X
മലയാളം » സിനിമകള്‍ » കഥ പറയുമ്പോൾ
കഥ പറയുമ്പോൾ

കഥ പറയുമ്പോൾ

Drama | 14 Dec 2007 |
Malayalam

2.5 /5 Users

5 /5 Filmibeat

കഥ പറയുമ്പോൾ കഥ

2007-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്‌ 'കഥ പറയുമ്പോൾ'. എം മോഹനൻ സം‌വിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ശ്രീനിവാസനാണ്‌. വാണിജ്യ വിജയവും അതോടൊപ്പം നിരൂപക പ്രശംസയും പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇത്. മേലുകാവ് എന്ന ഗ്രാമീണ പശ്ചാത്തലത്തെ ഇതിവൃത്തമാക്കുന്ന ഈ ചിത്രം ഗ്രാമത്തിലെ താഴെ തട്ടിലുള്ള ജനങ്ങളുടെ ജീവിത രീതിയേയും ചലച്ചിത്രനടന്റെ താരപദവിയേയും വളരെ സൂക്ഷ്മമായും അതോടൊപ്പം വിദഗ്ദമായും നിരീക്ഷിക്കുകയും അടയളപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഈ ചിത്രത്തിന്റെ കഥാതന്തു സൗഹൃദമാണെന്ന് പറയാം. അതായത്, ഗ്രാമത്തിലെ ഒരു സാധാരണ ക്ഷുരകനും മലയാള ചലച്ചിത്രത്തിലെ ഒരു സൂപ്പർ സ്റ്റാറും തമ്മിലുള്ള സൗഹൃദം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ശ്രീനിവാസൻ ബാലൻ എന്ന പ്രധാന കഥാപാത്രമായി വേഷമിടുന്നു. സൂപ്പർസ്റ്റാറായ അശോക്‌രാജിനെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്‌.  ഒരുമിച്ച് സ്കൂളിൽ പഠിച്ച ബാലനും അശോക്‌രാജും തമ്മിലുള്ള കുട്ടിക്കാലത്തെ ബന്ധത്തിന്റെ കഥയാണിത്. വർഷങ്ങൾക്ക് ശേഷം ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അശോകരാജ് മേലൂക്കാവ് എന്ന ഗ്രാമത്തിലേക്ക് വരുന്നു. ഗ്രാമത്തിൽ ഒരു ബാർബർ ഷാപ്പ് നടത്തുകയാണ്‌ അശോക് രാജിന്റെ ഉറ്റ സുഹൃത്തായ ബാലൻ. ബാലനും അശോക്‌രാജും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പിന്നീട് ഗ്രാമത്തിലാകെ പരക്കുകയാണ്‌. ഇവർ തമ്മിലുള്ള സൗഹൃദം ഗ്രാമത്തിൽ സംസാര വിഷയമാവുകയും ബാലൻ ഗ്രാമീണരുടെ ശ്രദ്ധാകേന്ദ്രമാവുകയും ചെയ്യുന്നു.സാമ്പത്തികമായോ മറ്റു തരത്തിലുള്ളതോ ആയ എന്തു സഹായവും ബാലന് ചെയ്തുകൊടുക്കാൻ ഗ്രാമീണർ തിടുക്കം കൂട്ടുന്നു. പിന്നീടങ്ങോട്ട് ഭാഗ്യ ദിനങ്ങളാണ്‌ ബാലനും കുടുംബത്തിനും. പക്ഷേ ഒരു സത്യമുണ്ട് ബാലൻ ഒരിക്കലും സൂപ്പർസ്റ്റാറുമായുള്ള തന്റെ ഉറ്റബന്ധം ഗ്രാമത്തിലെ ആരോടും വെളിപ്പെടുത്തിയിരുന്നില്ല. പിന്നെങ്ങനെ ഇവർ തമ്മിലുള്ള സൗഹൃദം ജനങ്ങൾ അറിയും എന്ന ചോദ്യം അപ്പോഴും ബാക്കിയാവുന്നു. ഉറ്റബന്ധത്തിന്റെ ഈ കഥകളൊക്കെ ഒരു സാധാരണ ഗ്രാമീണന്റെ ജീവിതത്തെ എങ്ങനെ ദോഷകരമായി ബാധിക്കാം എന്നാണ്‌ കഥാകൃത്ത്‌ പറയാൻ ശ്രമിക്കുന്നത്. പണം പലിശക്ക്‌ കൊടുക്കുന്ന ഗ്രാമത്തിലെ ഈപ്പച്ചൻ മുതലാളി ഒരു തിരിയുന്ന കസേരയും മറ്റു പുതിയ ഉപകരണങ്ങളും നൽകി ബാലനെ സഹായിക്കുന്നു. സൂപ്പർ സ്റ്റാറിനെ ഒന്ന് അടുത്തുകാണുന്നതിന്‌ വേണ്ടി ഗ്രാമത്തിലെ ഓരോർത്തർക്കും ബാലനെ സഹായിക്കണമെന്നത് ഒരു സ്വകാര്യ ആഗ്രഹമാണ്‌. ദാസനെ പോലുള്ള ചിലർക്ക് ബാലനുമായുള്ള ബന്ധമുപയോഗിച്ച് സൂപ്പർസ്റ്റാറിനെകൊണ്ട് അദ്ദേഹത്തിന്റെ പുതിയ പടത്തെ കുറിച്ച് രണ്ട് വാക്ക് എഴുതിപ്പിക്കണമെന്നുണ്ട്.ഇതിനെല്ലാമുപരിയായി ബാലൻ സൂപ്പർസ്റ്റാറായ അശോക്‌രാജിനെ കണ്ട് തന്റെ പരിചയം പുതുക്കുന്നതിന്‌ മടിച്ചു നിൽക്കുന്നു. എല്ലാ ദിവസവും കാണുന്ന ഗ്രാമീണരിൽ നിന്ന് അശോക്‌രാജ് തന്നെ എങ്ങനെ തിരിച്ചറിയും എന്നതാണ്‌ ബാലനെ കുഴക്കുന്ന സംശയം. ഇത് ബാലന്‌ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്‌. അശോക്‌രാജുമായുള്ള ഇല്ലാത്ത ബന്ധത്തെ സംബന്ധിച്ച് പറഞ്ഞ് ബാലൻ തങ്ങളെ വഞ്ചിക്കുകയാണെന്ന് ജനങ്ങളിലാകെ പ്രചരിക്കുകയാണ്‌. ഒടുവിൽ അശോക്‌ രാജിൽ നിന്ന് തന്നെ ജനങ്ങൾ സത്യം മനസ്സിലാക്കുന്നു.
Read More

കഥ പറയുമ്പോൾ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കഥ പറയുമ്പോൾ ക്രൂ വിവരങ്ങൾ

സംവിധായകന്‍ എം മോഹനൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എം ജയചന്ദ്രൻ
നിര്‍മ്മാതാവ്‌ മുകേഷ്, ശ്രീനിവാസൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കഥ പറയുമ്പോൾ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കഥ പറയുമ്പോൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+