അന്നും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട സിനിമകളിലൊന്നാണ് മോഹന്‍ലാലും ശാരിയും ഒന്നിച്ചെത്തിയ 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍'. കെ.കെ സുധാകരന്‍ എഴുതിയ 'നമുക്ക് ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം' എന്ന നോവല്‍ പത്മരാജന്‍ വെള്ളിത്തിരയിലെത്തിച്ചപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ചതോ മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രണയചിത്രം. 1986ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരമടക്കം നിരവധി അവാര്‍ഡുകളും ലഭിച്ചിരുന്നു. നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍ പോലെ നോവലുകളെ അടിസ്ഥാനമാക്കി ഒരുക്കിയ 5 പ്രധാനപ്പെട്ട മലയാള സിനിമകളിതാ.