>

  ഞെട്ടാൻ ഒരുങ്ങിക്കോളൂ ; ത്രില്ലര്‍ ചിത്രങ്ങളുമായി 2020

  2020ലെ ആദ്യ ഹിറ്റ് ചിത്രമായി മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത അഞ്ചാം പാതിര മാറികഴിഞ്ഞു. കുഞ്ചാക്കോ ബോബന്‍,ഇന്ദ്രന്‍സ്,ഉണ്ണിമായ പ്രസാദ്,ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളില്‍ ഒന്നുതന്നെയാണ്. അഞ്ചാംപാതിരയ്ക്ക് പിന്നാലെ ഒരുപിടി ത്രില്ലര്‍ ചിത്രങ്ങളുമായി 2020ല്‍ പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് മലയാള സിനിമ. അവയില്‍ പ്രധാനപ്പെട്ട ചില ചിത്രങ്ങളിതാ.

  1. ഫോറന്‍സിക്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Thriller

  റിലീസ് ചെയ്ത തിയ്യതി

  28 Feb 2020

  7th ഡേയുടെ തിരക്കഥാകൃത്ത് അഖില്‍ പോള്‍,അനസ് ഖാനൊപ്പം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ്‌ ഫോറന്‍സിക്.ടൊവീനോ തോമസും മംമ്താ മോഹന്‍ദാസുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  2. കുറുപ്പ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Mystery

  റിലീസ് ചെയ്ത തിയ്യതി

  2021

  പിടിക്കിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്.ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ കുറുപ്പായി എത്തുന്നത്.ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ എത്തുന്നത്.

  3. ദി പ്രീസ്റ്റ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  2021

  മമ്മൂട്ടിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്.മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.വ്യത്യസ്തമായ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.മഞ്ജു വാര്യയര്‍ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X