ദിലീപ് നായകനായി എത്തിയ ഇഷ്ടത്തിലൂടെ മലയാള സിനിമയിലെത്തിയ നവ്യ നായര്‍ ചുരുങ്ങിയ സമയംകൊണ്ടായിരുന്നു പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. ഇഷ്ടത്തിനു പിന്നാലെ മഴത്തുള്ളിക്കിലുക്കം എന്ന ചിത്രത്തിലും നവ്യയുടെ നായകന്‍ ദിലീപായിരുന്നു. തുടര്‍ന്നും ദിലീപിന്റെ നായികയായി നവ്യ നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിരുന്നു. നവ്യയെപ്പോലെ ദിലീപിന്റെ നായികയായി തുടക്കം കുറിച്ച മലയാള സിനിമയിലെ പ്രധാനപ്പെട്ട നടിമാരിതാ.
ദിലീപ് നായകനായി എത്തിയ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയായിരുന്നു നിത്യാ ദാസിന്റെ അരങ്ങേറ്റം. 2001ല്‍ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നു കൂടിയാണ്. ഈ ചിത്രത്തിനുശേഷം ചൂണ്ട, ബാലേട്ടന്‍, ഹൃദയത്തില്‍ സൂക്ഷിക്കാന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. എന്നാല്‍ 2007ല്‍ പുറത്തിറങ്ങിയ സൂര്യകിരീടം എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്നും നിത്യ ഇടവേളയെടുക്കുകയായിരുന്നു.
കൂടുതല്‍ കാണാം
ആദ്യ സിനിമ ദിലീപിനൊപ്പം. ഇന്ന് ഇവരെല്ലാം എവിടെയാണ്?-നിത്യ ദാസ്/top-listing/from-nithya-das-to-kavya-madhavan-where-are-these-actresses-who-started-their-career-opposite-dileep-4-1850.html#nithya-das
2
2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മീര ജാസ്മിന്റെ അരങ്ങേറ്റം. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപായിരുന്നു നായകന്‍. തുടര്‍ന്ന് 'രണ്‍' എന്ന തമിഴ് ചിത്രത്തിലായിരുന്നു മീര അഭിനയിച്ചത്.
കൂടുതല്‍ കാണാം
ആദ്യ സിനിമ ദിലീപിനൊപ്പം. ഇന്ന് ഇവരെല്ലാം എവിടെയാണ്?-മീര ജാസ്മിൻ/top-listing/from-nithya-das-to-kavya-madhavan-where-are-these-actresses-who-started-their-career-opposite-dileep-4-1850.html#meera-jasmine
3
2001ല്‍ പുറത്തിറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നവ്യ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നായികയാണ്. ദിലീപ് നായകനായി എത്തിയ ചിത്രത്തില്‍ അഞ്ജന എന്ന കഥാപാത്രത്തെയായിരുന്നു നവ്യ അവതരിപ്പിച്ചത്.
കൂടുതല്‍ കാണാം
ആദ്യ സിനിമ ദിലീപിനൊപ്പം. ഇന്ന് ഇവരെല്ലാം എവിടെയാണ്?-നവ്യ നായർ/top-listing/from-nithya-das-to-kavya-madhavan-where-are-these-actresses-who-started-their-career-opposite-dileep-4-1850.html#navya-nair
4
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി മന്യ ദിലീപ് നായകനായി എത്തിയ ജോക്കര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തിയത്. ചിത്രത്തില്‍ മന്യ അവതരിപ്പിച്ച കമല എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൂടുതല്‍ കാണാം
ആദ്യ സിനിമ ദിലീപിനൊപ്പം. ഇന്ന് ഇവരെല്ലാം എവിടെയാണ്?-മന്യ/top-listing/from-nithya-das-to-kavya-madhavan-where-are-these-actresses-who-started-their-career-opposite-dileep-4-1850.html#manya
5
ദിലീപ് നായകനായി എത്തിയ രസികന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃത സുനിലിന്റെ സിനിമാ അരങ്ങേറ്റം. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2004ലെ ഫിലിംഫെയര്‍ അവാര്‍ഡും സംവൃതയ്ക്ക് ലഭിച്ചിരുന്നു.
