തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍
Author: Administrator | Updated: Thursday, May 18, 2023, 11:21 AM [IST]
കൊവിഡിനെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതോടെയായിരുന്നു ഒട്ടുമിക്ക പ്രേക്ഷകരും ഒടിടിയില്‍ സിനിമ കാണാനും ആസ്വദിക്കാനും തുടങ്ങിയത്. പിന്നീട് തിയേറ്ററുകള്‍ സജീവമായപ്പോഴും ഒടിടി റിലീസുകള്‍ക്കായി കാത്തുനിന്നവരാണ് പലരും. സമീപകാലത്തായി തിയേറ്ററുകളിലെത്തി മികച്ച വിജയം നേടിയ പല ചിത്രങ്ങളും ഒടിടിയായി റിലീസിനെത്തുകയാണ്. തിയേറ്ററുകളില്‍ പോയി സിനിമ കാണാന്‍ താല്‍പര്യമില്ലാത്ത പ്രേക്ഷകര്‍ക്കിതാ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന സിനിമകളുടെ കൂടുതല്‍ വിവരങ്ങള്‍.
വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ അവലംബിച്ച് ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രമാണ് നീലവെളിച്ചം. 1964ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ...
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-നീലവെളിച്ചം/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#neelavelicham
2
ബേസില്‍ ജോസഫിനെ നായകനാക്കി മുഹഷിന്‍ സംവിധാനം ചെയ്ത ചിത്രമാണ് കഠിന കഠോരമീ അണ്ഡകടാഹം. കൊവിഡ് കാലത്തെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-കഠിന കഠോരമീ അണ്ഡകടാഹം/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#kadina-kadoramee-andakadaham
3
വിജയരാഘവന്‍, കെപിഎസി ലീല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് പൂക്കാലം. ചിത്രത്തില്‍ 100 വയസിനോടടുത്ത് പ്രായമുള്ള അപ്പൂപ്പനായിട്ടാണ് വിജയരാഘവന്‍ എത്തുന്നത്. പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-പൂക്കാലം/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#pookkaalam
4
ഇര്‍ഷാദ് പരാരിയുടെ സംവിധാനത്തില്‍ സൗബിന്‍ ഷാഹിര്‍, നിഖില വിമല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് അയല്‍വാശി. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം അയല്‍വാസികളായ രണ്ട് പേര്‍ തമ്മിലുണ്ടാകുന്ന വഴക്കും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-അയല്‍വാശി/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#ayalvashi
5
ശിവദ നായര്‍, സുമേഷ് ചന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഘു മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജവാനും മുല്ലപ്പൂവും. 2023 മാര്‍ച്ച് 31നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-ജവാനും മുല്ലപ്പൂവും/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#jawanum-mullapoovum
6
ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് വിചിത്രം. നിഖില്‍ രവീന്ദ്രന്റെ തിരക്കഥയില്‍ അച്ചു വിജയന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-വിചിത്രം/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#vichithram
7
ഷെയ്ന്‍ നിഗത്തെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം 2023 ഏപ്രില്‍ 6നായിരുന്നു തിയേറ്ററുകളിലെത്തിയത്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-കൊറോണ പേപ്പേഴ്‌സ്/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#corona-papers
8
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജു ചേര്‍ന്ന് ആദ്യമായി സംംവിധാനം ചെയ്ത ചിത്രമാണ് വെടിക്കെട്ട്. 2023 ഫെബ്രുവരി 3നായിരുന്നു ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്. പുതുമുഖങ്ങളായ ശ്രദ്ധ ജോസഫ്, ഐശ്വര്യ അനില്‍ കുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ നായികമാര്‍.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-വെടിക്കെട്ട്/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#vedikkettu
9
