>

  ചലച്ചിത്ര സംവിധായകരെ വിവാഹം കഴിച്ച സിനിമാനടിമാര്‍

  അവളുടെ രാവുകള്‍ എന്ന ചിത്രത്തില്‍ നായികയായി എത്തിയ സീമ പിന്നീട് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഐ വി ശശിയുടെ ജീവിതത്തിലും നായികയായി മാറുകയായിരുന്നു. മലയാളത്തില്‍ സജീവമായി നില്‍ക്കുന്ന സമയത്തായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ താരവിവാഹം വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. സീമയെപ്പോലെ ചലച്ചിത്ര സംവിധായകരെ വിവാഹം കഴിച്ച നിരവധി പേര്‍ ഇന്ന് മലയാള സിനിമയിലുണ്ട്. അവരെക്കുറിച്ച് കൂടുതലറിയാം.
  ''ഈ മനോഹര തീരം'' എന്ന സിനിമയുടെ ഷൂട്ടിങ്ങിനു ശേഷമായിരുന്നു ഐ വി ശശി സീമയുമായി പ്രണയിത്തിലാവുന്നത്. ചിത്രത്തില്‍ ഒരു നൃത്തരംഗത്തിലാണ് സീമ അഭിനയിച്ചത്. പിന്നീട് അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെ സീമ സിനിമകളിലും ഐ വി ശശിയുടെ ജീവിതത്തിലും നായികയായി മാറി. മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്തായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം  നടന്നത്. 
  Complete: Seema Biography
  നടി ശ്രീവിദ്യയുമായുള്ള പ്രണയതകര്‍ച്ചയ്ക്ക് ശേഷമായിരുന്നു പ്രശസ്ത സംവിധായകന്‍ ഭരതന്‍ കെ.പി.എസി ലളിതയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ വിവാഹശേഷം ഭരതനും ശ്രീവിദ്യയും തമ്മില്‍ പ്രണയിച്ചിരുന്നു. ഈ കാര്യം കെ.പി.എസി ലളിത പിന്നീട് മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു.  
  സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്തായിരുന്നു സംവിധായകന്‍ ഷാജി കൈലാസുമായുള്ള ആനിയുടെ വിവാഹം. രുദ്രാഷം എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു ഇരുവരും തമ്മില്‍ പ്രണയിച്ചു തുടങ്ങിയത്. പിന്നീട് വിവാഹശേഷം ക്രിസ്തുമത വിശ്വാസിയായിരുന്ന ആനി ഹിന്ദു മതം സ്വീകരിക്കുകയും ചിത്ര ഷാജി കൈലാസ് എന്ന് പേരുമാറ്റുകയും ചെയ്തു.
  Complete: Annie Biography
  ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കിയായിരുന്നു റിമ കല്ലിങ്കലും ആഷിക്ക് അബുവും തമ്മിലുള്ള വിവാഹം. ആഷിക്ക് അബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലാവുന്നത്. തുടര്‍ന്ന് 2013 നവംബര്‍ 1ന് കാക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹം നടത്തുകയായിരുന്നു.  
  1990ലായിരുന്നു ലിസിയും പ്രിയദര്‍ശനും തമ്മിലുള്ള വിവാഹം. പിന്നീട് 2014ല്‍ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ അടുത്ത സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 24വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം 2016 സെപ്റ്റംബറില്‍ ഇരുവരും വിവാഹമോചനം നേടി.  
  Complete: Lissy Biography

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X