twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    മീര വാസുദേവ് മുതല്‍ മിത്ര കുര്യന്‍ വരെ; വെള്ളിത്തിരയില്‍ നിന്നും വന്ന് ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയവര്‍

    Author Administrator | Updated: Monday, August 22, 2022, 06:42 PM [IST]

    തന്മാത്ര എന്ന ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ മീര വാസുദേവ് ഇന്ന് ടെലിവിഷന്‍ സീരിയലുകളിലാണ് സജീവം. ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലെ സുമിത്രയായി ചുരുങ്ങിയ കാലം കൊണ്ടാണ് മീര ടെലിവിഷന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്. മീര വാസുദേവിനെപ്പോലെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായ താരങ്ങളിതാ.

    cover image
    Meera Vasudevan

    മീരാ വാസുദേവ്

    1

    തന്മാത്ര എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് മീര വാസുദേവ്. സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്ത മീര ഇന്ന് ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സുമിത്രയാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പര കുടുംബവിളക്കിലെ പ്രധാന കഥാപാത്രത്തെയാണ് മീര ഇപ്പോള്‍ അവതരിപ്പിക്കുന്നത്.

    Chippy

    ചിപ്പി

    2

    തലസ്ഥാനം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ചിപ്പി ഇന്ന് ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ സാന്ത്വനമാണ് ചിപ്പി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ടെലിവിഷന്‍ സീരിയല്‍.  

    Mithra Kurian

    മിത്ര കുര്യൻ

    3

    ബോഡിഗാര്‍ഡിലെ സേതുലക്ഷ്മിയായി പ്രേക്ഷക മനസ്സില്‍ ഇടം  നേടിയ മിത്ര കുര്യന്‍ ഇന്ന് ടെലിവിഷന്‍ സീരിയലുകളിലാണ് സജീവം. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന 'അമ്മ മകള്‍; ആണ് മിത്ര അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട സീരിയല്‍.  

    Dhanya Mary Varghese

    ധന്യ മേരി വര്‍ഗീസ്‌

    4

    തലപ്പാവ്, നായകന്‍, കോളേജ് ഡെയ്‌സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ധന്യ മേരീ വര്‍ഗീസും ഇന്ന് ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ്. ടെലിവിഷന്‍ സീരിയലുകള്‍ക്കൊപ്പം തന്നെ ബിഗ് ബോസ് മലയാളം നാലാം സീസണിലും ധന്യ പങ്കെടുത്തിരുന്നു.  

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X