For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തൂവാനത്തുമ്പികളുടെ സെറ്റിൽ അന്ന് മോഹൻലാലിന്റെ അമ്മ എത്തിയിരുന്നു, ഓർമ പങ്കുവെച്ച് രാധലക്ഷ്മി

  |

  മഴയും പ്രണയം... ക്ലാരയേയും ജയകൃഷ്ണനേയും ഓർമിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. 1987 ജൂലൈ 31 ന് മലയാളി പ്രേക്ഷകരുടെ മുന്നിൽ എത്തിയ ആ പ്രണയകാവ്യം ഇന്ന് 33 വർഷം പിന്നിടുകയാണ്. പ്രണയത്തിന്റേയും സൗഹൃദത്തിന്റേയും ഇതുവരെ കാണാത്ത ഭാവമാണ് തൂവാനത്തുമ്പികളിലൂടെ സംവിധായകൻ പത്മരാജൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. അതിനാൽ തന്നെ ഇന്നും മലയാളികൾക്കും മലയാള സിനിമ ലോകത്തിനും ഈ സിനിമ അൽപം സ്പെഷ്യലാണ്. അധികം മലയാള സിനിമയ്ക്ക് ലഭിക്കാത്ത ഭാഗ്യമാണിത്.

  ഉദകപ്പോള' എന്ന പത്മരാജന്റെ തന്നെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു 'തൂവാനത്തുമ്പികൾ'. മോഹൻലാൽ, സുമലത, പാർവതി, അശോകൻ, സോമൻ, ബാബ നമ്പൂതിരി എന്നിങ്ങനെ വൻ താരനിര അണിനിരന്ന ചിത്രമായിരുന്നു. ഇപ്പോഴിത തൂവനത്തുമ്പികളുടെ ചിത്രീകരണ വേളയിൽ നേരിടേണ്ടി വന് ചില സംഭവങ്ങള കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ പത്മരാജന്റെ സഹധർമിണി രാധാലക്ഷ്മി. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  പാതി വഴിയിൽ നിലച്ച് പേകേണ്ട ചിത്രമായിരുന്നു തൂവാനത്തുമ്പികൾ. എന്നാൽ പിന്നീട് മോഹൻലാലിന്റെ സഹായത്തോടെയാണ് ചിത്രം മുന്നോട്ട് പോയത്. ചിത്രീകരണം നടക്കുന്നതിനിടെ സിനിമയുടെ നിർമ്മാതാവിന് ഹൃദയസ്തംഭനം ഉണ്ടായി. സിനിമ നിന്ന് പോയോക്കും എന്ന അവസ്ഥയിൽ കാര്യം എത്തിയിരുന്നു. ഈ സാഹചര്യം വന്നപ്പോൾ സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി മോഹൻലാൽ ചിത്രീകരണം തുടങ്ങാൻ സഹായിക്കുകയായിരുന്നു. പിന്നീട് ഗാന്ധിമതി ബാലൻ ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്ത് പൂർത്തിയാക്കുകയായിരുന്നു.‌

  Most Tweeted Tag From Mollywood

  മോഹൻലാലിന്റെ അമ്മ തൂവാനത്തുമ്പികളുടെ സെറ്റിലെത്തിയതിനെ കുറിച്ചും രാധലക്ഷ്മി പത്മമരാജൻ പങ്കുവെച്ചു. ചിത്രീകരണം കാണാനായി മോഹൻലാലിന്റെ അമ്മയും ലൊക്കേഷനിൽ എത്തിയിരുന്നു, സാധാരണ അദ്ദേഹത്തിന്റ ലൊക്കേഷനിലൊന്നും ഞാൻ പോകാറില്ല. എന്നാൽ 'തൂവാനത്തുമ്പികൾ' നടക്കുന്ന സമയത്ത് എറണാകുളത്ത് ഒരു കല്യാണത്തിന് പോയി വരുന്ന വഴിക്ക് ഞാനും മക്കളും സെറ്റിലേക്ക് പോയിരുന്നു. അന്ന് മോഹൻലാലും അശോകനും ചേർന്നുള്ള രംഗം കേരള വർമ്മയിൽ ചിത്രീകരിക്കുകയായിരുന്നു. അന്ന് ആ ചിത്രീകരണം കാണാൻ മോഹൻലാലിന്റെ അമ്മ ശാന്ത ചേച്ചിയും അമ്മാവൻ രാധാകൃഷ്‌ണൻ ചേട്ടനും ഉണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം കണ്ടത്.

  മോഹൻലാലിനെ പോലെ ബുദ്ധിമാനായ ഒരു താരം വേറെയില്ലെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു ലാലുമായി വല്ലാത്തൊരു ആത്മബന്ധമായിരുന്നു അദ്ദേഹത്തിനുളളത്. മരണത്തിനു തൊട്ടു മുമ്പ്, കോഴിക്കോട് ചെല്ലുമ്പോൾ മറ്റൊരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലാലും അവിടെ ഉണ്ടായിരുന്നു. അത് അറിഞ്ഞ് അദ്ദേഹവും ഗാന്ധിമതി ബാലനും ലാലിനെ കാണാനും പദ്ധതി ഇട്ടിരുന്നു.

  സിനിമകളെ പോലെ തന്നെ ജീവിതത്തിലും പത്മരാജൻ റൊമന്റിക് ആയിരുന്നു. അത് കൊണ്ടാണല്ലോ ആകാശവാണിയിൽ വെച്ച് കണ്ട് മുട്ടിയ ഞങ്ങൾ ജീവിതത്തിലും ഒന്നായത്. അദ്ദേഹത്തിന്റെ സ്നേഹം എന്നും എപ്പോഴും എനിക്കും മക്കൾക്കുമൊപ്പം ഉണ്ടായിരുന്നു. സിനിമ തിരക്കുകൾക്ക് ശേഷം അദ്ദേഹത്തിന് ഞങ്ങളോടൊപ്പം കഴിയുന്നതായിരുന്നു ഏറ്റവും ഇഷ്ടം. ക്ലബ്ബുകളിലും മറ്റെങ്ങും അദ്ദേഹം പേകാറെ ഉണ്ടായിരുന്നില്ല. ഒഴിവ് കിട്ടുമ്പോഴൊക്കെ കുടുംബത്തോടൊപ്പം കഴിയുവാനായിരുന്നു അദ്ദേഹത്തിന് താൽപര്യം.

  English summary
  Mohanlal's Mother Visited Thoovanathumbikal Movie Sets, Recollected Padmarajan's Wife
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X