കൂടുതല്‍ കാണാം
ആദ്യ സിനിമ ദിലീപിനൊപ്പം. ഇന്ന് ഇവരെല്ലാം എവിടെയാണ്?-സംവൃത സുനിൽ/top-listing/from-nithya-das-to-kavya-madhavan-where-are-these-actresses-who-started-their-career-opposite-dileep-4-1850.html#samvritha-sunil
6
ലാല്‍ ജോസ് ചിത്രം മുല്ലയിലൂടെയായിരുന്നു മീര നന്ദന്റെ സിനിമാ അരങ്ങേറ്റം. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍. തുടര്‍ന്നും ദിലീപിനൊപ്പം മീര അഭിനയിച്ചിരുന്നു.
കൂടുതല്‍ കാണാം
ആദ്യ സിനിമ ദിലീപിനൊപ്പം. ഇന്ന് ഇവരെല്ലാം എവിടെയാണ്?-മീര നന്ദൻ/top-listing/from-nithya-das-to-kavya-madhavan-where-are-these-actresses-who-started-their-career-opposite-dileep-4-1850.html#meera-nandan
7
ബാലതാരമായി സിനിമയിലെത്തിയ കാവ്യ മാധവന്‍ നായികയായി അഭിനയിച്ച ആദ്യ ചിത്രം 1999ല്‍ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിലാണ്. ദിലീപ് പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ രാധ എന്ന കഥാപാത്രത്തെയായിരുന്നു കാവ്യ അവതരിപ്പിച്ചത്. തുടര്‍ന്ന് സിനിമയില്‍ സജീവമായ കാവ്യ ദിലീപിനൊപ്പം നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിരുന്നു.
കൂടുതല്‍ കാണാം
ആദ്യ സിനിമ ദിലീപിനൊപ്പം. ഇന്ന് ഇവരെല്ലാം എവിടെയാണ്?-കാവ്യ മാധവൻ/top-listing/from-nithya-das-to-kavya-madhavan-where-are-these-actresses-who-started-their-career-opposite-dileep-4-1850.html#kavya-madhavan
8
1986ല്‍ ബാലതാരമായി സിനിമയിലെത്തിയ പൂര്‍ണിമ ഇന്ദ്രജിത്ത് ദിലീപ് നായകനായി എത്തിയ 'വര്‍ണകാഴ്ചകള്‍' എന്ന ചിത്രത്തിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുന്ദര്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീദേവി എന്ന കഥപാത്രത്തെയായിരുന്നു പൂര്‍ണിമ അവതരിപ്പിച്ചത്.
കൂടുതല്‍ കാണാം
ആദ്യ സിനിമ ദിലീപിനൊപ്പം. ഇന്ന് ഇവരെല്ലാം എവിടെയാണ്?-പൂര്‍ണ്ണിമ ഇന്ദ്രജിത്ത്/top-listing/from-nithya-das-to-kavya-madhavan-where-are-these-actresses-who-started-their-career-opposite-dileep-4-1850.html#poornima-indrajith
9
1996ല്‍ പുറത്തിരങ്ങിയ കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപായിരുന്നു ദിവ്യ ഉണ്ണിയുടെ നായകന്‍.
കൂടുതല്‍ കാണാം
ആദ്യ സിനിമ ദിലീപിനൊപ്പം. ഇന്ന് ഇവരെല്ലാം എവിടെയാണ്?-ദിവ്യ ഉണ്ണി/top-listing/from-nithya-das-to-kavya-madhavan-where-are-these-actresses-who-started-their-career-opposite-dileep-4-1850.html#divya-unni
10
സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ നായികയാവുന്നത്. തുടര്‍ന്ന് 1996ല്‍ ഈ പുഴയും കടന്ന് എന്ന ചിത്രത്തിലും ദിലീപിന്റെ നായികയായിരുന്നു മഞ്ജു. പിന്നീടായിരുന്നു താരങ്ങളുടെ പ്രണയവും വിവാഹവും.
കൂടുതല്‍ കാണാം
ആദ്യ സിനിമ ദിലീപിനൊപ്പം. ഇന്ന് ഇവരെല്ലാം എവിടെയാണ്?-മഞ്ജു വാര്യർ/top-listing/from-nithya-das-to-kavya-madhavan-where-are-these-actresses-who-started-their-career-opposite-dileep-4-1850.html#manju-warrier
Disclaimer
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.