വാപ്പച്ചി റൂമിലായിരുന്നു; ഉമ്മച്ചിയും അമാലും പെങ്ങളും ഒരു മടിയുമില്ലാതെ അവരെ വായ് നോക്കുന്നു!

മലയാള സിനിമയിലെ മിന്നും താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകനായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയിലെത്തുന്നതെങ്കിലും തന്റെ വാപ്പച്ചിയുടെ പാതയില്‍ നിന്നും മാറി നടന്ന് സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ ചെയ്തത്. ഇന്ന് മലയാളത്തില്‍ മാത്രമല്ല, തെലുങ്കിലും തമിഴിലും ഹിന്ദിയിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന പാന്‍ ഇന്ത്യന്‍ താരാമാണ് ദുല്‍ഖര്‍ സല്‍മാന്‍.

തന്റെ കുടുംബവുമായി വളരെ അടുപ്പം കാത്തുസൂക്ഷിക്കുന്നയാളാണ് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ അമ്മയെക്കുറിച്ചും ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചും സഹോദരിയെക്കുറിച്ചുമൊക്കെ എപ്പോഴും വാചാലനായി മാറാറുള്ള ദുല്‍ഖറിനെ പലപ്പോഴും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ രസകരമായൊു കഥ പങ്കുവെക്കുകയാണ് ദുല്‍ഖര്‍.

Dulquer Salmaan

കുടുംബത്തോടൊപ്പം നടത്തിയ വിദേശ യാത്രയ്ക്കിടെ അമ്മയും ഭാര്യയും സഹോദരിയുമെല്ലാം ചേര്‍ന്ന് പോലീസുകാരെ വായ്‌നോക്കിയ കഥയാണ് ദുല്‍ഖര്‍ പറയുന്നത്. തമിഴ് യൂട്യൂബ് ചാനലായ ഗലാട്ടയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഞങ്ങള്‍ ഒരിക്കല്‍ യൂറോപ്പില്‍ കുടുംബമായിട്ട് അവധിയ്ക്ക് പോയി. സ്‌പെയിനിലാണെന്ന് തോന്നുന്നു. അവിടുത്തെ തെരുവിലൂടെ നടക്കുകയായിരുന്നു. ഞാനും അമ്മയും പെങ്ങളും ഭാര്യയുമാണുള്ളത്. വാപ്പച്ചി വന്നിരുന്നില്ല. അദ്ദേഹം റൂമില്‍ തന്നെ ഇരിക്കുകയായിരുന്നുവെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

അവിടുത്തെ പോലീസുകാരെ കണ്ടാല്‍ സൂപ്പര്‍ മോഡല്‍സിനെയോ നടന്മാരെയോ പോലെയിരിക്കും. ഇവര്‍ മൂന്ന് പേരും അവരെ നോക്കി കമന്റ് പറയുകയും പരസ്പരം ചര്‍ച്ച ചെയ്യുകയും വായ് നോക്കുകയുമായിരുന്നു. ഞാനല്ലേ കൂട്ടത്തിലെ ആണ്‍കുട്ടി.ഞാനല്ലേ എതെങ്കിലും പെണ്ണിനെ നോക്കി കമന്റ് പറയേണ്ടത്. പക്ഷെ ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണെന്നും ദുല്‍ഖര്‍ പറയുന്നത്.

അഭിമുഖത്തില്‍ ദുല്‍ഖറിനൊപ്പം അതിഥി റാവുവുവുമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച ഹേ സിനാമികയുടെ ്ര്രെപാമോഷന്‍ പരിപാടിക്കിടെയായിരുന്നു സംഭവം. പഴയ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറുകയായിരുന്നു. ദുല്‍ഖറിന്റെ അനുഭവത്തിന് പിന്നാലെ അതിഥിയും കമന്റുമായി എത്തുന്നുണ്ട്.

സൗന്ദര്യത്തെ അപ്രിഷിയേറ്റ് ചെയ്യണം. എവിടെയാണെങ്കിലും എന്നാണ് അതിഥി പറഞ്ഞത്. അതെ, ഞാന്‍ വെല്‍ഡണ്‍ പാരന്റ്‌സ് എന്ന് പറയണമെന്ന് ഇതിന് കൗണ്ടറായി ദുല്‍ഖര്‍ പറയുകയും ചെയ്യുന്നുണ്ട്. പിന്നാലെ നിങ്ങളില്‍ ആരാണ് മൊബൈലില്‍ കൂടുതല്‍ സമയം ചെലവിടുന്നത് എന്ന് അവതാരക ചോദിക്കുന്നുണ്ട്. ദുല്‍ഖറാണെന്നാണ് അതിഥി പറഞ്ഞത്.

Dulquer Salmaan

എപ്പോഴും ഫോണിലായിരിക്കും. തന്റെ സുന്ദരിയായ ഭാര്യയോട് ചാറ്റ് ചെയ്യുന്നതായിരിക്കും. ഭാര്യയോ മകളോ ആയിരിക്കുമെന്നും അതിഥി പറയുന്നു. താന്‍ ഫോണില്‍ മുഴുകിയിരിക്കാനുള്ള കാരണവും ദുല്‍ഖര്‍ പറയുന്നുണ്ട്. ഞാന്‍ ഫോണില്‍ തന്നെയായിരിക്കും. ചാറ്റ് ചെയ്യുന്നത് കൊണ്ടല്ല വിവിധ ഭാഷകളിലായി സിനിമകള്‍ ചെയ്യുന്നുണ്ട്. അതിനാല്‍ അതൊക്കെ മാനേജ് ചെയ്യാന്‍ വേണ്ടിയാണെന്നാണ് താരം പറയുന്നത്.

അതേസമയം, സല്യൂട്ട് ആണ് ദുല്‍ഖറിന്റേതായി മലയാളത്തില്‍ പുറത്തിറങ്ങിയ സിനിമ. പിന്നാലെ ഹിന്ദിയിലും തെലുങ്കിലുമെല്ലാം സിനിമകള്‍ ചെയ്തു ദുല്‍ഖർ. തെലുങ്ക് ചിത്രം സീതാ രാമം പാന്‍ ഇന്ത്യന്‍ വിജയമാണ് നേടിയത്. പിന്നാലെ വന്ന ഹിന്ദി ചിത്രം ചുപ്പ് നിരൂപക പ്രശംസയും മികച്ച വിജയവും നേടിയിരുന്നു. ഹേ സിനാമികയാണ് തിമിഴിലിറങ്ങിയ സിനിമ.

മലയാളത്തിലും ദുല്‍ഖറിന്റേതായി നിരവധി സിനിമകള്‍ അണിയറയിലുണ്ട്. കിങ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റെ പുതിയ സിനിമ. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് സിനിമയുടെ സംവിധാനം. ചിത്രം നിർമ്മിക്കുന്നതും ദുല്‍ഖർ തന്നെയാണ്. നേരത്തെ ദുല്‍ഖർ നിർമ്മിക്കുകയും പ്രധാന വേഷത്തിലെത്തുകയും ചെയ്ത കുറുപ്പ് വന്‍ വിജയമായി മാറിയിരുന്നു. ഗോകുല്‍ സുരേഷ്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് കിങ് ഓഫ് കൊത്തയിലെ മറ്റ് പ്രധാന താരങ്ങള്‍.

More from Filmibeat

Read more about: dulquer salmaan dulquer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X