X
മലയാളം » സിനിമകള്‍ » രോമാഞ്ചം
രോമാഞ്ചം

രോമാഞ്ചം

Comedy | Drama | Horror | 03 Feb 2023 | U | 129 Mins
Malayalam

2.5 /5 Users

0 /5 Filmibeat

രോമാഞ്ചം കഥ

സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് രോമാഞ്ചം. ചെമ്പന്‍ വിനോദ് ജോസ്, സിജു സണ്ണി, സജിന്‍ ഗോപു,  അസിം ജമാൽ,  സജിൻ ഗോപു,  സിജു സണ്ണി,  അഫ്സൽ പി എച്ച്,  അബിൻ ബിനോ,  അനന്തരാമൻ അജയ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.  2007ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഹൊറര്‍ കോമഡിയായി ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം സനു താഹിര്‍ ആണ്.  ജോണ്‍പോള് ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നിവയുടെ ബാനറില്‍ ജോണ്‍പോള്‍ ജോര്‍ജ്,  ഗിരീഷ് ഗംഗാധരന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. കിരണ്‍ ദാസാണ് ചിത്രത്തിന്റെ എഡിറ്റര്‍. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണം ചെയ്തത്‌. മൗത്ത് പബ്ലിസിറ്റിയിലൂടെ വന്‍വിജയമായി തീര്‍ന്ന ചിത്രത്തിന് വിദേശത്തും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. റിലീസ് ചെയ്ത് 11 ദിവസം കൊണ്ട് ചിത്രം 25 കോടിയായിരുന്നു തിയേറ്ററുകളില്‍ നിന്നും നേടിയത്. 2023 ഫെബ്രുവരി 3നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. തിയേറ്റര്‍ റിലീസ് - 2023 ഫെബ്രുവരി 3 ഒടിടി റിലീസ് - 2023 ഏപ്രില്‍ 7 - ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍
Read More

രോമാഞ്ചം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

രോമാഞ്ചം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജിത്തു മാധവൻ
ഛായാഗ്രഹണം സാനു താഹിർ
സംപാദക കിരണ്‍ ദാസ്‌
സംഗീതം സുശിന്‍ ശ്യാം
നിര്‍മ്മാതാവ്‌ സൗബിന്‍ ഷാഹിര്‍, ഗിരീഷ് ഗംഗാധരൻ, ജോണ്‍ പോള്‍ ജോര്‍ജ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

രോമാഞ്ചം വിമർശകരുടെ അവലോകനം

https://www.mathrubhumi.com
ചിരിപ്പിച്ചും പേടിപ്പിച്ചും 'രോമാഞ്ചം'; മലയാളത്തിന് വീണ്ടും ഒരു ഹൊറര്‍ കോമഡി എന്റര്‍ടെയ്നർ.
https://www.manoramaonline.com
വളരെ ലളിതമായ ഒരു കഥ. തികച്ചു സ്വാഭാവികമായ കഥാപരിസരം. പക്ഷേ ഒരു ഓളത്തിലിരുന്ന് സിനിമ കണ്ടുകണ്ട് ചിരിച്ച് ഊപ്പാടിളകുകയെന്ന അനുഭവം ഏറെക്കാലത്തിനു ശേഷമാണ് തിയറ്ററിൽനിന്നു കിട്ടുന്നത്. ഉറപ്പിച്ചു പറയാം, കാണികൾക്കു രോമാഞ്ചിഫിക്കേഷനുണ്ടാക്കുന്ന അനുഭവമായി ‘രോമാഞ്ചം’ മാറുന്നുണ്ട്.

രോമാഞ്ചം ട്രെയിലർ

Video Thumbnail

രോമാഞ്ചം പാട്ടുകൾ

രോമാഞ്ചം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

രോമാഞ്ചം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+