നിവിന്‍ പോളി-രാജീവ് രവി കൂട്ടുക്കെട്ടിലെത്തിയ ചിത്രമാണ് തുറമുഖം. 2023 മാര്‍ച്ച് 10നായിരുന്നു ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്. രാജീവ് രവിയും നിവിന്‍ പോളിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് തുറമുഖം. 1962 വരെ കൊച്ചിയില്‍ നിന നിന്നിരുന്ന ചാപ്പ തൊഴില്‍ സമ്പ്രദായവും, തൊഴിലാളി പ്രതിഷേധങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-തുറമുഖം/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#thuramukham
10
കീര്‍ത്തി സുരേഷും നാനിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ദസറ 2023 മാര്‍ച്ച് 30നാണ് തിയേറ്ററുകളിലെത്തിയത്. ശ്രീകാന്ത് ഒഡേയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഷൈന്‍ ടോം ചാക്കോ, സായികുമാര്‍, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-ദസറ/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#dasara
11
അനിഖ സുരേന്ദ്രന്‍, മെല്‍വിന്‍ ജി ബാബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഓ മൈ ഡാര്‍ലിംഗ്. 2023 ഫെബ്രുവരി 24നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-ഓ മൈ ഡാർലിംഗ്/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#oh-my-darling
12
ഒടിടി റിലീസിന് പിന്നാലെ ട്രോളുകള്‍ ഏറ്റുവാങ്ങിയ ചിത്രമാണ് വെള്ളരിപ്പട്ടണം. 2023 മാര്‍ച്ച് 23നായിരുന്നു സൗബിന്‍ ഷാഹിറും മഞ്ജു വാര്യരും പ്രധാന താരങ്ങളായി എത്തിയ ചിത്രം തിയേറ്ററുകളിലെത്തിയത്. 2023 ഏപ്രില്‍ 21നായിരുന്നു ചിത്രത്തിന്റെ ഒടിടി റീലിസ്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-വെള്ളരിപ്പട്ടണം/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#vellaripattanam
13
ലാല്‍, അനഘ നാരായണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡിയര്‍ വാപ്പി. 2023 ഫെബ്രുവരി 17നായിരുന്നു ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്. 2023 ഏപ്രില്‍ 13നായിരുന്നു ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്.
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-Dear Vappi/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#dear-vappi
14
അര്‍ജുന്‍ അശോകന്‍, മമിത ബൈജു, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് പ്രണയ വിലാസം. പല കാലങ്ങളിലെ പല പ്രണയങ്ങളിലൂടെ കഥ പറഞ്ഞ ചിത്രം 2023 ഫെബ്രുവരി 24നായിരുന്നു തിയേറ്ററുകളിലെത്തിയത്. പ്രേക്ഷകരുടെ ഭാഗത്ത് നിന്നും സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിന്റെ ഒടിടി റിലീസ് സീഫെവിലൂടെയായിരുന്നു.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-പ്രണയ വിലാസം/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#pranaya-vilasam
15
ഇര്‍ഷാദ് അലിയെ നായകനാക്കി ഒമര്‍ ലുലു സംസവിധാനം ചെയ്ത ചിത്രമാണ് നല്ല സമയം. ശാലു റഹീം, നീന മധു, നോറ ജോണ്‍സണ്‍, ഗായത്രി ശങ്കര്‍, സുവൈബത്തുല്‍ ആസ്ലമിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. 2022 ഡിസംബര്‍ 30നായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ട്രെയിലറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ചിത്രം റിലീസ് ചെയ്ത് നാല് ദിവസങ്ങള്‍ക്കുശേഷം തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചിരുന്നു.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-നല്ല സമയം/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#nalla-samayam
16
മൗത്ത് പബ്ലിസിറ്റിയിലൂടെ 2023ലെ ആദ്യ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് രോമാഞ്ചം. അര്‍ജുന്‍ അശോകന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 3നായിരുന്നു തിയേറ്ററുകളിലെത്തിയത്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-രോമാഞ്ചം/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#romancham
17
