twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആര് കണ്ടാലും അവളെ മോഹിക്കണം; തൂവാനത്തുമ്പികളിലെ ക്ലാരയെ കുറിച്ച് പത്മരാജന്റെ അമ്മ പറഞ്ഞതിങ്ങനെ

    |

    മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സംവിധായകനും എഴുത്തുകാരനുമാണ് പത്മരാജന്‍. അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന കഥാപാത്രങ്ങള്‍ ഇന്നും സിനിമാപ്രേമികളുടെ മനസില്‍ നിറഞ്ഞ് കവിയുന്നതാണ്. മോഹന്‍ലാലിന്റെ തൂവാനത്തുമ്പികളിലെ ക്ലാരയെ ഒന്നും ആരും മറക്കില്ല. ആ സിനിമയില്‍ ക്ലാരയായി അഭിനയിച്ചത് നടി സുമലത ആയിരുന്നു. സുമലതയുടെ ഭാവങ്ങളും അഭിനയവും സൗന്ദര്യവുമെല്ലാം സിനിമയ്ക്കും വലിയ ശ്രദ്ധ നേടി കൊടുത്തു.

    അതേ സമയം പത്മരാജന് ആ കഥ സ്വന്തം അമ്മയോട് പറഞ്ഞതിനെ പറ്റി പറയുകയാണ് നിര്‍മാതാവും വിതരണക്കാരനുമായ ഗാന്ധിമതി ബാലന്‍. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് പത്മരാജന്‍ സിനിമയും കുടുംബവും എങ്ങനെയാണ് പരിപാലിക്കുന്നതെന്ന് അദ്ദേഹം പറയുന്നത്. ഒപ്പം ക്ലാര എന്ന കഥാപാത്രത്തെ കുറിച്ച് സംവിധായകന്റെ അമ്മ പറഞ്ഞതെന്താണെന്നും ബാലന്‍ വെളിപ്പെടുത്തുന്നു.

    വീട്ടിലെത്തിയാൽ ഭാര്യയും മക്കളെയും കുറിച്ച് മാത്രം ചിന്തിക്കും

    'പപ്പേട്ടനില്‍ നിന്നും മനസിലായ കാര്യത്തെ കുറിച്ചാണ് ബാലന്‍ സംസാരിച്ച് തുടങ്ങുന്നത്. അദ്ദേഹത്തോട് നമ്മുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളേ പറയാവൂ. പറഞ്ഞ കാര്യങ്ങള്‍ ചെയ്യുകയും വേണം. അതില്‍ മറ്റൊന്നും തടസ്സം ആവരുത്. സ്വന്തം പ്രവൃത്തികളോട് സത്യസന്ധതയും വിശ്വാസവും വേണം. എല്ലാ കാര്യത്തിലും പപ്പേട്ടനും അതുണ്ടായിരുന്നു. സിനിമയ്ക്ക് അകത്ത് വരുമ്പോള്‍ ഒരു സംവിധായകന്‍, എഴുത്തുകാരന്‍ എന്നല്ലാതെ മറ്റൊന്നും പപ്പേട്ടന്റെ തലയ്ക്ക് അകത്ത് വരില്ല. അത് കഴിഞ്ഞ് വീട്ടിലേക്ക് കയറിയാല്‍ മറ്റൊന്നും അറിയത്തില്ല. ഭാര്യയും മക്കളെയും കുറിച്ച് അല്ലാതെ സിനിമയെ കുറിച്ചുള്ള ചിന്തകളൊന്നും അദ്ദേഹത്തിന് ഉണ്ടാവില്ല.

    ക്ലാരയെ കുറിച്ച് പപ്പേട്ടൻ്റെ അമ്മ പറഞ്ഞതിങ്ങനെ

    കുടുംബത്തിന് ഇത്രയും പ്രധാന്യം കൊടുക്കുകയും അവരുടെ വാക്കുകള്‍ കേള്‍ക്കുകയും ചെയ്യുന്ന സംവിധായകനാണ് അദ്ദേഹം. അത് താന്‍ ശീലിച്ച കാര്യമാണെന്ന് പപ്പേട്ടന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ എടുത്ത് പറയേണ്ട കാര്യം പപ്പേട്ടനും അമ്മയും തമ്മിലുള്ള ആശയ വിനിമയമാണ്. തൂവാനത്തുമ്പികളുടെ സ്‌ക്രീപ്റ്റ് അമ്മയെ വായിച്ച് കേള്‍പ്പിക്കാന്‍ ഞങ്ങളൊരിക്കല്‍ പോയി. അമ്മ അന്ന് വീല്‍ ചെയറിലാണ്. പപ്പേട്ടന്‍ അടുത്ത് പോയി നിലത്തിരുന്നു. എന്നിട്ട് കഥ പറഞ്ഞ് കൊടുത്തു. അമ്മ അതെല്ലാം കേട്ടോണ്ടും ഇരുന്നു. എല്ലാം വായിച്ച് കേട്ടതിന് ശേഷം അമ്മ പറഞ്ഞൊരു ഡയലോഗുണ്ട്. അത് ഇപ്പോഴും എന്റെ മനസിലുള്ള കാര്യമാണ്.

