X
മലയാളം » സിനിമകള്‍ » തൂവാനത്തുമ്പികൾ
തൂവാനത്തുമ്പികൾ

തൂവാനത്തുമ്പികൾ

Romance | 1987 |
Malayalam

തൂവാനത്തുമ്പികൾ കഥ

1987-ൽ പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് തൂവാനത്തുമ്പികൾ. അദ്ദേഹത്തിന്റെ തന്നെ നോവൽ ആയ ഉദകപ്പോളയെ ആസ്പദമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്. ഉദകപ്പോള, ചലച്ചിത്രത്തെ അപേക്ഷിച്ച് കൂടുതൽ ഇരുണ്ടതാണെന്നു പറയാം. ഉദകപ്പോളയിൽ അവതരിപ്പിക്കുന്ന രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ ജയകൃഷ്ണൻ എന്ന ഒറ്റ കഥാപാത്രമായി ഇതിൽ പത്മരാജൻ സംയോജിപ്പിച്ചിരിക്കുന്നു. നാട്ടിൻപുറത്തുകാരന്റെയും പട്ടണത്തിലെ ജീവിതം ആസ്വദിക്കുന്ന യുവാവിന്റെയും ദ്വന്ദ്വവ്യക്തിത്വങ്ങൾ ജയകൃഷ്ണൻ (മോഹൻലാൽ) എന്ന കഥാപാത്രം പ്രതിഫലിപ്പിക്കുന്നു. ഈ ചിത്രത്തിന്റെ തിരക്കഥ, സംവിധാനം, മോഹൻലാലിന്റെ അഭിനയം എന്നിവ വളരെ പ്രശംസ പിടിച്ചുപറ്റി. പെരുമ്പാവൂർ ജി രവീന്ദ്രനാഥ് സംഗീതസംവിധാനം നിർവഹിച്ച 'ഒന്നാം രാഗം പാടി', 'മേഘം പൂത്തുതുടങ്ങി' എന്നീ പ്രശസ്തഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലെ ജയകൃഷ്ണൻ. മലയാള ചലച്ചിത്രങ്ങളിൽ വിരളമായ ഒരു വിഷയത്തെ ഈ ചലച്ചിത്രം കൈകാര്യം ചെയ്യുന്നു.   ജയകൃഷ്ണൻ (മോഹൻലാൽ) രണ്ടു വേറിട്ട ജീവിതങ്ങൾ നയിക്കുന്ന അവിവാഹിതനാണ്. ഗ്രാമത്തിൽ അമ്മയുടെയും സഹോദരിയുടെയും കൂടെ ജീവിക്കുന്ന തനി നാട്ടിൻപുറത്തുകാരനായും, പട്ടണത്തിൽ സുഹൃത്തുക്കളുമായി ജീവിതം ആഘോഷിക്കുന്ന യുവാവായും ജയകൃഷ്ണൻ ജീവിക്കുന്നു. തങ്ങൾ എന്ന ദല്ലാളിലൂടെ ജയകൃഷ്ണൻ ക്ലാരയെ പരിചയപ്പെടുന്നു. ക്ലാര വേശ്യാവൃത്തി സ്വീകരിക്കുവാൻ നിർബന്ധിക്കപ്പെട്ടവളാണ്. നാട്ടിൻപുറത്തുകാരിയായ രാധയെ (പാർവ്വതി) ജയകൃഷ്ണൻ സ്നേഹിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ക്ലാരയുമായുള്ള ബന്ധം ജയകൃഷ്ണന് ഉപേക്ഷിക്കാൻ സാധിക്കുന്നില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യമനസ്സിന് ഒന്നിൽ കൂടുതൽ വ്യക്തികളോട് പ്രണയം സംഭവിക്കാം എന്ന സത്യത്തെ ഈ ദ്വന്ദ്വവ്യക്തിത്വങ്ങളിലൂടെ പത്മരാജൻ ചിത്രീകരിച്ചിരിക്കുന്നു. മഴയെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ ചലച്ചിത്രസങ്കല്പം ഈ ചിത്രത്തിൽ ശ്രദ്ധ പിടിച്ച് പറ്റിയതാണ്. ക്ലാര എന്ന നായികയുടെ സാന്നിദ്ധ്യത്തെ മഴയുമായി സന്നിവേശിപ്പിച്ചിരിക്കുന്നു.
Read More

തൂവാനത്തുമ്പികൾ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

തൂവാനത്തുമ്പികൾ ക്രൂ വിവരങ്ങൾ

സംവിധായകന്‍ പി പത്മരാജൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
നിര്‍മ്മാതാവ്‌ പി സ്റ്റാൻലി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

തൂവാനത്തുമ്പികൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+