ആസിഫ് അലിയും മംമ്ത മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് മഹേഷും മാരുതിയും. പ്രശസ്ത തിരക്കഥാകൃത്ത് സേതുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം 2023 മാര്‍ച്ച് 10നായിരുന്നു തിയേറ്ററുകളിലെത്തിയത്. മാരുതിയും മഹേഷും പിന്നെ ഒരു പെണ്‍കുട്ടിയും ചേര്‍ന്ന പ്രണയകഥയാണ് ചിത്രം പറയുന്നത്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-മഹേഷും മാരുതിയും/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#maheshum-marutiyum
18
ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാക്‌സ് വെല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ഖാലി പേഴ്സ് ഓഫ് ബില്യണേഴ്‌സ്. മാര്‍ച്ച് 10ന് തിയേറ്ററുകളിലെത്തിയ ചിത്രം 2023 ഏപ്രില്‍ 7നാണ് ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്തത്. പ്രേക്ഷകരുടെ ഭാഗത്ത് നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-ഖാലി പേഴ്സ് ഓഫ് ബില്യണേഴ്‌സ്/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#khali-purse-of-the-billionaires
19
നാട്ടിന്‍പുറത്തെ ഒരു പറ്റം കൂട്ടുകാരുടെ കഥ പറഞ്ഞ എങ്കിലും ചന്ദ്രികേ 2023 ഫെബ്രുവരി 17നായിരുന്നു തിയേറ്ററുകളിലെത്തിയത്. ബേസില്‍ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, നിരഞ്ജന അനൂപ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം സംവിധാാനം ചെയ്തിരിക്കുന്നത് ആദിത്യന്‍ പ്രദീപ് ചന്ദ്രശേഖരനാണ്. 2023 ഏപ്രില്‍ 1നായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-എങ്കിലും ചന്ദ്രികേ/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#enkilum-chandrike
20
ദര്‍ശന രാജേന്ദ്രനും അലക്‌സാണ്ടര്‍ പ്രശാന്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുരുഷ പ്രേതം മാര്‍ച്ച് 24നാണ് സോണി ലിവിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. മനു തൊടുപുഴ എഴുതിയ പുരുഷ പ്രേതം എന്ന കഥയെ അടിസ്ഥാനമാക്കി കൃഷാന്ദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-പുരുഷ പ്രേതം/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#purusha-pretham
21
ആന്റണി വര്‍ഗീസ് നായകനായി എത്തിയ പൂവന്‍ സീ5ല്‍ മാര്‍ച്ച് 24 മുതലാണ് സംപ്രേഷണം ചെയ്തത്. വിനീത് വാസുദേവന്‍ സംവിധാനം ചെയ്ത ചിത്രം 2023 ജനുവരി 20 നായിരുന്നു തിയേറ്ററുകളിലെത്തിയത്. സജിന്‍ ചെറുകരയില്‍, വിനീത് വിശ്വം, ഗിരീഷ് എ.ഡി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-പൂവന്‍/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#poovan
22
ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്ത ചിത്രമാണ് ഓ മേരി ലൈല. ആന്റണി വര്‍ഗീസ് റൊമന്റിക് ഹീറോയായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. മാര്‍ച്ച് 23നായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-ഓ മേരി ലൈല/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#oh-meri-laila
23
ദൃശ്യ മികവു കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും 2022ല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഇല വീഴാ പൂഞ്ചിറ. സൗബിന്‍ ഷാഹിര്‍, സുധി കോപ്പ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം 2022 ജൂലായ് 15നായിരുന്നു തിയേറ്ററുകളിലെത്തിയത്. 2023 മാര്‍ച്ച് 10നായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-ഇല വീഴാ പൂഞ്ചിറ/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#ela-veezha-poonchira
24
വിന്‍സി അലോഷ്യസ്, ഉണ്ണിലാലും എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ രേഖ 2023 ഫെബ്രുവരി 10നായിരുന്നു തിയേറ്ററുകളിലെത്തിയത്. സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. 2023 മാര്‍ച്ച് 10നായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-രേഖ/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#rekha