    സൂപ്പര്‍താരമായ ഭര്‍ത്താവിന്റെ ഈ കഴിവിന് 2 മാര്‍ക്ക് കൊടുക്കാം; രണ്‍വീര്‍ സിംഗിനെ കുറിച്ചുള്ള ചോദ്യത്തിന് ദീപികസൂപ്പര്‍താരമായ ഭര്‍ത്താവിന്റെ ഈ കഴിവിന് 2 മാര്‍ക്ക് കൊടുക്കാം; രണ്‍വീര്‍ സിംഗിനെ കുറിച്ചുള്ള ചോദ്യത്തിന് ദീപിക

    അവളെ കണ്ടാൽ ആരും മോഹിച്ച് പോവണം

    'ഡാ ആ ക്ലാര ഉണ്ടല്ലോ. അവളെ ആര് കണ്ടാലും ഒന്ന് മോഹിക്കണം' എന്നാണ് അമ്മ പറഞ്ഞ്. എന്നാലേ അത് നില്‍ക്കത്തുള്ളു. അവള്‍ അത്രയും സുന്ദരിയായിരിക്കണം. അതിലാണ് പടത്തിന്റെ നിലനില്‍പ്പ്. ക്ലാരയ്ക്ക് ഒരു ജസ്റ്റിഫിക്കേഷന്‍ വേണം എന്നതായിരുന്നു അമ്മയുടെ ഉപദേശം. പപ്പേട്ടനെ പോലെയുള്ള ഒരു വലിയ കലാകാരന്‍ വളര്‍ന്ന് വന്നത് ചുമ്മാതൊന്നുമല്ല. അതിലേക്കുള്ള വഴി അമ്മയിലൂടെ ഒക്കെയാണ് എന്നുമാണ് ഗാന്ധിമതി ബാലന്‍ പറയുന്നത്.

    പ്രസവം കഴിഞ്ഞ് പത്താം ദിവസം മുതൽ വീണ്ടും ഡാന്‍സ് തുടങ്ങി; ഇക്കാര്യത്തില്‍ റെക്കോര്‍ഡ് അമ്മയ്ക്കാണെന്ന് സൗഭാഗ്യപ്രസവം കഴിഞ്ഞ് പത്താം ദിവസം മുതൽ വീണ്ടും ഡാന്‍സ് തുടങ്ങി; ഇക്കാര്യത്തില്‍ റെക്കോര്‍ഡ് അമ്മയ്ക്കാണെന്ന് സൗഭാഗ്യ

    പപ്പേട്ടന്റെ സൗന്ദര്യ ബോധത്തെ കുറിച്ച് പറയേണ്ടതാണ്

    പിന്നെ പപ്പേട്ടന്റെ സൗന്ദര്യ ബോധമാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം. അതൊക്കെ കണ്ട് പഠിക്കേണ്ടതാണ്. ഓരോ കാര്യത്തിനും പുള്ളിക്കാരന് നിര്‍ബന്ധങ്ങളുണ്ട്. വസ്ത്രത്തിന്റെ കാര്യത്തിലും മറ്റുമൊക്കെ അങ്ങനെയാണ്. ഡ്രസ് കോഡ നോക്കിയാണ് അദ്ദേഹം പോവുക. ഒരു മീറ്റിങ്ങിന് പോവുകയാണെങ്കില്‍ പുള്ളി ഇന്‍ ചെയ്ത് ഷൂ പോളീഷ് ചെയ്ത് മനോഹരമായിട്ടാണ് പോവുക. അതുപോലെ കാഷ്യൂലായിട്ടാണെങ്കില്‍ ഒരു മുണ്ടും ചുബ്ബയും ധരിച്ചായിരിക്കും പോവുന്നത് എന്നും ബാലന്‍ പറയുന്നു.

    മകനെ ആദ്യം കൈയ്യിലെടുത്ത നിമിഷം; സൂപ്പര്‍താരം മഹേഷ് ബാബു ഇന്നും പാവപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള കാരണമിതാണ്മകനെ ആദ്യം കൈയ്യിലെടുത്ത നിമിഷം; സൂപ്പര്‍താരം മഹേഷ് ബാബു ഇന്നും പാവപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള കാരണമിതാണ്

    Recommended Video

    Hridayam Box Office 2 Days Worldwide Collection Report | FilmiBeat Malayalam
    പത്മരാജൻ്റെ തൂവാനത്തുമ്പികള്‍

    പത്മരാജന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ഹിറ്റ് സിനിമകളിലൊന്നാണ് തൂവാനത്തുമ്പികള്‍. അദ്ദേഹത്തിന്റെ തന്നെ നോവലായ ഉദകപ്പേളയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്. 1987 ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് ഇന്നും ആരാധകരുണ്ട്. മോഹന്‍ലാലിനും സുമലതയ്ക്കും പുറമേ പാര്‍വതിയാണ് പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്.

    English summary
    Gandhimathi Balan Opens Up About P Padmarajan And Mohanlal's Thoovanathumbikal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X