X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

വിശ്വസിച്ചേ പറ്റൂ, ഇതൊക്കെ ഒരാള്‍ തന്നെയാണ്! മോഹന്‍ലാലിന്റെ കിടിലന്‍ മേക്കോവറുകള്‍

Author Administrator | Updated: Monday, March 13, 2023, 08:54 AM [IST]

കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോവുന്ന നടനാണ് മോഹന്‍ലാല്‍.അതിനായി ശരീരഭാരം കൂട്ടാനും കുറയ്ക്കാനും എല്ലാം ലാലേട്ടന്‍ റെഡിയാണ്. അതുകൊണ്ടു തന്നെയാണ് വാനപ്രസ്ഥം, ഗുരു പോലുള്ള സിനിമകള്‍ മലയാളികള്‍ക്ക് ലഭിച്ചത്. എന്നാല്‍ ഒടിയന്‍ മാണിക്യത്തിനായി നടത്തിയ മേക്കോവറുകള്‍ കാരണം മോഹന്‍ലാലിന് അതിരൂക്ഷമായ പരിഹാസങ്ങളും നേരിടേണ്ടി വന്നിരുന്നു. മേക്കോവറുകള്‍ കൊണ്ട് എന്നും മലയാള സിനിമയെ ഞെട്ടിക്കുന്ന മോഹന്‍ലാലിന്റെ ശ്രദ്ധിക്കപ്പെട്ട ചില കഥാപാത്രങ്ങളിതാ.


cover image
ഒടിയന്‍
1

ഗുരു, വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലെ മേക്കോവറിലൂടെ എല്ലാവരെയും ഒരുപോലെ അമ്പരിപ്പിച്ചപ്പോള്‍ മേക്കോവറിലൂടെ തന്നെ അതിരൂക്ഷമായ ട്രോളുകള്‍ ഏറ്റുവാങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. മീശയും താടിയും വടിച്ച് ശരീരഭാരം കുറച്ച് വലിയ രീതിയിലുള്ള മേക്കോവറുകള്‍ നടത്തിയിട്ടും ഒടിയന്‍ തിയേറ്ററുകളില്‍ വന്‍പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഒടിയന്‍ മാണിക്യം ട്രോള്‍ പേജുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

ഗുരു
2

അവതരണ രീതി കൊണ്ടും മേക്കിങ്ങ് കൊണ്ടും മലയാള സിനിമയുടെ അഭിമാനം വനോളമുയര്‍ത്തിയ മോഹന്‍ലാല്‍ ചിത്രമാണ് ഗുരു. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ വന്‍പരാജയമായിരുന്നു ഏറ്റുവാങ്ങിയത് എന്നതാണ് മറ്റൊരു സത്യം. ഓസ്‌കാര്‍ നോമിനേഷന്‍ വരെ നേടിയ ചിത്രത്തില്‍ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ മേക്കോവറാണ് ഏറെ പ്രധാനപ്പെട്ടത്. സാങ്കല്‍പികമായ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ മലയാള സിനിമ അന്നുവരെ കാണാത്ത തരത്തിലുള്ള വസ്ത്രങ്ങളും മേക്കാവറുമായിരുന്നു ചിത്രത്തിന്റെ മേക്കപ്പ്മാന്‍ പട്ടണം റഷീദും, കോസ്റ്റിയൂം ഡിസൈനറുമായ എസ്.ബി സതീശനും ഒരുക്കിയത്. കാലത്തിനു മുമ്പേ സഞ്ചരിച്ച സിനിമയെന്ന് വര്‍ഷങ്ങള്‍ക്കിപ്പിറവും സിനിമാപ്രേമികള്‍ എടുത്തു പറയുന്ന ചിത്രം മോഹന്‍ലാലിന്റെ മികച്ച സിനിമ കൂടിയാണ്.  

വാനപ്രസ്ഥം
3

കുഞ്ഞിക്കുട്ടന്‍ എന്ന കഥകളി കലാകാരനായി മോഹന്‍ലാല്‍ പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിച്ച സിനിമയാണ് വാനപ്രസ്ഥം. ഷാജി എന്‍ കരുണിന്റെ സംവിധാനത്തില്‍ 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നു കൂടിയാണ്. ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും മോഹന്‍ലാലിന് ലഭിച്ചിരുന്നു.  

പ്രണയം
4

അന്നുവരെ കണ്ട സ്‌റ്റൈലിഷ് നായക കഥാപാത്രങ്ങളില്‍ നിന്നെല്ലാം മാറി കഥാപാത്രത്തിന്റെ മേക്കോവറിലൂടെ മോഹന്‍ലാല്‍ ഞെട്ടിച്ച സിനിമയാണ് പ്രണയം. ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തില്‍ മാത്യൂസ് എന്ന വയോധികനായിട്ടായിരുന്നു മോഹന്‍ലാല്‍ എത്തിയത്. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരമടക്കം നിരവധി അവാര്‍ഡുകളും ലഭിച്ചിരുന്നു.  

ഉടയോന്‍
5

മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ നിറഞ്ഞാടിയ ചിത്രമായിരുന്നു 2005ല്‍ പുറത്തിറങ്ങിയ ഉടയോന്‍. ശൂരനാട് കുഞ്ഞുവും ശൂരനാട് പാപ്പോയിയുമായി ഒരേ സമയം വയോധികനായും ചെറുപ്പക്കാരനായും മേക്കോവറിലൂടെ മോഹന്‍ലാല്‍ അമ്പരപ്പിച്ചെങ്കിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+