>

  നിങ്ങളൊരു സിനിമാപ്രേമിയാണോ; എങ്കില്‍ ഈ സിനിമകള്‍ കണ്ടേ മതിയാവൂ !

  പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തി നിരവധി സിനിമകളാണ് ഓരോ വര്‍ഷവും മലയാളത്തില്‍ പുറത്തിറങ്ങുന്നത്. നായികയും നായകനും ആരാണ് എന്നു നോക്കി തിയേറ്ററുകളില്‍ പോയിരുന്ന പ്രേക്ഷകരില്‍ നിന്നും ഛായാഗ്രാഹകന്‍, എഡിറ്റര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെയെല്ലാം നോക്കി സിനിമ കാണാന്‍ പോവുന്ന തരത്തിലേക്ക് പ്രേക്ഷകര്‍ ഇന്ന്‌ മാറി കഴിഞ്ഞു. അതുകൊണ്ടുതന്നെയും മികച്ച സിനിമകളെ എന്നും പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കാറുണ്ട്.
  1993-ൽ ഫാസിൽ സംവിധാനം ചെയ്ത പ്രശസ്ത മലയാളചലചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ്‌ ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ആലുമൂട്ടിൽ കൊട്ടാരത്തിലെ ഒരു ഈഴവ കുടുംബത്തിൽ നടന്ന ദുരന്തസംഭവം ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്. 
  1987-ൽ പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് തൂവാനത്തുമ്പികൾ. അദ്ദേഹത്തിന്റെ തന്നെ നോവൽ ആയ ഉദകപ്പോളയെ ആസ്പദമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്. ഉദകപ്പോള, ചലച്ചിത്രത്തെ അപേക്ഷിച്ച് കൂടുതൽ ഇരുണ്ടതാണെന്നു പറയാം. ഉദകപ്പോളയിൽ അവതരിപ്പിക്കുന്ന രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ ജയകൃഷ്ണൻ എന്ന ഒറ്റ കഥാപാത്രമായി ഇതിൽ പത്മരാജൻ സംയോജിപ്പിച്ചിരിക്കുന്നു. 
  സക്കറിയയുടെ 'ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും' എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് വിധേയൻ. മമ്മൂട്ടി പ്രധാന വേഷത്തിലഭിനയിച്ച ഈ ചലച്ചിത്രം 1993-ലെ കേരള സർക്കാരിന്റെ മികച്ച നടനും, ചിത്രത്തിനും, സംവിധായകനും ഉൾപ്പെടെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്ക് അർഹമായി. ചിത്രത്തിലെ അഭിനയത്തിനു നടൻ മമ്മൂട്ടി 1994-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനും അർഹനായി. 
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X