ഹ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സൊനാക്ഷിയുടെ പ്രതികരണം. താനും സല്‍മാന്‍ ഖാനും വിവാഹം കഴിച്ചുവെന്ന് വാര്‍ത്ത പങ്കുവച്ചു കൊണ്ടായിരുന്നു സൊനാക്ഷി പ്രതികരിച്ചത്. ''യഥാര്‍ത്ഥ ചിത്രവും മോര്‍്ഫ് ചെയ്ത ചിത്രവും തിരിച്ചറിയാതിരിക്കാന്‍ മാത്രം മണ്ടന്മാരാണോ നിങ്ങള്‍?'' എന്നായിരുന്നു സൊനാക്ഷിയുടെ പ്രതികരണം. പിന്നാലെ നിരവധി പേരാണ് താരത്തിന്റെ പ്രതികരണത്തിന് കയ്യടിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്ക് എന്ത് സുഖമാണ് കിട്ടുന്നതെന്നായിരുന്നു ആരാധകര്‍ ചോദിക്കുന്നത്.

സല്‍മാന്‍ ഖാനും സൊനാക്ഷി സിന്‍ഹയും ദബാംഗ് പരമ്പരയിലെ മൂന്ന് സിനിമകളിലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സല്‍മാനൊപ്പം ദ ബാംഗ് ടൂറിലും സൊനാക്ഷി പങ്കെടുക്കാറുണ്ട്. കക്കുഡ, ഡബ്ബിള്‍ എക്‌സ്എല്‍ എന്നീ സിനിമകളാണ് സൊനാക്ഷിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. അതേസമയം സല്‍മാന്റേതായി പുറത്തിറങ്ങാനുള്ള പുതിയ സിനിമ ടൈഗര്‍ ത്രീയാണ്. പരമ്പരയിലെ മൂന്നാമത്തെ സിനിമയിലും കത്രീന കൈഫാണ് നായിക. പിന്നാലെ നോ എന്‍ട്രി 2, കഭി ഈദ് കഭി ദിവാലി, ബജ്രംഗി ഭായ്ജാന്‍ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്. അന്തിം ആയിരുന്നു സല്‍മാന്റെ അവസാനം പുറത്തിറങ്ങിയ സിനിമ.
Recommended Video

അതേസമയം സല്‍മാന്‍ ഖാന്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗായികയായ ലുലിയ വാന്‍തൂറും സല്‍മാനും പ്രണയത്തിലാണെന്നാണ് നാളുകളായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും ഒരുമിച്ച് പല പൊതുവേദികളിലും എത്തിയിട്ടുണ്ട്. ഇരുവരുടേയും വിവാഹം ഉടനെ തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരത്തിന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നേരത്തെ പലവട്ടം സല്‍മാന്റെ പ്രണയങ്ങള്‍ വിവാഹത്തിന്റെ വക്കോളം എത്തിയിട്ട് പിരിഞ്ഞിരുന്നു.


Click it and Unblock the Notifications