മമ്മൂട്ടിക്കൊപ്പം തന്നെ 2022ല്‍ അതിഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച നടിയാണ് ബിന്ദു പണിക്കര്‍. സ്ഥിരം ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും മാറി റോഷാക്കിലെ സീതാമ്മയായി ബിന്ദു പണിക്കര്‍ നിറഞ്ഞാടുകയായിരുന്നു ചിത്രത്തില്‍. സിനിമ കണ്ടിറങ്ങിയവരെല്ലാം മമ്മൂട്ടിക്കൊപ്പം തന്നെ ബിന്ദു പണിക്കറുടെ പ്രകടനത്തെക്കുറിച്ചും വാതോരാതെ സംസാരിച്ചിരുന്നു. 2022ലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ തേച്ചുമിനുക്കിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നടിമാര്‍ ഇവരാണ്.