അന്നും ഇന്നും ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അമ്പിളി ദേവി. ബാലതാരമായി മിനിസ്‌ക്രീനിലെത്തിയ അമ്പിളി വളരെ പെട്ടെന്നായിരുന്നു നായികയായി തിളങ്ങിയത്. പിന്നീട് സീരിയലുകളിലും സിനിമകളിലും ഒരുപോലെ അമ്പിളി തിളങ്ങി. എന്നാല്‍ ആദ്യ വിവാഹവും രണ്ടാം വിവാഹവും അമ്പിളിയുടെ കരിയറിനെ തന്നെ ബാധിച്ചിരുന്നു. രണ്ടാം വിവാഹത്തിന് പിന്നാലെ ഗര്‍ഭിണിയായ താരം ഏതാണ്ട് രണ്ടര വര്‍ഷക്കാലം അഭിനയത്തില്‍ നിന്നും തന്നെ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ടെലിവിഷനിലേക്ക് ഗംഭീര തിരിച്ചുവരവ് തന്നെ അമ്പിളി നടത്തിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിലേക്ക് അമ്പിളിയും എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിയറില്‍ തിളങ്ങിയപ്പോഴും സ്വകാര്യ ജീവിതത്തില്‍ പരാജയപ്പെട്ടുപോയ അമ്പിളി ദേവിക്ക് എന്താണ് സംഭവിച്ചത് ?
2009ലായിരുന്നു അമ്പിളി ദേവിയുടെ ആദ്യ വിവാഹം. ക്യാമറാമാന്‍ ലോവലായിരുന്നു ആദ്യ ഭര്‍ത്താവ്. എന്നാല്‍ 2018ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. ആദ്യ വിവാഹത്തില്‍ എട്ട് വയസുള്ള ഒരു മകനുണ്ട് അമ്പിളിക്ക്.
രണ്ടാം വിവാഹം പിന്നാലെ വിവാദം, ഇനി ബിഗ് ബോസിലേക്ക്; അമ്പിളി ദേവിയുടെ ജീവിതത്തില്‍ സംഭവിച്ചതെന്ത് ?-/top-listing/from-broken-second-marriage-to-bigg-boss-what-happened-in-ambili-devis-life-4-2260.html#ആദ്യ-വിവാഹം
2
2019 ജനുവരിയിലായിരുന്നു സീരിയല്‍ താരം ആദിത്യന്‍ ജയനുമായുള്ള അമ്പിളിയുടെ രണ്ടാം വിവാഹം നടന്നത്. പ്രേക്ഷകര്‍ക്ക് ഒരു സൂചനയും നല്‍കാതെയായിരുന്നു ഇരുവരുടെയും വിവാഹം. പിന്നാലെ ഇവര്‍ക്ക് ഒരു മകന്‍ ജനിക്കുകയും ചെയ്തിരുന്നു. വിവാഹശേഷം മലയാളത്തിലെ പ്രമുഖ ചാനലുകളിലെല്ലാം താരങ്ങളുടെ അഭിമുഖങ്ങളും വന്നിരുന്നു.
രണ്ടാം വിവാഹം പിന്നാലെ വിവാദം, ഇനി ബിഗ് ബോസിലേക്ക്; അമ്പിളി ദേവിയുടെ ജീവിതത്തില്‍ സംഭവിച്ചതെന്ത് ?-/top-listing/from-broken-second-marriage-to-bigg-boss-what-happened-in-ambili-devis-life-4-2260.html#വൈറലായ-രണ്ടാം-വിവാഹം
3
രണ്ടാമത്തെ മകന്‍ ജനിച്ച് മാസങ്ങള്‍ പിന്നിട്ടതോടെയായിരുന്നു ആദിത്യന്‍ ജയനെതിരെ ഗാര്‍ഹിക പീഢന പരാതിയുമായി അമ്പിളി ദേവി രംഗത്ത് വന്നത്. ഇതോടെ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു.
രണ്ടാം വിവാഹം പിന്നാലെ വിവാദം, ഇനി ബിഗ് ബോസിലേക്ക്; അമ്പിളി ദേവിയുടെ ജീവിതത്തില്‍ സംഭവിച്ചതെന്ത് ?-/top-listing/from-broken-second-marriage-to-bigg-boss-what-happened-in-ambili-devis-life-4-2260.html#രണ്ടാം-വിവാഹവും-പൊരുത്തക്കേടിലേക്ക്
4
അമ്പിളി ദേവിയുമായുള്ള വിവാഹത്തിനുശേഷം ആദിത്യന്‍ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായതാണ് ഇരുവരുടെയും ദാമ്പത്യത്തില്‍ വില്ലനായത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പിന്നാലെ ആദിത്യന് മുമ്പും പല സത്രീകളുമായും പ്രണയമുണ്ടായിരുന്നു എന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു. കൂടാതെ ആദിത്യന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ച് അമ്പിളി ദേവിയും കുടുംബവും തന്നെ പല അഭിമുഖങ്ങളിലും തുറന്നു പറയുകയും ചെയ്തിരുന്നു.
