twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    ക്യാമറയുടെ മുന്നില്‍ നിന്നും പിന്നിലേക്ക്; നടന്മാര്‍ സംവിധായകരായപ്പോള്‍

    Author Administrator | Updated: Friday, April 24, 2020, 01:12 PM [IST]

    വടക്കൻ കളരികളിൽ എണ്ണം പറഞ്ഞു വെട്ടുന്ന പാരമ്പര്യമുണ്ടെന്നറിയാം....പക്ഷേ സ്റ്റീഫന്റെ കളരിയിൽ വെട്ടിന്റെ എണ്ണം അല്ല... ആഴം ആണ് കണക്ക്! പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിലെ ഓരോ ഡയലോഗും പ്രേക്ഷകര്‍ക്ക് ഇന്നും കാണാപ്പാഠമാണ്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രം കൂടിയായ ലൂസിഫര്‍ 200 കോടി ക്ലബിൽ ഇടം പിടിച്ച ആദ്യ മലയാള ചിത്രം കൂടിയായിരുന്നു. പൃഥ്വിരാജ് മാത്രമല്ല നടന്മാരായി തിളങ്ങി പിന്നീട്‌ സംവിധാനം ചെയ്ത ആദ്യ ചിത്രത്തിലൂടെതന്നെ പ്രേക്ഷകരെ ഞെട്ടിച്ച നിരവധി ചലച്ചിത്ര നടന്മാര്‍ ഇന്ന് മലയാളത്തിലുണ്ട്.

    cover image
    Venu Nagavalli

    വേണു നാഗവള്ളി

    1

    കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാണ് വേണു നാഗവള്ളി സിനിമയിലെത്തുന്നത്. ചിത്രത്തിലെ രാഹുലന്‍ എന്ന കഥാപാത്രത്തിലൂടെ അദ്ധേഹം മലയാളികളുടെ പ്രിയപ്പെട്ട നടനായി. എന്നാല്‍ നടനെന്നതിപ്പുറം സംവിധായകനും തിരക്കഥാകൃത്തും കൂടിയായിരുന്നു വേണു. 1986ല്‍ പുറത്തിറങ്ങിയ സുഖമോ ദേവിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് സര്‍വകലാശാല, ലാല്‍സലാം, ഏയ് ഓട്ടോ, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

    prathap k pothan

    പ്രതാപ് കെ പോത്തന്‍

    2

    മറക്കാനാവത്ത ഒട്ടനവധി കഥാപാത്രങ്ങളെ മലയാളികള്‍ക്ക്‌ സമ്മാനിച്ച നടനും സംവിധായകനുമാണ് പ്രതാപ് കെ പോത്തന്‍. മീണ്ടും ഒരു കാതല്‍ കതൈ ആണ് സംവിധാനം ചെയ്ത ആദ്യ തമിഴ് ചിത്രം. 1987ല്‍ പുറത്തിറങ്ങിയ ഋതുഭേദം ആണ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം. ഡെയ്‌സി, ഒരു യാത്രാമൊഴി, എന്നിവയാണ് മലയാളത്തില്‍ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.  

    Sreenivasan

    ശ്രീനിവാസൻ

    3

    മലയാളത്തിന്റെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസന്‍. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളായ വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയവയാണ് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഈ രണ്ടു ചിത്രങ്ങളിലും ശ്രീനിവാസന്‍ തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.

    Jagathy Sreekumar

    ജഗതി ശ്രീകുമാർ

    4

    മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഏകദേശം 1500 ഓളം മലയാളചിത്രങ്ങളില്‍ അദ്ധേഹം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.  1998ല്‍ പുറത്തിറങ്ങിയ കല്യാണഉണ്ണികള്‍, 1989ല്‍ പുറത്തിറങ്ങിയ അന്നകുട്ടീ കോടമ്പക്കം വിളിക്കുന്നു എന്നിവയാണ് സംവിധാനം ചെയ്ത മലയാള ചിത്രങ്ങള്‍.

    Madhupal

    മധുപാൽ

    5

    2008-ൽ പുറത്തിറങ്ങിയ തലപ്പാവ് ആണ് മധുപാല്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 2012ല്‍ പുറത്തിറങ്ങിയ ഒഴിമുറി, ക്രോസ്‌റോഡ്, 2018ല്‍ പുറത്തിറങ്ങിയ ഒരു കുപ്രസിദ്ധ പയ്യന്‍ എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.   

    Vineeth Sreenivasan

    വിനീത് ശ്രീനിവാസന്‍

    6

    2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ വിനീത് സംവിധാന രംഗത്തേക്ക് കടക്കുന്നത്. നിവിന്‍ പോളിയുടെ ആദ്യ ചിത്രം കൂടിയായ ചിത്രം തിയേറ്ററുകളില്‍ നിന്നും ഗംഭീര വിജയമാണ് നേടിയത്.  

    Siddharth Bharathan

    സിദ്ധാർഥ് ഭരതൻ

    7

    2012ല്‍ പുറത്തിറങ്ങിയ നിദ്രയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം. തുടര്‍ന്ന് ചന്ദ്രേട്ടന്‍ എവിടെയാ, വാര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.  

    Nadirsha

    നാദിര്‍ഷ

    8

    2015ലെ സൂപ്പര്‍ഹിറ്റ് ചിത്രം അമര്‍ അക്ബര്‍ അന്തോണിയാണ് നാദിര്‍ഷ സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം മേരാ നാം ഷാജി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.  

    Prithviraj Sukumaran

    പൃഥ്വിരാജ് സുകുമാരന്‍

    9

    വടക്കൻ കളരികളിൽ എണ്ണം പറഞ്ഞു വെട്ടുന്ന പാരമ്പര്യമുണ്ടെന്നറിയാം....പക്ഷേ സ്റ്റീഫന്റെ കളരിയിൽ വെട്ടിന്റെ എണ്ണം അല്ല... ആഴം ആണ് കണക്ക്! പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിലെ ഓരോ ഡയലോഗും പ്രേക്ഷകര്‍ക്ക് ഇന്നും കാണാപ്പാഠമാണ്. 150 കോടി സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച മോഹന്‍ലാലിന്റെ തന്നെ പുലിമുരുകനെ മറികടന്നായിരുന്നു ലൂസിഫര്‍ 200 കോടി സ്വന്തമാക്കിയത്.

    Ramesh Pisharodi

    രമേശ് പിഷാരടി

    10

    2018ല്‍ പുറത്തിറങ്ങിയ പഞ്ചവര്‍ണതത്ത എന്ന ചിത്രത്തിലൂടെയാണ് രമേഷ് പിഷാരടി സംവിധാനരംഗത്തേക്ക് കടന്നുവന്നത്. ഈ ചിത്രത്തിനുശേഷം 2019ല്‍ മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രം സംവിധാനം ചെയ്തു.  

    Kalabhavan Shajohn

    11

    2019ല്‍ പുറത്തിറങ്ങിയ ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലൂടെയാണ്‌ കലാഭവന്‍ ഷാജോണ്‍ സംവിധാനരംഗത്തേക്ക് കടന്നുവന്നത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്‌.  

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X