മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു മമ്മൂട്ടി നായകനായി എത്തിയ 'കഥ പറയുമ്പോള്‍'. ശ്രീനിവാസന്റെ തിരക്കഥയില്‍ എം. മോഹനന്‍ സംവിധാനം ചെയ്ത ചിത്രം പിന്നീട് തെലുങ്ക്, തമിഴ് ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. എന്നാല്‍ റീമേക്കുകള്‍ ബോക്‌സോഫിസില്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. കഥ പറയുമ്പോള്‍ പോലെ റീമേക്ക് ചെയ്ത് പരാജയപ്പെട്ട മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളിതാ.