twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    ആഗസ്ത് 15 ; നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 5 ചിത്രങ്ങള്‍

    Author Administrator | Updated: Monday, August 15, 2022, 09:34 PM [IST]

    ദേശസ്‌നേഹം പ്രമേയമാക്കി നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. രാജ്യം 73ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ആഗസ്ത് 15ന് പ്രേക്ഷകര്‍ കണ്ടിരിക്കേണ്ട 5 പ്രധാനപ്പെട്ട ചിത്രങ്ങളിതാ.

    cover image
    Keerthichakra

    കീർത്തിചക്ര

    1

    മേജർ രവിയുടെ സംവിധാനത്തിൽ 2006-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കീര്‍ത്തിചക്ര. നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ തലവവനായ മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ജമ്മു കാശ്മീരിലെ തീവ്രവാദികളുമായി ഇന്ത്യൻ സൈന്യം നടത്തുന്ന പോരാട്ടങ്ങളാണ്  ചിത്രത്തിന്റെ പ്രമേയം.

    Dada Sahib

    ദാദാസാഹിബ്

    2

    മമ്മൂട്ടിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ദാദാസാഹിബ്. ദേശസ്‌നേഹം വിഷയമാക്കിയ ചിത്രത്തില്‍ ദാദാസാഹിബ്, അബൂബക്കര്‍ എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം  ആ വര്‍ഷത്തെ ബോക്‌സോഫീസ് ഹിറ്റ് കൂടിയായിരുന്നു.

    kaalaapaani

    കാലാപാനി

    3

    പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 1996-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കാലാപാനി. 3 ദേശീയ പുരസ്കാരങ്ങളും, 6 സംസ്ഥാന പുരസ്കാരങ്ങളും ഈ ചിത്രം സ്വന്തമാക്കി. മലയാളത്തിലെ ആദ്യ "ഡോൾബി സ്ടീരിയോ" ചിത്രം കൂടിയാണ് കാലാപാനി. 

    Kurukshetra

    കുരുക്ഷേത്ര

    4

    മേജർ രവിയുടെ സംവിധാനത്തിൽ 2008ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കുരുക്ഷേത്ര. ചിത്രത്തില്‍ കേണല്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ബിജു മേനോന്‍, സിദ്ദിഖ്, കൊച്ചിന്‍ ഹനീഫ, മണിക്കുട്ടന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.‌      

    Pazhassiraja

    പഴശ്ശിരാജ

    5

    എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സം‌വിധാനം ചെയ്ത ചിത്രമാണ് കേരള വർമ പഴശ്ശിരാജ. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലു ഭാഷകളിലായി  2009 ഒക്ടോബർ ...

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X