twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    ബോക്സ് ഓഫീസിന്റെ തമ്പുരാന്‍ ; തീയേറ്റർ പിടിച്ചു കുലുക്കിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍

    Author Administrator | Updated: Thursday, July 30, 2020, 05:40 PM [IST]

    150 കോടി സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച മോഹന്‍ലാലിന്റെ തന്നെ പുലിമുരുകനെ മറികടന്നായിരുന്നു 2019ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ 200 കോടി സ്വന്തമാക്കിയത്. ലോകമെമ്പാടും നിന്നും ഇരുന്നൂറു കോടി സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും ലൂസിഫര്‍ സ്വന്തമാക്കിയിരുന്നു. പത്തൊമ്പൊതാം വയസ്സില്‍ വില്ലനായി മലയാള സിനിമയിലേക്ക് കാലെടുത്തു വച്ച മോഹന്‍ലാല്‍ എന്ന നടന്‍ ഇന്ന് മലയാള സിനിമയുടെ എല്ലാമെല്ലാമാണ്. അത്തരത്തില്‍ ബോക്‌സോഫീസ് റെക്കോഡുകള്‍ തിരുത്തിയെഴുതിയ മോഹന്‍ലാലിന്റെ പത്ത് ചിത്രങ്ങളിതാ

    cover image
    Devasuram

    ദേവാസുരം

    1

    മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍. ഐ വി ശശി സംവിധാനം ചെയ്ത് 1993 ആഗസ്റ്റ് 29-ന് പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രം മലയാളസിനിമാചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു.

    Narasimham

    നരസിംഹം

    2

    മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍ നായകനായി എത്തിയ നരസിംഹം. കളക്ഷന്‍റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച ചിത്രം 250 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

    Aaram Thamburan

    ആറാം തമ്പുരാൻ

    3

    കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍ തമ്പുരാന്‍-മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്ന്‌.ഷാജി കൈലാസിന്റെ സംവിധാനത്തിൽ 1997 ല്‍ പുറത്തിറങ്ങിയ ചിത്രം  250 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

    Irupatham Noottandu

    ഇരുപതാം നൂറ്റാണ്ട്

    4

    മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രങ്ങളിലൊന്നായ ഇരുപതാം നൂറ്റാണ്ട് ഏതാണ്ട്‌ 175ദിവസത്തിലധികം ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

    Kireedam

    കിരീടം

    5

    മോഹന്‍ലാല്‍ എന്ന നടന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് കിരീടം.സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രം 250 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.1989-ൽ ഈ സിനിമയിലെ അഭിനയത്തിന് മോഹൻലാലിന് ദേശീയ ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി പുരസ്ക്കാരവും ലഭിച്ചിരുന്നു.

    Thenmavin Kombath

    തേന്മാവിന്‍ കൊമ്പത്ത്‌

    6

    മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍,ശോഭന,നെടുമുടി വേണു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ തോന്മാവിന്‍ കൊമ്പത്ത്.250 ദിവസത്തിലധികം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

    Kilukkam

    കിലുക്കം

    7

    മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ്‌ മോഹന്‍ലാല്‍,രേവതി,തിലകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ കിലുക്കം. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ ഈ ചിത്രം 300 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

    Manichithrathazhu

    മണിച്ചിത്രത്താഴ്

    8

    മലയാളത്തിലെ ഏറ്റവും വലിയ ക്ലാസിക് ഹിറ്റുകളിലൊന്നായ മണിചിത്രത്താഴ് ഏതാണ്ട് 365 ദിവസത്തോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.ചിത്രത്തിലെ അഭിനയത്തിനു ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരവും ലഭിച്ചിരുന്നു.

    Chithram

    ചിത്രം

    9

    പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ചിത്രം 366 ദിവസമാണ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്.മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നു കൂടിയാണ് ചിത്രത്തിലെ വിഷ്ണു എന്ന കഥാപാത്രം.

    Vietnam Colony

    വിയറ്റ്നാം കോളനി

    10

    മലയാളത്തിലെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വിയറ്റ്‌നാം കോളനി. മോഹൻലാൽ, ഇന്നസെന്റ്, കെ.പി.എ.സി. ലളിത , വിജയരാഘവൻ, കനക തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം 200 ദിവസത്തിലധികം  തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X