'ജാൻവിയെ തെലുങ്ക് സിനിമകളിൽ നിന്നും വിലക്കുന്ന ബോണി കപൂർ', കാരണം ഇതാണ്!

താരങ്ങളുടെ മക്കള്‍ സിനിമയിലേക്ക് വരുന്നത് പുതിയൊരു കാര്യമല്ല. പ്രത്യേകിച്ച് ബോളിവുഡില്‍. മക്കള്‍ മാത്രമല്ല കുടുംബാംഗങ്ങള്‍ എല്ലാവരും സിനിമയിലേക്കെത്തുന്ന കാഴ്‌ചയാണ് ബി ടൗണില്‍. അത്തരത്തിൽ ബോളിവുഡിലെ താരപുത്രിമാരിൽ ശ്രീദേവിയുടെ മകൾ ജാൻവി കപൂറും സിനിമാ പ്രവേശനം നടത്തി കഴിഞ്ഞു. അമ്മയുടെ പാത പിന്തുടർന്നാണ് ജാൻവിയും അഭിനയത്തിലെത്തിയത്. അഭിനയത്തിൽ മാത്രമല്ല ഫാഷൻ സെൻസിലും ജാൻവി മുന്നിൽ തന്നെയാണ്. 2018ൽ ആണ് ജാൻവി നായികയായി ബോളിവുഡിൽ അരങ്ങേറിയത്.

ആദ്യ ചിത്രം ധടക്കായിരുന്നു. ഇഷാൻ ഘട്ടറായിരുന്നു ചിത്രത്തിൽ ജാൻവിയുടെ നായകൻ. മകളുടെ സിനിമാ പ്രവേശനം ഏറെ ആ​ഗ്രഹിച്ചിരുന്ന ഒരാളായിരുന്നു ശ്രീദേവി. എന്നാൽ ധടക്കിന്റെ റിലീസിന് മുമ്പ് തന്നെ ദുബൈയിൽ വെച്ച് ശ്രീദേവി മരിച്ചു. അപ്രതീക്ഷിതമായിരുന്നു ശ്രീദേവിയുടെ മരണം. എങ്ങനെയാണ് ശ്രീദേവി മരിച്ചത് എന്നത് ഇപ്പോഴും നി​ഗൂഢമാണ്. ദുബൈയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവിയും കുടുംബം. ചടങ്ങിന് ശേഷം ഹോട്ടലിലേക്ക് മടങ്ങിപ്പോയ ശ്രീദേവിയെ ബാത്ത്ടബ്ബിൽ മരിച്ച നിലയിലാണ് പിന്നീട് കണ്ടെത്തിയത്.

Also Read: ചലച്ചിത്ര സംവിധായകരെ വിവാഹം കഴിച്ച സിനിമാനടിമാര്‍

ബോളിവുഡ് സ്വപ്നസുന്ദരി ശ്രീദേവി

ശ്രീദേവിയുടെ മരണം ഇന്ത്യൻ സിനിമയ്ക്ക് തന്നെ തീരാനഷ്ടമായിരുന്നു. അത്രത്തോളം കഴിവുറ്റ പ്രതിഭയായിരുന്നു ശ്രീദേവി. പ്രണയവിവാഹമായിരുന്നു ശ്രീദേവിയുടേയത്. ബോണി കപൂറുമായുള്ള ശ്രീദേവിയുടെ ബന്ധം ഒരുകാലത്ത് ബോളിവുഡിൽ വലിയ ചർച്ചാവിഷയമായിരുന്നു. ബോളിവുഡിൽ അറിയപ്പെടുന്ന നിർമാതാവാണ് ബോണി കപൂർ. തെന്നിന്ത്യൻ സിനിമകളും അദ്ദേഹം നിർമിച്ചിട്ടുണ്ട്. തെന്നിന്ത്യൻ താരങ്ങളുമായി അടുത്ത ബന്ധമാണ് ബോണി കപൂറിനുള്ളത്. ബോളിവുഡിൽ ഹിറ്റായ ചിത്രങ്ങൾ തെന്നിന്ത്യൻ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെടുന്നതിനെ അദ്ദേഹം എന്നും പ്രോത്സാഹിപ്പിച്ചു.

