X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

സിനിമ പൊട്ടിയപ്പോ കാശ് വേണ്ടെന്നു വച്ച സായ് പല്ലവി, പകുതി തിരിച്ചു നല്‍കിയ ദേവരകൊണ്ട; മലയാള താരങ്ങള്‍ കണ്ടു പഠിക്കട്ടെ ഇവരെ

Author: Administrator | Updated: Tuesday, May 23, 2023, 10:14 AM [IST]

വന്‍ ഹൈപ്പിലെത്തി സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ പരാജയപ്പെടുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. 100 കോടിയും 50 കോടിയും പ്രതിഫലം വാങ്ങിയ സൂപ്പര്‍ താരങ്ങള്‍ പക്ഷേ ഇത്തരം പരാജയങ്ങള്‍ പലപ്പോഴും അംഗീകരിക്കാറില്ല. എന്നാല്‍ പരാജയം അംഗീകരിക്കുകയും നിര്‍മാതാവിന്റെ നഷ്ടം നികത്തുകുയും ചെയ്യുന്ന താരങ്ങളും ഇവര്‍ക്കിടയിലുണ്ട്‌. അത്തരത്തില്‍ പ്രധാന കഥാപാത്രമായി എത്തിയ സിനിമകളുടെ പരാജയത്തോടെ പ്രതിഫലം വേണ്ടെന്നു വെക്കുകയും പ്രതിഫലത്തിന്റെ പകുതി തിരിച്ചു നല്‍കി മാതൃകയാവുകയും ചെയ്ത താരങ്ങളിതാ.

Share:
cover image
സായ് പല്ലവി
1

സിനിമയുടെ പരാജയത്തെ തുടര്‍ന്ന് നടന്മാര്‍ പ്രതിഫലത്തില്‍ നിന്നും പകുതി നിര്‍മാതാക്കള്‍ക്ക് തിരിച്ചു നല്‍കിയപ്പോള്‍ മുഴുവന്‍ പ്രതിഫലവും വേണ്ടെന്നു വച്ച നടിയാണ് സായി പല്ലവി. പടി പടി ലെച്ചേ മനസു എന്ന ചിത്രത്തിന്റെ പരാജയത്തോടെയായിരുന്നു സായി പ്രതിഫലം വേണ്ടെന്നു വച്ചത്. 22 കോടി മുടക്കി നിര്‍മ്മിച്ച ചിത്രം തിയേറ്ററുകളില്‍ നിന്നും വെറും 8 കോടി മാത്രമാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.   കൂടുതല്‍ കാണാം


വിജയ് ദേവരകൊണ്ട
2

വിജയ് ദേവരകൊണ്ടയുടെ പാന്‍ ഇന്ത്യന്‍ ചിത്രമായിരുന്നു ലൈഗര്‍. 100 കോടി മുടക്കി നിര്‍മ്മിച്ച ചിത്രം പക്ഷേ വന്‍ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. പിന്നാലെയായിരുന്നു പ്രതിഫലമായി വാങ്ങിയ തുകയില്‍ നിന്നും 6 കോടി വിജയ് തിരികെ നല്‍കിയത്. വിജയിക്കു പുറമെ ചിത്രത്തിന്റെ സംവിധായകന്‍ പുരി ജഗന്നാഥനും പ്രതിഫല തുകയില്‍ നിന്നും പകുതി നിര്‍മാതാക്കള്‍ക്ക് തിരികെ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.   കൂടുതല്‍ കാണാം

സമാന്ത റൂത്ത് പ്രഭു
3

2023ല്‍ സാമന്തയുടെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ശാകുന്തളം. തുടക്കം മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രം പക്ഷേ തിയേറ്ററുകളില്‍ നിന്നും വന്‍ പരാജയമായിരുന്നു ഏറ്റവാങ്ങിയത്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി തെലുങ്ക് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് സാമന്ത 7 കോടിയായിരുന്നു പ്രതിഫലമായി വാങ്ങിയത്. എന്നാല്‍ ചിത്രം പരാജയപ്പെട്ടതോടെ സാമന്ത 7 കോടിയില്‍ നിന്നും 3 കോടി നിര്‍മാതാവിന് തിരികെ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.   കൂടുതല്‍ കാണാം


പ്രഭാസ്
4

350 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ രാധേ ശ്യാം 2022ലായിരുന്നു തിയേറ്ററുകളിലെത്തിയത്. എന്നാല്‍ മുതല്‍മുടക്കിന്റെ പകുതി പോലും തിരിച്ചുപിടിക്കാനാവാതെ ചിത്രം വന്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. പിന്നാലെയായിരുന്നു ചിത്രത്തിലെ നായകനായ പ്രഭാസ് പ്രതിഫലത്തിന്റെ പകുതി നിര്‍മാതാക്കള്‍ക്ക് തിരിച്ചു നല്‍കിയത്. ചിത്രത്തിനായി 100 കോടി പ്രതിഫലം വാങ്ങിയ താരം 50 കോടി തിരികെ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃഷ്ണ കുമാര്‍ സംവിധാനം ചെയ്ത ചിത്രം 2022ലെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിലൊന്നു കൂടിയാണ്.   കൂടുതല്‍ കാണാം

രജനീകാന്ത്
5

രജനീകാന്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിലൊന്നായിരുന്നു 2002ല്‍ പുറത്തിറങ്ങിയ ബാബ. ചിത്രത്തിന്റെ തിരക്കഥ എഴുതിയതും നിര്‍മ്മിച്ചതും രജനീകാന്ത് തന്നെയായിരുന്നു. സൂപ്പര്‍നാച്ചുറല്‍ ആക്ഷന്‍ ചിത്രമായി ഒരുക്കിയ ബാബ പരാജയം ഏറ്റുവാങ്ങിയതോടെ രജനീകാന്ത് നിര്‍മാതാക്കള്‍ക്ക് പ്രതിഫലത്തിന്റെ പകുതി തിരിച്ചു നല്‍കിയിരുന്നു.   കൂടുതല്‍ കാണാം


രാം ചരണ്‍ തേജ
6

2010ലായിരുന്നു രാം ചരണ്‍ തേജ നായകനായി എത്തിയ ഓറഞ്ച്  തിയേറ്ററുകളിലെത്തിയത്. 20 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തിന് പക്ഷേ അതിന്റെ പകുതി പോലും തിയേറ്ററുകളില്‍ നിന്നും ലഭിച്ചില്ല. ചിത്രം വന്‍ പരാജയം ഏറ്റുവാങ്ങിയതോടെ പ്രതിഫലത്തില്‍ 3.5 കോടി രാം ചരണ്‍ നിര്‍മാതാക്കള്‍ക്ക് തിരികെ നല്‍കിയെന്നാണ് വാര്‍ത്തകള്‍.    കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+