25
മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരെ പ്രധാ കഥാപാത്രങ്ങളാക്കി ആല്‍വിന്‍ ഹെന്‍ റി സംവിധാനം ചെയ്ത ക്രിസ്റ്റി 2023 ഫെബ്രുവരി 17നായിരുന്നു തിയേറ്ററുകളിലെത്തിയത്. ട്യൂഷന്‍ പഠിപ്പിക്കാനെത്തുന്ന ടീച്ചറോട് ഒരു കൗമാരക്കാരന് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളും പറഞ്ഞ ചിത്രത്തിന്റെ ഒടിടി റിലീസ് 2023 മാര്‍ച്ച് 10നായിരുന്നു.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-ക്രിസ്റ്റി/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#christy
26
ഒടിടി റിലീസിനായി മലയാളികള്‍ കാത്തിരുന്ന ചിത്രമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം. സ്വാസിക വിജയ്, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം 2022 നവംബര്‍ 4നായിരുന്നു തിയേറ്ററുകളിലെത്തിയത്. പ്രേക്ഷകരുടെ ഭാഗത്ത് നിന്നും സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിന്റെ ഒടിടി റിലീസ് 2023 മാര്‍ച്ച് 9നായിരുന്നു.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-ചതുരം/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#chathuram
27
മമ്മൂട്ടി-ബി ഉണ്ണികൃഷ്ണന്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ക്രിസ്റ്റഫര്‍ 2023 ഫെബ്രുവരി 9നായിരുന്നു തിയേറ്ററുകളിലെത്തിയത്. ത്രില്ലര്‍ വിഭാഗത്തില്‍പെട്ട ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ആമസോണ്‍ പ്രൈമിലൂടെ 2023 മാര്‍ച്ച് 9നാണ് ചിത്രം ഒടിടിയായി റിലീസ് ചെയ്തത്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-ക്രിസ്റ്റഫർ/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#christopher
28
ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ രോഹിത് എം.ജി കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇരട്ട. തിയേറ്റര്‍ റിലീസിന് പിന്നാലെ മികച്ച അഭിപ്രായം നേടി ചിത്രം ഫെബ്രുവരി 3നാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായത്. ജോജു ഇരട്ട വേഷത്തിലെത്തിയ ചിത്രം ഒരു പോലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-ഇരട്ട/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#iratta
29
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ മാര്‍ച്ച് 3നാണ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്. 2023 ജനുവരി 26നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-എലോണ്‍/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#alone
30
സ്വാസിക, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചതുരം. 2022 നവംബര്‍ 4നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-ചതുരം/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#chathuram
31
അതിഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച മമ്മൂട്ടി ചിത്രമായിരുന്നു നന്‍പകല്‍ നേരത്ത് മയക്കം. കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. 2023 ഫെബ്രുവരി 23നായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-നന്‍പകല്‍ നേരത്ത് മയക്കം/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#nanpakal-nerathu-mayakkam
32
2023ല്‍ പ്രേക്ഷകര്‍ ആഘോഷമാക്കിയ ചിത്രമായിരുന്നു ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം 2022 ഡിസംബര്‍ 30നായിരുന്നു തിയേറ്ററുകളിലെത്തിയത്. അയ്യപ്പ ഭക്തയായ ഒരു പെണ്‍കുട്ടി അയ്യപ്പനെ കാണാനായി ശബരിമലയില്‍ പോവുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-മാളികപ്പുറം/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#malikappuram
33
