X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ലക്ഷ്മി നക്ഷത്ര മുതല്‍ റബേക്ക സന്തോഷ് വരെ ; 2020ല്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ ടെലിവിഷന്‍ താരങ്ങള്‍

Author: Administrator | Updated: Thursday, June 17, 2021, 02:29 PM [IST]

ബിഗ് സ്‌ക്രീന്‍ താരങ്ങളെ പോലെ തന്നെ നിരവധി ആരാധകരാണ് ടെലിവിഷന്‍ താരങ്ങള്‍ക്കും. അതുകൊണ്ടുതന്നെയും ടെലിവിഷന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന ജനപിന്തുണ ഏറെ വലുതാണ്. ഇ-ടൈംസ് കൊച്ചിയുടെ റിപ്പോര്‍ട്ട് പ്രകാരം 2020ല്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട ടെലിവിഷന്‍ താരങ്ങളുടെ പട്ടികയില്‍ ആദ്യം സ്ഥാനത്ത് മാളവിക വെയില്‍സാണ്. മാളവികയെ കൂടാതെ ഈ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു താരങ്ങളെക്കുറിച്ച് കൂടുതലറിയാം.

Share:
cover image
മാളവിക വെയില്‍സ്
1

2009ലെ മിസ് കേരള മത്സരത്തില്‍ 'മിസ് ബ്യട്ടിഫുള്‍ ഐ' എന്ന ടൈറ്റില്‍ നേടിയ മാളവിക വെയില്‍സ് മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് 2015- 16ല്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത പൊന്നമ്പിളി എന്ന ടെലിവിഷന്‍ പരമ്പരയിലെ പൊന്നുവായി താരം പ്രേക്ഷക മനസ്സില്‍ ഇടം നേടുകയായിരുന്നു.   കൂടുതല്‍ കാണാം


റബേക്ക സന്തോഷ്
2

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കുഞ്ഞിക്കൂനന്‍ എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്ക് കടന്ന റബേക്ക പിന്നീട് നിരവധി മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷക മനസ്സില്‍ ഇടം നേടി. എന്നാല്‍ കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ എന്ന കഥാപാത്രമാണ് താരത്തിന് കരിയര്‍ബ്രേക്കായത്.   കൂടുതല്‍ കാണാം

മൃദുല വിജയ്
3

2015 മുതല്‍ ടെലിവിഷന്‍ രംഗത്ത് സജീവമായ മൃദുല കുറഞ്ഞ നാളുകള്‍കൊണ്ടാണ് പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഭാര്യ എന്ന പരമ്പരയിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.   കൂടുതല്‍ കാണാം


ആര്യ സതീഷ് ബാബു
4

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായ ആര്യ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. അഭിനയത്തിനു പുറമെ ഫാഷന്‍ രംഗത്തും ആര്യ സജീവമാണ്.  കൂടുതല്‍ കാണാം

മീനാക്ഷി രവീന്ദ്രന്‍
5

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത തട്ടുംപുറത്ത് അച്യുതന്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു.   കൂടുതല്‍ കാണാം


സ്വാസിക
6

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമായ സ്വാസികയ്ക്കും ആരാധകര്‍ ഏറെയാണ്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത സീത എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സ്വാസിക പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഏതാണ്ട് മൂന്ന് കൊല്ലത്തോളം സംപ്രേഷണം ചെയ്ത പരമ്പരയ്ക്ക് മികച്ച ജനപിന്തുണയായിരുന്നു ലഭിച്ചത്.   കൂടുതല്‍ കാണാം

രേഷ്മ നായര്‍
7

പ്രശസ്ത മോഡലും ഇംഗ്ലീഷ് അധ്യാപികയുമായ രേഷ്മ നായര്‍ ബിഗ് ബോസ് മലയാളം സീസണ്‍ 2വിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. വജ്രത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന ജോലി ചെയ്തതിനുശേഷമായിരുന്നു രേഷ്മ മോഡലിംഗ് രംഗത്തേക്ക് കടന്നുവന്നത്.   കൂടുതല്‍ കാണാം


ലക്ഷ്മി നക്ഷത്ര
8

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. അവതരണത്തിലെ വ്യത്യസ്തതയും മനോഹരമായ ഭാഷശൈലിയുമാണ് ലക്ഷ്മിയെ മറ്റു അവതാരകരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്.   കൂടുതല്‍ കാണാം

ശ്രുതി രജനികാന്ത്
9

ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ടെലിവിഷന്‍ താരമാണ് ശ്രുതി രജനീകാന്ത്. പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രത്തിന് ആരാധകര്‍ നിരവധിയാണ്.   കൂടുതല്‍ കാണാം


Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+