രണ്ടാം വിവാഹം പിന്നാലെ വിവാദം, ഇനി ബിഗ് ബോസിലേക്ക്; അമ്പിളി ദേവിയുടെ ജീവിതത്തില്‍ സംഭവിച്ചതെന്ത് ?-/top-listing/from-broken-second-marriage-to-bigg-boss-what-happened-in-ambili-devis-life-4-2260.html#ആദിത്യന്-മറ്റൊരു-പ്രണയം
5
ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെയായിരുന്നു ആദിത്യന്‍ ജയന്‍ വീട്ടിലെത്തി ആയുധം കാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അമ്പിളി ദേവി പുറത്ത് വിട്ടത്. 2021 ഏപ്രില്‍ 23നായിരുന്നു ആദിത്യന്‍ അമ്പിളിയുടെ വീട്ടിലെത്തിയതും എല്ലാവരെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയത്.
രണ്ടാം വിവാഹം പിന്നാലെ വിവാദം, ഇനി ബിഗ് ബോസിലേക്ക്; അമ്പിളി ദേവിയുടെ ജീവിതത്തില്‍ സംഭവിച്ചതെന്ത് ?-/top-listing/from-broken-second-marriage-to-bigg-boss-what-happened-in-ambili-devis-life-4-2260.html#തെളിവായ-സിസിടിവി-ദൃശ്യങ്ങള്‍
6
പ്രശ്‌നങ്ങള്‍ വഷളായതോടെയായിരുന്നു ആദിത്യന്‍ ജയനെതിരെ അമ്പിളി ഗാര്‍ഹിക പീഢനത്തിന് പരാതി നല്‍കിയത്. തുടര്‍ന്ന് ചവറ പോലീസ് ആദിത്യനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ കര്‍ശന ഉപാധികളോടെ താരത്തിന് ജാമ്യം അനുവദിക്കുകയും ചെയ്യുകയായിരുന്നു.
രണ്ടാം വിവാഹം പിന്നാലെ വിവാദം, ഇനി ബിഗ് ബോസിലേക്ക്; അമ്പിളി ദേവിയുടെ ജീവിതത്തില്‍ സംഭവിച്ചതെന്ത് ?-/top-listing/from-broken-second-marriage-to-bigg-boss-what-happened-in-ambili-devis-life-4-2260.html#ഗാര്‍ഹിക-പീഢനം
7
നീണ്ട ഇടവേളയ്ക്ക് ശേഷം 2021ല്‍ മഴവില്‍ മനോരമയില്‍ സംപ്രേഷണം ആരംഭിച്ച തുമ്പപ്പൂ എന്ന സീരിയലിലൂടെയായിരുന്നു അമ്പിളി ദേവി ടെലിവിഷനിലേക്ക് തിരികെയെത്തിയത്. പിന്നാലെ സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത കനല്‍പ്പൂവ്, മനസിനക്കരെ എന്നീ പരമ്പരകളിലും അമ്പിളി അഭിനയിച്ചിരുന്നു. നിലവില്‍ സീരിയലുകളും യുട്യൂബ് ചാനലുമായി തിരക്കിലാണ് താരം.
രണ്ടാം വിവാഹം പിന്നാലെ വിവാദം, ഇനി ബിഗ് ബോസിലേക്ക്; അമ്പിളി ദേവിയുടെ ജീവിതത്തില്‍ സംഭവിച്ചതെന്ത് ?-/top-listing/from-broken-second-marriage-to-bigg-boss-what-happened-in-ambili-devis-life-4-2260.html#രണ്ടര-വര്‍ഷത്തിനുശേഷം-വീണ്ടും-മിനിസ്ക്രീനിലേക്ക്
8
മക്കളായ അപ്പുവിന്റെയും അര്‍ജുന്റെയും വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു അമ്പിളി ദേവിയുടെ യുട്യൂബ് ചാനലിന് തുടക്കമായത്. വളരെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ചാനല്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അമ്പിളിസ് വേള്‍ഡ് എന്ന ചാനലിന് നിലവില്‍ ഒരു ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്.
രണ്ടാം വിവാഹം പിന്നാലെ വിവാദം, ഇനി ബിഗ് ബോസിലേക്ക്; അമ്പിളി ദേവിയുടെ ജീവിതത്തില്‍ സംഭവിച്ചതെന്ത് ?-/top-listing/from-broken-second-marriage-to-bigg-boss-what-happened-in-ambili-devis-life-4-2260.html#യുട്യൂബ്-ചാനല്‍
9
സീരിയലില്‍ സജീവമായതോടെയായിരുന്നു അമ്പിളി ദേവി ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സാര്‍ത്ഥിയായി എത്തുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. മലയാളത്തിലെ ചില യുട്യൂബ് ചാനലുകളിലായിരുന്നു വാര്‍ത്തകള്‍ വന്നത്. എന്നാല്‍ വാര്‍ത്തകളോട് അമ്പിളി ദേവിയും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല. അമ്പിളി ബിഗ് ബോസില്‍ വരണമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
രണ്ടാം വിവാഹം പിന്നാലെ വിവാദം, ഇനി ബിഗ് ബോസിലേക്ക്; അമ്പിളി ദേവിയുടെ ജീവിതത്തില്‍ സംഭവിച്ചതെന്ത് ?-/top-listing/from-broken-second-marriage-to-bigg-boss-what-happened-in-ambili-devis-life-4-2260.html#ബിഗ്-ബോസിലേക്ക്
Disclaimer
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.