twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    പണം വാരും താരങ്ങൾ; 2020ൽ താരങ്ങളുടെ പ്രതിഫലം

    Author Administrator | Updated: Friday, December 11, 2020, 07:04 PM [IST]

    ചലച്ചിത്ര താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് കാലങ്ങളായി ചര്‍ച്ചകള്‍ നടക്കാറുണ്ട്. സിനിമാതാരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള വാര്‍ത്തളെല്ലാം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവാറുമുണ്ട്. 2020ല്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയത് മോഹന്‍ലാല്‍ ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയും പൃഥ്വിരാജുമാണ് മോഹന്‍ലാലിന് തൊട്ടുപിന്നില്‍. അത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന പ്രതിഫലം വാങ്ങിയ മലയാള സിനിമയിലെ പ്രധാന താരങ്ങളിവരാണ്.

    cover image
    Mohanlal

    മോഹന്‍ലാല്‍

    1

    സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ് മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരം. 4 മുതല്‍ 5 കോടിവരെയാണ് താരത്തിന്റെ പ്രതിഫലം. മലയാളം ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് 5 കോടിയും മറ്റു ഭാഷകളിലെ ചിത്രങ്ങള്‍ക്ക് 8 കോടിയുമാണ് പ്രതിഫലം. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ കാപ്പാന്‍ എന്ന ചിത്രത്തിനുവേണ്ടി മോഹന്‍ലാല്‍ 8 കോടി പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയ്ക്കുവേണ്ടി മോഹന്‍ലാല്‍ 12 കോടി പ്രതിഫലം വാങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

    Mammootty

    മമ്മൂട്ടി

    2

    മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന മലയാളത്തിലെ മറ്റൊരു താരം. 4 മുതല്‍ 5 കോടി വരെയാണ് മെഗാസ്റ്റാറിന്റെ പ്രതിഫലം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിനിമാതാരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന ആവശ്യവുമായി സിനിമാ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തുവന്നിരുന്നു. തുടര്‍ന്ന് ഈ പ്രതിസന്ധിയെ മറികടക്കാനായി മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പ്രതിഫലം കുറച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.    

    Prithviraj Sukumaran

    പൃഥ്വിരാജ് സുകുമാരന്‍

    3

    നടന്‍ എന്നതിലുപരി തന്റെ നിലപാടുകളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ്‌ പൃഥ്വിരാജ് സുകുമാരന്‍. 16 വര്‍ഷങ്ങള്‍ക്കു മുമ്പ് രഞ്ജിത്തിന്റെ നന്ദനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് ലൂസിഫര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ്. മോഹന്‍ലാല്‍ നായനായി എത്തിയ ചിത്രം സൂപ്പര്‍ഹിറ്റാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൃഥ്വിരാജിന്റെ ജനപ്രീതി വര്‍ദ്ധിച്ചതോടെ പ്രതിഫലവും കൂടുകയായിരുന്നു. 2 മുതല്‍ 3 കോടി രൂപ വരെയാണ് പൃഥ്വിരാജ് ഒരു ചിത്രത്തിനായി ഇപ്പോള്‍ വാങ്ങുന്നത്.

    Nivin Pauly

    നിവിന്‍ പോളി

    4

    മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന നിവിന്‍ പോളി കൈ നിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ ആണ്‌ ഏറ്റവും ഒടുവിലായി നിവിന്റെതായി പുറത്തിറങ്ങിയ ചിത്രം. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് മൂത്തോനിലൂടെ നിവിന്‍ പോളി പ്രേക്ഷകര്‍ക്ക് നല്‍കിയത്. 1 മുതല്‍ 2 കോടിവരെയാണ് മലയാളത്തിന്റെ പ്രിയതാരം നിവിന്‍പോളി ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം.  

    Dulquer Salmaan

    ദുൽഖർ സൽമാൻ

    5

    ശ്രീനാഥ് രാമചന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെ മലയാള സിനിമയയില്‍ അരങ്ങേറ്റം കുറിച്ച ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് മലയാള സിനിമയുടെ എല്ലാമെല്ലാമാണ്.  ബോക്‌സോഫീസ് ഹിറ്റായിലെങ്കിലും സെക്കന്‍ഡ് ഷോ ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തിന്റെ വിജയചിത്രങ്ങളിലൊന്നു തന്നെയാണ്. തുടര്‍ന്ന് ഉസ്താദ് ഹോട്ടലിലെ ഫൈസിയായും കമ്മട്ടിപ്പാടത്തിലെ കൃഷ്ണനായും ചാര്‍ളിയായും ദുല്‍ഖര്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച ദുല്‍ഖര്‍ പ്രതിഫലം വാങ്ങുന്നതിനു മുന്‍പ് ചിത്രത്തിന്റെ ബജറ്റ് പരിഗണിക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 80 ലക്ഷം മുതല്‍ 2 കോടിവരെയാണ് താരത്തിന്റെ പ്രതിഫലം.  

    Fahadh Faasil

    ഫഹദ് ഫാസില്‍

    6

    കയ്യെത്തും ദൂരത്തിലൂടെ വന്ന് വന്‍ പരാജയം ഏറ്റുവാങ്ങി വെളളിത്തിരയില്‍ നിന്നും തിരിച്ചുപോവേണ്ടി വന്ന ചെറുപ്പക്കാരന്‍. എന്നാല്‍ പരാജയത്തില്‍ നിന്നും വീണ്ടും ആ ചെറുപ്പക്കാരന്‍ എഴുന്നേറ്റുനിന്നു. ഏഴുവര്‍ഷങ്ങള്‍ക്കുശേഷം കേരളകഫേയിലൂടെ അതിഗംഭീരമായ തിരിച്ചുവരവ്‌. പിന്നീട് മലയാള സിനിമ കണ്ടത് ഫഹദ് ഫാസില്‍ എന്ന നടനെ. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ സിറിള്‍ സി മാത്യൂവായും, റസൂലായും, സോളമനായും പ്രസാദായും പ്രേക്ഷകരെ ഞെട്ടിച്ച ഫഹദിന്റെ പ്രതിഫലം 70 മുതല്‍ 80 ലക്ഷം വരെയാണ്. 

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X