>

  സിനിമ പൂക്കുന്ന കാലം കണ്ടിരിക്കേണ്ട പത്മരാജന്‍ സിനിമകള്‍

  ഞാന്‍ ഇപ്പോഴും ഓര്‍ക്കും....ഓരോ മുഖം കാണുമ്പോഴും ഓര്‍ക്കും.... പ്രണയമെന്ന് പറയുമ്പോള്‍ മലയാളികള്‍ ആദ്യം ഓര്‍ക്കുക തൂവാനത്തുമ്പികളാണ്. പത്മരാജന്‍ സൃഷ്ടിച്ച ക്ലാരയും ജയകൃഷ്ണനും ഇന്നും മലയാളികളുടെ ഹൃദയത്തിലുണ്ട്.‌ പത്മരാജന്റെ രചനകളില്‍ എന്നും പ്രണയത്തിന് സ്ഥാനമുണ്ടായിരുന്നു. നായകനും നായികയും സിനിമയുടെ അവസാനം ഒന്നിക്കുന്ന ക്ലീഷേ മാറ്റിയെഴുതിയ സംവിധായകന്‍ മലയാളത്തിന് നല്‍കിയത്‌ ഒരുപിടി മികച്ച ക്ലാസിക് ചിത്രങ്ങള്‍തന്നെയാണ്.
  പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ്‌ ഞാൻ ഗന്ധർവ്വൻ. നിതീഷ് ഭരദ്വാജ്, സുപർണ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഭൂമിയിലെ ഒരു കന്യകയെ പ്രണയിക്കുന്ന ഗന്ധർവ്വന്റെ കഥയാണ്‌ ചിത്രം പറയുന്നത്. പത്മരാജൻ സംവിധാനം ചെയ്ത അവസാന ചലച്ചിത്രം കൂടിയാണ്‌ ഞാൻ ഗന്ധർവ്വൻ. 
  ഞാന്‍ ഇപ്പോഴും ഓര്‍ക്കും....ഓരോ മുഖം കാണുമ്പോഴും ഓര്‍ക്കും.... പ്രണയമെന്ന് പറയുമ്പോള്‍ മലയാളികള്‍ ആദ്യം ഓര്‍ക്കുക തൂവാനത്തുമ്പികളിലെ ഈ ഡയലോഗുകളാണ്. ക്ലാരയെയും ജയകൃഷ്ണനെയും  അത്രപെട്ടെന്നൊന്നും മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളിൽ ഒന്നാണ്  ചിത്രത്തിലെ ജയകൃഷ്ണൻ. 
  പി പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അപരന്‍. ജയറാം, മധു, എം ജി സോമന്‍, ശോഭന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ജയറാം നായകനായി എത്തിയ ആദ്യ ചിത്രംകൂടിയാണിത്. 1989-ലെ മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് പത്മരാജനു നേടിക്കൊടുത്ത ഈ ചിത്രം വാണിജ്യപരമായും  മികച്ച വിജയം നേടിയിരുന്നു. 
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X