തെന്നിന്ത്യൻ സിനിമകൾ നിർമിക്കുന്നു

2019ൽ ആണ് ബോണി കപൂർ ആദ്യമായി ഒരു തമിഴ് സിനിമ നിർമിച്ചത്. പിങ്ക് എന്ന ബോളിവുഡ് സിനിമയുടെ തമിഴ് റീമേക്കായ നേർകൊണ്ട പാർവൈ ആയിരുന്നു ബോണി കപൂർ നിർമിച്ചത്. ചിത്രത്തിൽ അജിത്തായിരുന്നു നായകൻ. ശേഷം 2020ൽ വക്കീൽ സാബ് എന്ന തെലുങ്ക് സിനിമയും അദ്ദേഹം നിർമിച്ചു. പിങ്കിന്റെ തെലുങ്ക് റീമേക്കായിരുന്നു അത്. ഇപ്പോൾ അജിത്തിന്റെ ഏറ്റവും പുതിയ സിനിമ വലിമൈ നിർമിക്കുന്നതും ബോണി കപൂറാണ്. ബോണി കപൂർ തെന്നിന്ത്യയിൽ സജീവമാണെങ്കിലും മൂത്ത മകൾ ജാൻവി തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കുന്നതിനോട് ബോണി കപൂറിന് താൽപര്യമില്ല.

ജാൻവി തെന്നിന്ത്യൻ സിനിമകൾ ചെയ്യാത്തതിന് പിന്നിൽ

അതിന് തക്കതായ കാരണവും അദ്ദേഹം പറയുന്നുണ്ട്. ടോളിവുഡ് ആ​ഗ്രഹിക്കുന്ന തരത്തിലുള്ള നായികയാണ് ജാൻവി. തെലുങ്ക് ഇൻഡസ്‌ട്രിയിലെ യുവാക്കളും സെൻസേഷണൽ ഹീറോകളും ജാൻവിയുടെ തെലുങ്ക് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്. തെലുങ്ക് സിനിമകളിൽ ജാൻവി അഭിനയിക്കുകയാണെങ്കിൽ അത് വലിയ മാർക്കറ്റ് സിനിമയ്ക്ക് നേടികൊടുക്കും. അനന്യ പാണ്ഡെ അടക്കമുള്ള ബോളിവുഡ് യുവസുന്ദരിമാർ ഇതിനോടകം തെലുങ്ക് സിനിമയുടെ ഭാ​ഗമായി കഴി‍ഞ്ഞു. വിജയ് ​ദേവരകൊണ്ട സിനിമ ലിഗറിലൂടെയാണ് അനന്യ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. സിനിമകളിൽ നായികയാകുന്നത് സംബന്ധിച്ച് നിരവധി തെന്നിന്ത്യൻ സംവിധായകർ ജാൻവിയെ സമീപിച്ചിരുന്നുവെങ്കിലും താരം സമ്മതിച്ചില്ല.

Recommended Video

നടി ശ്രീദേവിയുടെ മരണം കൊലപാതകമോ? | filmibeat Malayalam
ബോണി കപൂറിന്റെ സ്വപ്നം

ജാൻവിയുടെ തെലുങ്ക് അരങ്ങേറ്റത്തിൽ ബോണി കപൂറിന് വലിയ താൽപ്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ജാൻവി അമ്മ ശ്രീദേവിയെപ്പോലെ ബോളിവുഡിലെ ഒരു താരമായി മാറണമെന്നാണ് ബോണി കപൂറിന്റെ ആഗ്രഹം. ജാൻവിയുടെ കരിയറിൽ ചില ഹിറ്റുകൾ ഉണ്ടെങ്കിലും ദീപിക പദുക്കോണിനെപ്പോലെയോ ആലിയ ഭട്ടിനെപ്പോലെയോ ഹിന്ദിയിലെ ശക്തയായ സൂപ്പർനായികയായി ജാൻവി മാറണമെന്നാണ് ബോണി കപൂറിന്റെ ആ​ഗ്രഹം. അത് സാധ്യമാകണമെങ്കിൽ ബോളിവുഡിൽ തന്നെ അവൾ ചുവടുറപ്പിച്ച് നിൽക്കണം. മറ്റ് ഭാഷകളിലേക്ക് പോയാൽ അത് സാധിച്ചെന്ന് വരില്ലെന്ന് ബോണി കപൂർ ഭയക്കുന്നു. അതിനാൽ ജാൻവിയെ നായികയാക്കി സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന തെലുങ്ക് നിർമ്മാതാക്കളും നായകന്മാരും ഒന്നുകിൽ അവളുമായി ഒരു ഹിന്ദി സിനിമ ചെയ്യുകയോ അല്ലെങ്കിൽ അവൾ ഒരു സൂപ്പർ നായികയാകുന്നത് വരെ കാത്തിരിക്കുകയോ വേണം.

Read more about: boney kapoor jhanvi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X