2021ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട താര വിവാഹമായിരുന്നു കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹം. അതീവ രഹസ്യമായി നടത്തിയ ചടങ്ങില്‍ ബോളിവുഡ് താരങ്ങളടക്കം ആകെ 120 പേര്‍ മാത്രമായിരുന്നു പങ്കെടുത്തത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രഹസ്യമായി നടത്തിയ താവവിവാഹത്തിന്റെ വീഡിയോ സംപ്രേഷണം ആമസോണ്‍ പ്രൈം വാങ്ങുകയും ചെയ്തിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിലും ആഘോഷമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. കത്രീന കൈഫ് -വിക്കി കൗശല്‍ വിവാഹം പോലെ ബോളിവുഡില്‍ നിരവധി താരവിവാഹങ്ങള്‍ നടന്ന വര്‍ഷം കൂടിയായിരുന്നു 2021. സോഷ്യല്‍മീഡിയ ആഘോഷമാക്കിയ 2021ലെ ബോളിവുഡ് താരവിവാഹങ്ങളിതാ.