28 Jul, 1986 | Kochi, Kerala
Actor/Producer
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടനും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനുമാണ് ദുൽഖർ സൽമാൻ. 2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ ആണ് ദുൽഖറിന്റെ രണ്ടാമത്തെ ചിത്രം. നിത്യ മേനോന്‍,തിലകന്‍,ലെന,മാമുക്കോയ,സിദ്ധിഖ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. അതേ വര്‍ഷ തന്നെ രൂപേഷ് പീതാംബരന്‍ സംവിധാനം ചെയത് തീവ്രം എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2013ല്‍ എബിസിഡി,5 സുന്ദരികള്‍,നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി,പട്ടം പോലെ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2014ല്‍ സലാല മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനികരം,ബാംഗ്ലൂര്‍ ഡെയ്‌സ്,കൂതറ, വിക്രമാദിത്യന്‍,മംഗ്ലീഷ്,ഞാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ്, ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഈ രണ്ടും ചിത്രങ്ങളും തിയേറ്ററുകളില്‍ നിന്നും മികച്ച വിജയമാണ് നേടിയത്. 2015ല്‍ 100 ഡെയ്‌സ് ഓഫ് ലവ്,കലി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.ചാർലി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 2016ല്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടം,2017ല്‍ പുറത്തിറങ്ങിയ പറവ,2018ല്‍ പുറത്തിറങ്ങിയ മഹാനടി,അതേ വര്‍ഷം പുറത്തിറങ്ങിയ (കര്‍വാന്‍ ഹിന്ദി) തുടങ്ങിയ ചിത്രങ്ങള്‍ ദുല്‍ഖര്‍ സല്‍മാന്റെ അഭിനയജീവിതത്തിലെ മികച്ച ചിത്രങ്ങളാണ്. മണി രത്നത്തിന്റെ "ഓ കാതൽ കണ്മണി " എന്ന സിനിമയിലൂടെ ദുൽഖർ തമിഴ് സിനിമയിലും അരങ്ങേറ്റം നടത്തി.ഈ സിനിമയിലൂടെ ദുൽഖർ കേരളത്തിന് പുറത്തും ശ്രദ്ധയും നിരൂപക പ്രശംസയും നേടിയിരുന്നു. 2012 ഡിസംബർ 22-ന് ചെന്നൈയിലെ വ്യവസായി സെയ്ദ് നിസാമുദ്ദിന്റെ മകൾ അമാൽ സൂഫിയയെ വിഹാഹം ചെയ്തു. പുരസ്‌ക്കാരങ്ങള്‍ 2012-ഏഷ്യാവിഷന്‍ അവാര്‍ഡ്-മികച്ച പുതുമുഖ നടന്‍-സെക്കന്റ് ഷോ 2013-ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്-മികച്ച പുതുമുഖതാരം-സെക്കന്റ് ഷോ 2013-വനിത ഫിലിം അവാര്‍ഡ്-മികച്ച പുതുമുഖതാരം-സെക്കന്റ് ഷോ 2013-അമൃത ഫിലിം അവാര്‍ഡ്-മികച്ച പുതുമുഖതാരം-സെക്കന്റ് ഷോ 2013-ജയ്ഹിന്ദ് ഫിലിം അവാര്‍ഡ്-മികച്ച പുതുമുഖതാരം-സെക്കന്റ് ഷോ 2013-ഫിലിംഫെയര്‍ അവാര്‍ഡ്-മികച്ച നടന്‍-ഉസ്താദ് ഹോട്ടല്‍ 2013-ഫിലിംഫെയര്‍ അവാര്‍ഡ്-മികച്ച പുതുമുഖതാരം-ഉസ്താദ് ഹോട്ടല്‍ 2013-സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്-മികച്ച പുതുമുഖതാരം-സെക്കന്റ് ഷോ 2013-ഏഷ്യാവിഷന്‍ അവാര്‍ഡ്-പെര്‍ഫോമര്‍ ഓഫ് ദി ഇയര്‍- 2014-ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്-സ്റ്റാര്‍ ഓഫ് ദി ഇയര്‍ 2014-ഏഷ്യാവിഷന്‍ അവാര്‍ഡ്-യൂത്ത് ഐക്കണ്‍ 2015-ഫിലിംഫെയര്‍ അവാര്‍ഡ്-മികച്ച പുതുമുഖം-ഞാന്‍ 2015-രാമു കാര്യാട്ട് മൂവി അവാര്‍ഡ്-മികച്ച നടന്‍-ഞാന്‍ 2015-സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്-മികച്ച പുതുമുഖതാരം 2015-തിക്കുറിശ്ശി അവാര്‍ഡ്-മികച്ച നടന്‍-ഞാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ് 2015-വനിത ഫിലിം അവാര്‍ഡ്-മികച്ച ജോഡി-വിക്രമാദിത്യന്‍ 2015-ഏഷ്യാവിഷന്‍ അവാര്‍ഡ്-പെര്‍ഫോമര്‍ ഓഫ് ദി ഇയര്‍ 2016-ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്-പെര്‍ഫോമര്‍ ഓഫ് ദി ഇയര്‍ 2016-ഫിലിംഫെയര്‍ അവാര്‍ഡ്-ജനപ്രിയ നടന്‍-ചാര്‍ലി 2016-കേരള സംസ്ഥാന ഫിലിം അവാര്‍ഡ്-മികച്ച നടന്‍-ചാര്‍ലി 2016-സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്-മികച്ച പിന്നണി ഗായകന്‍-ചാര്‍ലി 2017-ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്-മികച്ച നടന്‍-കമ്മട്ടിപ്പാടം-കലി 2017-64ാമത് ഫിലിംഫെയര്‍ അവാര്‍ഡ് സൗത്ത്-മികച്ച നടന്‍-കമ്മട്ടിപ്പാടം,കലി 2017-സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്-മികച്ച നടന്‍-കമ്മട്ടിപ്പാടം 2017-ഏഷ്യാവിഷന്‍ അവാര്‍ഡ്-മികച്ച നടന്‍-സോളോ,സിഐഎ,പറവ 2018-ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്-ഗോള്‍ഡന്‍ സ്റ്റാര്‍-സോളോ,പറവ,ജോമോന്റ് സുവിശേഷങ്ങള്‍ 2018-നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്-പോപ്പുലര്‍ അവാര്‍ഡ്-സോളോ,പറവ,ജോമോന്റ് സുവിശേഷങ്ങള്‍ 2018-വനിത ഫിലിം അവാര്‍ഡ്-ജനപ്രിയ നടന്‍-സോളോ,പറവ,ജോമോന്റ് സുവിശേഷങ്ങള്‍,സിഐഎ 2022 ലെ ദാദ സാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചുപ്പ് എന്ന ഹിന്ദി സിനിമയിലൂടെ ഏറ്റവും മികച്ച പ്രതിനായകനുള്ള അവാർഡ് സ്വന്തമാക്കി
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| പ്രതാപ് കെ പോത്തൻ | 22 Dec 2023 | |
| പ്രശോഭ് വിജയന്‍ | 14 Apr 2023 | |
| സൗബിന്‍ ഷാഹിര്‍ | Sep 2023 | |
| അഭിലാഷ് ജോഷി | Sep 2023 |
| പേര് | ദുൽഖർ സൽമാൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 28 Jul 1986 |
| പ്രായം | 40 |
| ജനിച്ച സ്ഥലം | Kochi, Kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ദുൽഖർ സൽമാൻ ആസ്തി |
|
| ആസ്തി | |
The age of ദുൽഖർ സൽമാൻ in the 2026 was 40.
The ദുൽഖർ സൽമാൻ's was born in Kochi, Kerala.
The DOB for ദുൽഖർ സൽമാൻ was 28 Jul 1986.
The most recent movies for ദുൽഖർ സൽമാൻ is ലവ് ഇന്‍ അന്‍ജെഗോ.
ദുൽഖർ സൽമാൻ is best known for the films മഹാനടി and കമ്മട്ടിപാടം.
The ദുൽഖർ സൽമാൻ Twitter handle is https://twitter.com/dulquer?lang=en.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.