റിലീസിന് പിന്നാലെ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായി ചിത്രമായിരുന്നു നിവിന്‍ പോളി നായകനായി എത്തിയ മഹാവീര്യര്‍. ഫാന്റസിയും നര്‍മ്മവും ചേര്‍ന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എബ്രിഡ് ഷൈനാണഅ. രണ്ടു കാലഘട്ടങ്ങളുടെ കഥ പറഞ്ഞ ചിത്രം 2022 ജൂലായ് 21നായിരുന്നു തിയേറ്ററുകളിലെത്തിയത്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-മഹാവീര്യര്‍/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#mahaveeryar
34
നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കിയ ചിത്രം 2022 നവംബര്‍ 4നായിരുന്നു തിയേറ്ററുകളിലെത്തിയത്. നിവിന്‍പോളിക്ക് പുറമെ സിജു വിത്സണ്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-സാറ്റർഡേ നൈറ്റ്/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#saturday-night
35
ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദം പരമാനന്ദം. കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കിയ ചിത്രം 2022 ഡിസംബര്‍ 23നായിരുന്നു തിയേറ്ററുകളിലെത്തിയത്. അജു വര്‍ഗീസ്, സാദിഖ്, സിനോയ് വര്‍ഗീസ്, ബൈജു സന്തോഷ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-ആനന്ദം പരമാനന്ദം/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#aanandam-paramanandam
36
2022 ഡിസംബര്‍ 22നായിരുന്നു ഷാജി കൈലാസ് ചിത്രം കാപ്പ തിയേറ്ററുകളിലെത്തിയത്. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ജി.ആര്‍ ഇന്ദുഗോപന്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ ആസിഫ് അലി, ദിലീഷ് പോത്തന്‍, അപര്‍ണ ബാലമുരളി, അന്ന ബെന്‍, ജഗദീഷ് എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-കാപ്പ/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#kaapa
37
സന്തോഷ് ഏച്ചിക്കാനം തിരക്കഥ എഴുതി നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് പത്മനാഭന്‍ സംവിധാനം ചെയ്ത ചിത്രമാണ് തട്ടാശ്ശേരികൂട്ടം. അര്‍ജുന്‍ അശോകന്‍, ഗണപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം നവംബര്‍ 11നായിരുന്നു തിയേറ്ററുകളിലെത്തിയത്. പിന്നീട് 2023 ജനുവരി 13ന് സീഫൈവിലൂടെയായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-തട്ടാശ്ശേരി കൂട്ടം/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#thattassery-koottam
38
2022 നവംബര്‍ 25നായിരുന്നു ഉണ്ണി മുകുന്ദന്‍ ചിത്രം ഷെഫീക്കിന്റെ സന്തോഷ് തിയേറ്ററുകളിലെത്തിയത്. നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രം പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയായിരുന്നു അവതരിപ്പിച്ചത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ പ്രതിഫലവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളും ഉയര്‍ന്നു വന്നിരുന്നു. പിന്നാലെ ഉണ്ണി മുകുന്ദന്‍ വിവാദങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. 2023 ജനുവരി 6നായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-ഷെഫീക്കിന്റെ സന്തോഷം/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#shefeekkinte-santhosham
39
അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയായിരുന്നു വിനീത് അവതരിപ്പിച്ചത്. 2022 നവംബര്‍ 11നായിരുന്നു ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്. 2023 ജനുവരി 13നായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ ഒടിടി റിലീസ്. തന്‍വിറാം, സുധി കോപ്പ, മണികണ്ഠന്‍ പട്ടാമ്പി, സുരാജ് വെഞ്ഞാറമൂട്, ബിജു സോപാനം തുടങ്ങിയ
, നോബിള്‍ ബാബു ജോസ് തുടങ്ങിയവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അതരിപ്പിച്ചത്.
കൂടുതല്‍ കാണാം
തിയേറ്ററുകളില്‍ പോയി കാണാന്‍ സമയം കിട്ടിയില്ലേ ? ഇതാ ഒടിടിയിലുണ്ട് സിനിമകള്‍-മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്/top-listing/in-case-you-missed-them-from-theatres-you-can-watch-this2022-films-in-ott-4-2063.html#mukundan-unni-associates
Disclaimer
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.