twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    മേജര്‍ മഹാദേവന്മാരും മോഹന്‍ലാലും ; പട്ടാളക്കാരനായി മോഹന്‍ലാല്‍ തിളങ്ങിയ പട്ടാള ചിത്രങ്ങള്‍

    Author Administrator | Updated: Tuesday, June 9, 2020, 08:52 AM [IST]

    കീര്‍ത്തിചക്ര, കുരുക്ഷേത്ര, കര്‍മ്മയോദ്ധ തുടങ്ങി പത്തോളം ചിത്രങ്ങളില്‍ പട്ടാളക്കാരനായി മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. പട്ടാളക്കാരനായി മോഹന്‍ലാല്‍ തിളങ്ങിയ പ്രധാനപ്പെട്ട അഞ്ച് ചിത്രങ്ങളിതാ...!

    cover image
    Keerthichakra

    കീർത്തിചക്ര

    1

    മേജർ രവിയുടെ സംവിധാനത്തിൽ 2006-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കീര്‍ത്തിചക്ര. നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ തലവവനായ മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ജമ്മു കാശ്മീരിലെ തീവ്രവാദികളുമായി ഇന്ത്യൻ സൈന്യം നടത്തുന്ന പോരാട്ടങ്ങളാണ്  ചിത്രത്തിന്റെ പ്രമേയം.  

    Kurukshetra

    കുരുക്ഷേത്ര

    2

    മേജർ രവിയുടെ സംവിധാനത്തിൽ 2008ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കുരുക്ഷേത്ര. ചിത്രത്തില്‍ കേണല്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ബിജു മേനോന്‍, സിദ്ദിഖ്, കൊച്ചിന്‍ ഹനീഫ, മണിക്കുട്ടന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌      

    Karmayodha

    കർമ്മയോദ്ധാ

    3

    മേജര്‍ രവിയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കര്‍മ്മയോദ്ധ. മുംബൈ പോലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായയ മാഡ് മാഡിയെന്ന പേരില്‍ അറിയപ്പെടുന്ന മാധവന്‍ നായര്‍ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്.  

    1971 Beyond Borders

    1971 ബിയോണ്ട് ബോര്‍ഡേഴ്സ്

    4

    കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു 1971 ബിയോണ്ട് ബോര്‍ഡേഴ്സ്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം. ഈ ചിത്രത്തിലും മേജര്‍ മഹാദേവന്‍ എന്നുതന്നെയായിരുന്നു മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്.  

    Kandahar

    കാണ്ഡഹാര്‍

    5

    മേജര്‍ രവിയുടെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കാണ്ഡഹാര്‍. 1999ല്‍ നടന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനറാഞ്ചലുമായി ബന്ധപ്പെട്ടാണ് ചിത്രം കഥ പറയുന്നത്. അമിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിച്ച മലയാള ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. റഷ്യ, ഊട്ടി, ഡല്‍ഹി എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X