twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    അമ്പിളി ദേവി മുതല്‍ ഗായത്രി അരുണ്‍ വരെ ; ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരങ്ങൾ

    Author Administrator | Updated: Friday, November 13, 2020, 05:05 PM [IST]

    അമ്പിളി ദേവി മുതല്‍ ഗായത്രി അരുണ്‍ വരെ . ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരങ്ങളിതാ.

    cover image
    Swasika

    സ്വാസിക

    1

    ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ സിനിമ- സീരിയല്‍ താരമാണ് സ്വാസിക. ഏകദേശം ആറോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും 2017ല്‍ സംപ്രേഷണം ആരംഭിച്ച സീത എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സീരിയലിനൊപ്പം തന്നെ സിനിമയിലും സ്വാസിക സജീവമാണ്.  

    Ambili Devi

    അമ്പിളി ദേവി

    2

    പ്രേക്ഷകരുടെ പ്രിയതാരം അമ്പിളി ദേവിയും സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ അഭിനേത്രിയാണ്. 2005ലെ മികച്ച ടെലിവിഷന്‍ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയ അമ്പിളി ദേവി ഏകദേശം നാല്‍പ്പതോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയലുകള്‍ക്കു പുറമെ സിനിമയിലും സജീവമായ താരം മലയാളത്തിനു പുറമെ തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്‌  

    shoby Thilakn

    ഷോബി തിലകന്‍

    3

    അന്തരിച്ച മഹാനടന്‍ തിലകന്റെ മകനും പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഷോബി തിലകനും സീരിയലുകളിലും സിനിമകളിലും ഒരുപോലെ സജീവമാണ്.  

    Anu Joseph

    അനു ജോസഫ്

    4

    മിനിസ്‌ക്രീന്‍ കുടുംബപ്രേക്ഷകരുടെ പ്രിയ താരമായ അനു ജോസഫ് സീരിയലുകള്‍ക്കൊപ്പം തന്നെ സിനിമയിലും സജീവമാണ്. 2003ല്‍ പുറത്തിറങ്ങിയ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെയാണ് അനു ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. തുടര്‍ന്ന്‌ നിരവധി സിനിമകളില്‍ അഭിനയിച്ചു.  

    Gayathri Arun

    ഗായത്രി അരുണ്‍

    5

    ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരസ്പരം സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഗായത്രി അരുണ്‍. ആറ് വര്‍ഷത്തോളം സംപ്രേഷണം ചെയ്ത സീരിയലില്‍ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിച്ചത്. സീരിയിലിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ സിനിമയിലും താരം സജീവമായി.

    Sona nair

    സോന നായർ

    6

    മിനിസ്‌ക്രീന്‍ കുടുംബപ്രേക്ഷകരുടെ പ്രിയ താരമായ സോന നായർ സീരിയലുകള്‍ക്കൊപ്പം തന്നെ സിനിമയിലും സജീവമാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള ചലച്ചിത്രലോകത്തെത്തി. 1986ല്‍ പുറത്തിറങ്ങിയ ടി എ ബാലഗോപാലന്‍ എം എ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

    Thara Kalyan

    താരാ കല്യാണ്‍

    7

    പ്രേക്ഷകരുടെ പ്രിയതാരം താര കല്യാണ്‍ സീരിയലുകള്‍ക്കൊപ്പം തന്നെ സിനിമയിലും സജീവമാണ്. 1990മുതല്‍ ടെലിവിഷന്‍ സീരീയലുകളില്‍ അഭിനയിച്ചു തുടങ്ങിയ താര കല്യാണ്‍ ഇതിനോടകം ഏകദേശം നാല്‍പ്പതോളം സീരിയലുകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

    Dhanya Mary Varghese

    ധന്യ മേരി വര്‍ഗീസ്‌

    8

    മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ധന്യ മേരി വര്‍ഗീസ്. ഒരിടവേളയ്ക്ക് ശേഷം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീത കല്യാണത്തിലൂടെയായിരുന്നു ധന്യ അഭിനയത്തിലേക്ക് തിരിച്ചു വന്നത്. 2006ല്‍ പുറത്തിറങ്ങിയ തിരുടിയാണ് ധന്യയുടെ ആദ്യ സിനിമ. പിന്നീട് നന്മ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി.  

    Lakshmi Priya

    ലക്ഷ്മി പ്രിയ

    9

    പ്രേക്ഷകരുടെ പ്രിയതാരം ലക്ഷ്മിപ്രിയയും സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ അഭിനേത്രിയാണ്. സീത, ദേവി മാഹാത്മ്യം തുടങ്ങി ഏകദേശം 15ഓളം ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ച ലക്ഷ്മി പ്രിയ 2006ല്‍ പുറത്തിറങ്ങിയ ലയണ്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.  

    Veena Nair

    വീണ നായര്‍

    10

    പ്രേക്ഷകരുടെ പ്രിയതാരം വീണ നായരും സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങുന്ന താരമാണ്. സൂര്യ ടിവി, ഏഷ്യാനെറ്റ്, മഴവില്‍ മനോരമ തുടങ്ങിയ ചാനലുകളിലായി ഏകദേശം 40ഓളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് വീണ സിനിമരംഗത്തേക്ക് കടന്നുവരുന്നത്.  

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X